Sunday, April 28, 2024
 
 
⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി
News

പട്ടിക വിഭാഗക്കാർക്ക് സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം

14 March 2024 11:50 AM

പട്ടികജാതി വിഭാഗത്തിലുള്ളവർക്കായി പട്ടികജാതി വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ലക്ഷ്യ സ്‌കോളർഷിപ്പ് പദ്ധതിയിലേക്കും, പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കായി കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമി നടത്തുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന പദ്ധതിയിലേക്കും അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. മെഡിക്കൽ/എഞ്ചിനീയറിംഗ് പ്രൊഫഷണൽ കോഴ്‌സുകളിൽ ബിരുദ/ബിരുദാനന്തരമുള്ളവർക്കും മറ്റ് വിഷയങ്ങളിൽ ഉയർന്ന മാർക്കോടെ ബിരുദ/ബിരുദാനന്തരമുള്ളവർക്കും മുൻഗണന നൽകും. നിലവിൽ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ കൂടികാഴ്ചയിൽ പങ്കെടുക്കുന്ന സമയത്ത് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. പ്രായപരിധി 01.04.2024 ൽ 20-36 വയസ്.


ആകെ ലഭിക്കുന്ന അപേക്ഷകളിൽ നിശ്ചിത എണ്ണം അപേക്ഷകരെ അവരുടെ നിലവിലുള്ള അക്കാദമിക്ക് മികവിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത് കോളീജിയേറ്റ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റ് മുഖേന ഓറിയന്റേഷൻ ക്ലാസിൽ പങ്കെടുക്കുന്നതിന് അവസരം നൽകും. ഈ ക്ലാസ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐ.സി.എസ്.ഇ.റ്റി.എസ് എഴുത്തു പരീക്ഷ, അഭിമുഖം എന്നിവ നടത്തി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് ഉയർന്ന മാർക്കുള്ള 60 പട്ടികജാതി വിഭാഗത്തിലെ കുട്ടികളെ ലക്ഷ്യ സ്‌കോളർഷിപ്പ് പദ്ധതിയിലേക്കും ലിസ്റ്റിൽ ബാക്കിയുള്ള പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗ കുട്ടികളിൽ നിന്ന് നിശ്ചിത എണ്ണം കുട്ടികളെ കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമി നടത്തുന്ന പരിശീലന പദ്ധതിയിൽ പങ്കെടുക്കുന്നതിനും അവസരം നൽകും. ഓറിയന്റേഷൻ ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രതിമാസം 1500 രൂപ പോക്കറ്റ് മണി അനുവദിക്കും.


ലക്ഷ്യ സ്‌കോളർഷിപ്പ് പദ്ധതിയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവരിൽ ആകെ സീറ്റിന്റെ 25 ശതമാനം പട്ടികജാതിയിലെ ദുർബല വിഭാഗങ്ങൾ ആയ (വേടൻ, നായാടി, അരുന്ധതിയാർ, ചക്കിലിയൻ, കള്ളാടി) വിഭാഗങ്ങളിൽ ഉൾപ്പെടുന്ന അപേക്ഷകർക്കായി നീക്കിവയ്ക്കുന്നതാണ്. 50 പേർക്ക് കേരളത്തിലെ അവർ തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളിൽ പരിശീലനം നടത്താം. 10 പേർക്ക് കേരളത്തിന് പുറത്ത അവർ തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളിൽ പരിശീലനം നേടാൻ അവസരം നൽകും. ഐ.സി.എസ്.ഇ.റ്റി.എസ് പ്രിൻസിപ്പലിന്റെ പരിശോധനയുടേയും പഠന പുരോഗതി സംബന്ധിച്ച വിലയിരുത്തലുകളുടേയും അടിസ്ഥാനത്തിലായിരിക്കും സ്‌കോളർഷിപ്പ് തുക അനുവദിക്കുക. സ്കോളർഷിപ്പ് തുക സംബന്ധിച്ച വിശദ വിവരങ്ങൾ www.icsets.org എന്ന വെബ്സൈറ്റിൽ ലഭിക്കും.


ഓറിയന്റേഷൻ ക്ലാസ് വിജയകരമായി പൂർത്തിയാക്കിയവർക്ക് സിവിൽ സർവ്വീസ് പ്രിലിമിനറി പരീക്ഷാ സിലബസ് അടിസ്ഥാനമാക്കി എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തും. ഒബ്ജക്ടീവ് മാതൃകയിൽ 100 മാർക്കിന്റെ 90 മിനിട്ട് ദൈർഘ്യമുള്ള പരീക്ഷയ്കക്ക് നെഗറ്റീവ് മാർക്ക് ബാധകമായിരിക്കും. പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം, എറണാകുളം, പാലക്കാട് , കോഴിക്കോട് എന്നീ ജില്ലകളിൽ പ്രവർത്തിക്കുന്ന പ്രീ- എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററുകളിൽ വച്ച് എഴുത്ത് പരീക്ഷ നടത്തും.


ഐ.സി.എസ്.ഇ.റ്റി.എസ്- ന്റെ വെബ്സൈറ്റായ www.icsets.org മുഖേന ഓൺലൈനായി മാത്രം അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി: മാർച്ച് 27ന് വൈകുന്നേരം 5 മണി. പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡും അഭിമുഖത്തിന് തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള അറിയിപ്പും അപേക്ഷയിൽ രേഖപ്പെടുത്തിയ ഇ- മെയിൽ വിലാസത്തിൽ അയയ്ക്കും. ഇത് സംബന്ധിച്ച മറ്റു തരത്തിലുള്ള അറിയിപ്പ് ലഭ്യമാക്കുന്നതല്ല. പ്രവേശന പരീക്ഷയും തുടർന്നുള്ള അഭിമുഖവും സംബന്ധിച്ചുള്ള അറിയിപ്പുകൾക്ക് വെബ്സൈറ്റ് പരിശോധിക്കണം. പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: 0471 2533272, 8547630004, 9446412579 വെബ്സൈറ്റ്: www.icsets.orgwww.icsets@gmail.com .


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration