Saturday, May 04, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

പ്രബന്ധങ്ങൾ ക്ഷണിച്ചു

01 January 2024 09:15 PM

കേരളസർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്) സംഘടിപ്പിക്കുന്ന രണ്ടാം ഇന്റർനാഷണൽ കോൺഫറൻസ് മാർച്ച് 21-22 തീയതികളിലായി കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിൽ പ്രവർത്തിക്കുന്ന ഐസിഫോസ് ക്യാമ്പസിൽ സംഘടിപ്പിക്കുന്നു. ‘കമ്പ്യൂട്ടേഷണൽ ഇന്റലിജൻസിലെയും ഭാഷാസാങ്കേതികതവിദ്യയിലെയും സ്വതന്ത്ര സോഫ്റ്റ് വെയർ (ഫോസ്) സമീപനങ്ങൾ’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ കോൺഫറൻസിലേക്ക് ജനുവരി 30വരെ പ്രബന്ധങ്ങൾ സമർപ്പിക്കാം.


ഭാഷാസാങ്കേതികവിദ്യയുടെ വിവിധ മേഖലകളിൽ താത്പര്യമുള്ള വിദ്യാർഥികൾ, ഗവേഷകർ, എൻജിനിയർമാർ, ജീവനക്കാർ എന്നിവർക്ക് ഒരുമിച്ച് പ്രവർത്തിക്കുന്നതിനുള്ള അവസരം നൽകുകയും കമ്പ്യൂട്ടേഷണൽ ഇന്റലിജൻസും, ഭാഷാസാങ്കേതികതയും എന്നീ രണ്ട് അനുബന്ധ പഠനമേഖലകളെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു അന്തർവൈജ്ഞാനിക പഠനമേഖലകളിലേക്ക് സൈദ്ധാന്തികവും പ്രായോഗികവുമായ സംഭാവനകൾ ലഭ്യമാക്കുക എന്നതാണ് ഈ കോൺഫറൻസിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.


കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് ചർച്ചകളിലൂടെ തങ്ങളുടെ ന്യൂതനാശയങ്ങൾ പങ്കുവെയ്ക്കുന്നതിനും ഫോസ് അടിസ്ഥാനത്തിലുള്ള കമ്പ്യൂട്ടേഷണൽ ഇന്റലിജൻസിലെയും ഭാഷാസാങ്കേതികതയിലെയും നവീന മുന്നേറ്റങ്ങളെക്കുറിച്ച് മനസിലാക്കുന്നതിനുള്ള അവസരം നൽകുന്നു. പ്രബന്ധാവതാരകർക്ക് തങ്ങളുടെ ഗവേഷണത്തെക്കുറിച്ച് വ്യത്യസ്ത മേഖകളിൽ നിന്നുള്ള ഗവേഷകരോടൊപ്പം ആശയങ്ങൾ പങ്കുവെയ്ക്കുന്നതിനും സജീവമായ ചർച്ചകളിൽ ഏർപ്പെടുന്നതിനും ഈ കോൺഫറൻസ് വഴിയൊരുക്കും. കൂടാതെ കോൺഫറൻസിൽ ഉൾപ്പെടുത്തിയിട്ടുള്ള പോസ്റ്റർ സെഷനിൽ ഗവേഷകർക്ക് അവരുടെ ഗവേഷണങ്ങൾ പോസ്റ്റർ രൂപത്തിൽ പ്രദർശിപ്പിക്കുന്നതിനും സമാനമേഖലയിൽ പ്രവർത്തിക്കുന്ന ഗവേഷകരിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനുമുള്ള അവസരവും ലഭിക്കും.


യുജിസി-കെയർ ലിസ്റ്റിൽ (ഗ്രൂപ്പ്-1) പട്ടികപ്പെടുത്തിയിട്ടുള്ള അനുയോജ്യമായ ഐസിടിഎസി ജേണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിനായി ശുപാർശ ചെയ്യും. ഐസിടിഎസി അക്കാദമിയുടെ പിയർ റിവ്യൂ പ്രക്രിയയ്ക്ക് ശേഷം മാത്രമേ ഈ പ്രബന്ധങ്ങൾ പ്രസിദ്ധീകരണത്തിനായി തിരഞ്ഞെടുക്കും.


കോൺഫറൻസിൽ അവതരിപ്പിക്കുന്ന മറ്റ് പ്രബന്ധങ്ങൾ പിയർ റിവ്യൂ നടത്തിയതിനുശേഷം സ്‌കോപ്പസ് ഇൻഡെക്‌സ്ഡ് ജേണലുകളിൽ പ്രസിദ്ധീകരിക്കും. കോൺഫറൻസ് വിധികർത്താക്കൾ തെരഞ്ഞെടുക്കുന്ന മികച്ച പ്രബന്ധത്തിനും പോസ്റ്ററിനും അവാർഡുകൾ സമ്മാനിക്കും.


പൂർണ്ണ രൂപത്തിലുള്ള പ്രബന്ധം https://fosscilt.icfoss.org എന്ന വെബ്‌സൈറ്റ് മുഖേന സമർപ്പിക്കുക. രജിസ്‌ട്രേഷനും ഫീസും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് https://fosscilt.icfoss.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.



Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration