Monday, March 04, 2024
 
 
⦿ അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവൽ മാർച്ച് 29 മുതൽ വർക്കലയിൽ ⦿ ഗ്ലോകോമ സ്ക്രീനിംഗ് ക്യാമ്പ് ⦿ മലമ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് ക്ലിനിക് സംഘടിപ്പിച്ചു ⦿ പരീക്ഷാ പര്‍വ് 6.0 സെമിനാര്‍ സംഘടിപ്പിച്ചു ⦿ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു ⦿ ലൈഫ്; ജില്ലയില്‍ പൂര്‍ത്തിയായത് 6949 ഭവനങ്ങള്‍ ⦿ താണിക്കുടം ദീര്‍ധാനി കരുവാന്‍കാട് റോഡ് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു ⦿ ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങ്: ആറ് പരാതികള്‍ തീര്‍പ്പാക്കി ⦿ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു ⦿ വന്യജീവി ആക്രമണം:ജില്ലാതല അവലോകന കമ്മിറ്റി യോഗം ചേർന്നു ⦿ വന്യജീവി ആക്രമണം: പ്രത്യേക ടീമിനെ നിയോഗിക്കുമെന്ന് മന്ത്രി പി. രാജീവ്‌ ⦿ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് സ്കൂളിലെത്തി ആശംസകൾ നേർന്ന് മന്ത്രി ⦿ അംബേദ്‌കർ ഗ്രാമ വികസന പദ്ധതി: പുലിയാമ്പിള്ളി മുകൾ കോളനിയിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു ⦿ കോട്ടപ്പടിയിൽ വനിതാ സാംസ്കാരിക കേന്ദ്രം യാഥാർത്ഥ്യമായി ⦿ യുവജന പാര്‍ലമെന്റ് സംഘടിപ്പിച്ചു ⦿ വയോജന സംഗമം നടത്തി ⦿ എറണാകുളം-അമ്പലപ്പുഴ റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍; നഷ്ടപരിഹാര തുക കൈമാറല്‍ ആരംഭിച്ചു ⦿ ഉദ്ഘാടനത്തിന് ഒരുങ്ങി കോട്ടുവള്ളി, മൂത്തകുന്നം വില്ലേജ് ഓഫീസുകള്‍ ⦿ തൊഴിലിടങ്ങളില്‍ സുരക്ഷിതത്വ സംസ്‌കാരം സൃഷ്ടിക്കാന്‍ കൂട്ടായ പരിശ്രമം അനിവാര്യം: മന്ത്രി ⦿ കേരളത്തിലെ വ്യാവസായിക സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തും: മന്ത്രി ⦿ പീച്ചി ഗവ. എല്‍.പി സ്‌കൂളില്‍ മോഡല്‍ പ്രീ പ്രൈമറി ബ്ലോക്ക് ഒരുങ്ങുന്നു ⦿ പാചകപ്പുര ഉദ്ഘാടനം ചെയ്തു ⦿ നിയമനം ⦿ ജില്ലാതല ബാങ്കിംഗ് അവലോകന യോഗം; മൂന്നാം പാദത്തില്‍ 5295 കോടിയുടെ വായ്പാ വിതരണം ⦿ മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ദന്തരോഗ വിഭാഗവും ഐസോലേഷന്‍ വാര്‍ഡും ⦿ ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു ⦿ എൽ എൽ എം പ്രവേശന ഫീസ് റീഫണ്ട് ⦿ ഒല്ലൂക്കര ബ്ലോക്കിന്റെ സ്‌നേഹ ഭവനം ആശയം സംസ്ഥാനത്തിന് മാതൃക: മന്ത്രി കെ. രാജന്‍ ⦿ മുന്നേറ്റം പദ്ധതി: ഏകദിന ശില്പശാല സംഘടിപ്പിച്ചു ⦿ കെ എസ് ആർ ടി സി കുത്താമ്പുള്ളി – പാലക്കാട് – കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ സർവ്വീസ് അനുവദിച്ചു ⦿ കര്‍ണാടകയിലെ കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ ആസിഡ് ആക്രമണം; മലയാളി വിദ്യാര്‍ഥി കസ്റ്റഡിയില്‍ ⦿ കരകുളം മഞ്ഞാംകോട് ചിറയിൽ തെളിനീരൊഴുകും, നവീകരണം തുടങ്ങി ⦿ പട്ടികജാതി, പട്ടികഗോത്രവർഗ കമ്മീഷൻ ജില്ലാ അദാലത്ത്: തീർപ്പാക്കിയത് 138 പരാതികൾ ⦿ മണ്ണഞ്ചേരിയില്‍ വളപ്പ് മത്സ്യകൃഷി ഉദ്ഘാടനം ചെയ്തു ⦿ കാസര്‍കോ‍ട് ജ്യേഷ്ഠൻ അനിയനെ വെടിവെച്ച്‌ കൊലപ്പെടുത്തി
News

മില്ലറ്റ് സെമിനാർ ഉദ്ഘാടനം ചെയ്തു

30 November 2023 04:45 PM

ഭക്ഷണക്രമത്തിൽ ചെറു ധാന്യങ്ങൾ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണെന്ന് ഹൈബി ഈഡൻ എം.പി. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മില്ലറ്റ് ഫെസ്റ്റ് 2023ന്റെ ഭാഗമായി മില്ലറ്റ് സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


അന്താരാഷ്ട്ര മില്ലറ്റ് വർഷാചരണത്തിന്റെ ഭാഗമായി വലിയ ബോധവത്കരണ പ്രവർത്തനങ്ങളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്നത്. മുൻ കാലങ്ങളിൽ ഭക്ഷണക്രമത്തിൽ ധാരാളം നാരുകളും ധാന്യങ്ങളും ഉൾപ്പെടുത്തിയിരുന്നു. നിത്യ ജീവിതത്തിലെ സമയക്കുറവ് കാരണം നമ്മൾ ആശ്രയിക്കുന്ന ഫാസ്റ്റ് ഫുഡ് എല്ലാവരെയും രോഗികളാക്കുന്നു. സ്വാദ് വർദ്ധിപ്പിക്കാനും നിറം നൽകാനും ഭക്ഷണത്തിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ മനുഷ്യ ശരീരത്തിനെ മാരകമായി ബാധിക്കുന്നുണ്ട്.


ഏറ്റവും വേഗത്തിൽ വികസനം നടക്കുന്ന എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പൊക്കാളി കൃഷി ചെയ്യുന്നത് എന്നതിൽ ഏറെ അഭിമാനമുണ്ട്. കോട്ടുവള്ളിയിൽ മില്ലറ്റ് കൃഷി വ്യാപകമാണെന്നും കുടുംബശ്രീയുടെ മില്ലറ്റ് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണനം സമൂഹത്തിൽ വലിയ അവബോധമാണ് സൃഷ്ടിക്കുന്നതെന്നും ഹൈബി ഈഡൻ എം.പി പറഞ്ഞു.


ദൈനംദിനം ജീവിതത്തിലെ ഭക്ഷണക്രമത്തിൽ വന്ന മാറ്റം എല്ലാവരെയും രോഗികളാക്കുന്നുവെന്ന് ഉമ തോമസ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ചു. ആരോഗ്യത്തിന്റെ പ്രാധാന്യം അടുത്ത തലമുറയ്ക്ക് മനസ്സിലാക്കി കൊടുക്കേണ്ടതുണ്ട്. നമ്മുടെ കർഷകർ വിളയിച്ച ഉത്പന്നമാണ് പ്രദർശന വിപണന മേളയുടെ മുഖ്യ ആകർഷണം. ഇത്തരത്തിലുള്ള മേളകൾ എല്ലാവർക്കും പ്രചോദനമാകണമെന്നും എം. എൽ. എ പറഞ്ഞു.


കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ആകാശവാണി, കുടുംബശ്രീ, ലയൺസ് ക്ലബ് എന്നിവയുടെ സംയുക്ത സഹകരണത്തോടെ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലാണ് മില്ലറ്റ് ഫെസ്റ്റ് 2023 നടക്കുന്നത്. പ്രദർശന വിപണന മേളയുടെ രണ്ടാം ദിനം തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന മേള ഡിസംബർ 1ന് വൈകിട്ട് സമാപിക്കും.


പ്രശസ്ത ഗായിക നഞ്ചിയമ്മ മുഖ്യാതിഥിയായെത്തിയ പരിപാടിയിൽ ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷ് ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡന്റ് സനിത റഹീം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.ജെ ജോമി, ലിസി അലക്സ്, , പ്രിൻസിപ്പൽ കൃഷി ഓഫീസർ ബിൻസി എബ്രഹാം, ആകാശവാണി കൊച്ചി നിലയം പ്രോഗ്രാം ഓഫീസർ ബാലനാരായണൻ തുടങ്ങിയവർ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration