Saturday, May 04, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

തോട്ടപ്പിള്ളി സ്പിൽവേയിലെ മണ്ണ് നീക്കം: നിറവേറ്റിയത് നാടിനോടുള്ള ബാധ്യത: മുഖ്യമന്ത്രി

15 December 2023 11:20 PM

തോട്ടപ്പിള്ളി സ്പിൽവേയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾ നാടിന്റെ ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമമാണെന്നും ഒരു സ്വകാര്യ കമ്പനിക്കും ഇവിടെനിന്ന് മണൽ നൽകുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നെടുമുടിയിൽ നടന്ന കുട്ടനാട് മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


മണൽ നേരിട്ട് കേരള മെറ്റൽസ് ആന്റ് മിനറൽസ് ലിമിറ്റഡിന് (കെ എം എം എൽ) ആണ് നൽകുന്ന്. തോട്ടപ്പള്ളി സ്പിൽവേയുടെ സുഗമമായ ജലമൊഴുക്കിന് സ്പിൽവേയുടെ പ്രവേശന കവാടത്തിലും ചാനലിലും അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്നതിന് കേന്ദ്രസർക്കാർ സ്ഥാപനമായ ഇന്ത്യൻ റെയർ എർത്ത്‌സ് ലിമിറ്റഡിനാണ് അനുമതി നൽകിയിട്ടുള്ളത്. 2018 ഓഗസ്റ്റ് ആറിനാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങിയത്. 2019 ലും ഉത്തരവ് ഇറങ്ങി. ഇന്ത്യൻ റെയർ എർത്ത്‌സ് ലിമിറ്റഡ് (ഐ ആർ ഇ എൽ) പൂർണ്ണമായും കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ്. അതിന്റെ പ്രവർത്തനത്തിൽ സംസ്ഥാന സർക്കാരിന് ഇടപെടാൻ കഴിയില്ല.


ഈ പ്രവർത്തനങ്ങളുടെ ഫലം കുട്ടനാട്ടിൽ അനുഭവിക്കാൻ കഴിഞ്ഞു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2018 ൽ പ്രളയകാലത്ത് 710 ദുരിതാശ്വാസ ക്യാംപുകളിൽ 4,17,762 പേരാണ് കഴിഞ്ഞത്. 2019 ൽ 1,25057 പേരും 2020 ൽ 8375 പേരും 2021 ൽ 18271 പേരും 2022 ൽ 2110 പേരുമാണ് ക്യാംപുകളിൽ കഴിഞ്ഞത്. സ്പിൽവേയുടെ വീതി കൂട്ടിയപ്പോൾ ജലമൊഴുക്ക് സുഗമമാകുകയും പ്രളയഭീഷണി ഒഴിയുകയും ചെയ്തു. സ്പിൽവേയുടെ വീതിയും ആഴവും കൂട്ടുക എന്നത് നാടിന്റെ ആവശ്യമായിരുന്നു. നാടിൻറെ താല്പര്യത്തിനാണ് ഇക്കാര്യത്തിൽ മുൻഗണന നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.


2018 ലെ പ്രളയകാലത്ത് കുട്ടനാട്ടിലെ പ്രളയഭീഷണി ഒഴിവാക്കാൻ തോട്ടപ്പള്ളി സ്പിൽവേയിലെ മണ്ണ് നീക്കം ചെയ്യുന്നത് പ്രധാന ഘടകമായി വിലയിരുത്തി. വിവിധ യോഗങ്ങളുടെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ മണൽ നീക്കുന്നതിന് കേരള മെറ്റൽസ് ആന്റ് മിനറൽസ് ലിമിറ്റഡിന് അനുമതി നൽകി. കെ എം എം എല്ലുമായി ധാരണപത്രം ഒപ്പിടാൻ ഇറിഗേഷൻ വകുപ്പ് അഡ്മിനിസ്ട്രേഷൻ വിഭാഗം ചീഫ് എൻജിനീയർക്ക് നിർദേശം നൽകി. ഘനമീറ്ററിന് 464. 55 എന്ന നിരക്ക് മൂന്നുമാസത്തിനുശേഷം പുനർനിർണയിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി. ഇത് അനുസരിച്ച് 2022 ഡിസംബർ മൂന്നിന് നിരക്ക് 900 രൂപയായി പുനർനിർണയിച്ചു. ധാതുക്കൾ നീക്കം ചെയ്ത മണൽ കടൽത്തീരത്ത് തിരികെ നിക്ഷേപിക്കാനും നിർദേശിച്ചു.


കോടതിയിൽ പരാജയപ്പെട്ട വാദങ്ങളാണ് അസത്യ പ്രചാരണത്തിനായി ഉന്നയിക്കുന്നത്. തോട്ടപ്പിള്ളി സ്പിൽവേയിൽ അടിഞ്ഞുകൂടിയ മണൽ നീക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നം. 2011-2016 കാലഘട്ടത്തിലാണ് മണൽ നീക്കാൻ നടപടി ആരംഭിച്ചത്. 2012 മെയ് 14നാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങിയത്. ഈ ഉത്തരവിലാണ് മണൽ നീക്കാനുള്ള അനുമതി ഉള്ളത്.


കുട്ടനാട്ടിൽ അടക്കം വെള്ളപ്പൊക്കം ഉണ്ടാകുന്നതിന് കാരണം വെള്ളത്തിന്റെ സ്വാഭാവിക തടസ്സപ്പെടുന്നതിനാലാണ്. മണൽ അടിഞ്ഞ് കൂടുന്നതിനാലാണ് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുന്നത്. വെള്ളപ്പൊക്കം തടയുന്നതിനായാണ് മണൽ നീക്കാൻ അനുമതി നൽകിയത്. മണൽ നീക്കിയില്ലെങ്കിൽ കുട്ടനാട്ടിൽ വലിയ പ്രളയഭീഷണിയുണ്ടാകുമെന്ന് ചെന്നൈ ഐ ഐ ടി ചൂണ്ടിക്കാട്ടിയിരുന്നു. ഇതു കൂടി കണക്കിലെടുത്തായിരുന്നു ഉത്തരവ്. എന്നാൽ ഉത്തരവ് അതേ രീതിയിൽ നടപ്പാക്കാനായില്ല. പുറക്കാട് ഗ്രാമപഞ്ചായത്തുമായി ചേർന്ന് മണൽ നീക്കാനാണ് ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡിന് അനുമതി നൽകിയത്. പഞ്ചായത്തുമായി ധാരണയിൽ എത്താൻ കഴിയാത്തതിനാൽ ആ പ്രവർത്തനം നടന്നില്ല.


തോട്ടപ്പള്ളി ഫിഷിംഗ് ഹാർബറിൽ ഡ്രെഡ്ജ് ചെയ്തെടുത്ത ധാതു കലർന്ന 46000 ക്യുബിക് മീറ്റർ മണ്ണ് നീക്കാൻ 2014 മെയ് 16ന് വീണ്ടും ഉത്തരവിറങ്ങി. ഇന്ത്യൻ റെയർ എർത്ത് സ് ലിമിറ്റഡിനാണ് മണ്ണ് നീക്കാൻ അനുമതി നൽകിയത്. 72000 മീറ്റർ മണൽ കൂടി അനുവദിക്കണമെന്ന് ഐആർ ഇ എൽ ആവശ്യപ്പെട്ടു. 2016 ഏപ്രിൽ 25ന് അതിനും അനുമതി നൽകി. സ്വന്തം ചെലവിൽ ഡ്രെഡ്ജിംഗ് നടത്തി സൂക്ഷിച്ച 85000 ക്യുബിക്ക് മീറ്റർ മണൽ കൂടി ഐആർ ഇഎല്ലിന് നൽകാനും ഇക്കാലത്ത് നടപടിയെടുത്തു.


കുട്ടനാട്ടിൽ മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളപ്പൊക്കം നിവാരണം ചെയ്യുന്നതിന് വിവിധ പഠനങ്ങളാണ് നടന്നത്. കേന്ദ്രസർക്കാർ നിയോഗിച്ച എം എസ് സ്വാമിനാഥൻ കമ്മിറ്റി, ഐഐടിയുടെ പഠന റിപ്പോർട്ട്, പ്രളയ സാധ്യത അവലോകന റിപ്പോർട്ട് തുടങ്ങിയവയുടെയെല്ലാം അടിസ്ഥാനത്തിലാണ് വെള്ളപ്പൊക്ക നിവാരണത്തിനുള്ള തുടർ നടപടികൾ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തോട് പക പോക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. എന്നാൽ ഇതിനെതിരെ പ്രതിപക്ഷ കക്ഷികൾ പ്രതികരിക്കാൻ തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്ക് തോമസ് കെ. തോമസ് എം.എൽ.എ. നെൽക്കതിർ ഉപഹാരമായി നൽകി.


മന്ത്രിമാരായ റോഷി അഗസ്റ്റിൻ, ജി.ആർ. അനിൽ, എം.ബി. രാജേഷ്

എന്നിവർ സംസാരിച്ചു. മന്ത്രിമാരായ കെ. രാജൻ, എ.കെ. ശശീന്ദ്രൻ, ആന്റണി രാജു, കെ.എൻ. ബാലഗോപാൽ, കെ. രാധാകൃഷ്ണൻ, വീണാ ജോർജ്, പി.രാജീവ്, വി. ശിവൻ കുട്ടി, പി.എ. മുഹമ്മദ് റിയാസ്, വി.എൻ. വാസവൻ,  അഹമ്മദ് ദേവർ കോവിൽ, ജെ. ചിഞ്ചുറാണി, സജി ചെറിയാൻ,  പി. പ്രസാദ്, ഡോ. ആർ. ബിന്ദു, വി.അബ്ദുറഹിമാൻ, ജില്ലകളക്ടർ ജോൺ വി.സാമുവൽ എന്നിവർ പങ്കെടുത്തു.തോമസ് കെ.തോമസ് എം.എൽ.എ. അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി,  സ്വാഗതവും സംഘാടക സമിതി നോഡൽ ഓഫീസറായ സാമൂഹ്യ നീതി ഓഫീസർ എ.ഒ. അബീൻ നന്ദിയും പറഞ്ഞു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration