Monday, March 04, 2024
 
 
⦿ പാചകപ്പുര ഉദ്ഘാടനം ചെയ്തു ⦿ നിയമനം ⦿ ജില്ലാതല ബാങ്കിംഗ് അവലോകന യോഗം; മൂന്നാം പാദത്തില്‍ 5295 കോടിയുടെ വായ്പാ വിതരണം ⦿ മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ദന്തരോഗ വിഭാഗവും ഐസോലേഷന്‍ വാര്‍ഡും ⦿ ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു ⦿ എൽ എൽ എം പ്രവേശന ഫീസ് റീഫണ്ട് ⦿ ഒല്ലൂക്കര ബ്ലോക്കിന്റെ സ്‌നേഹ ഭവനം ആശയം സംസ്ഥാനത്തിന് മാതൃക: മന്ത്രി കെ. രാജന്‍ ⦿ മുന്നേറ്റം പദ്ധതി: ഏകദിന ശില്പശാല സംഘടിപ്പിച്ചു ⦿ കെ എസ് ആർ ടി സി കുത്താമ്പുള്ളി – പാലക്കാട് – കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ സർവ്വീസ് അനുവദിച്ചു ⦿ കര്‍ണാടകയിലെ കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ ആസിഡ് ആക്രമണം; മലയാളി വിദ്യാര്‍ഥി കസ്റ്റഡിയില്‍ ⦿ കരകുളം മഞ്ഞാംകോട് ചിറയിൽ തെളിനീരൊഴുകും, നവീകരണം തുടങ്ങി ⦿ പട്ടികജാതി, പട്ടികഗോത്രവർഗ കമ്മീഷൻ ജില്ലാ അദാലത്ത്: തീർപ്പാക്കിയത് 138 പരാതികൾ ⦿ മണ്ണഞ്ചേരിയില്‍ വളപ്പ് മത്സ്യകൃഷി ഉദ്ഘാടനം ചെയ്തു ⦿ കാസര്‍കോ‍ട് ജ്യേഷ്ഠൻ അനിയനെ വെടിവെച്ച്‌ കൊലപ്പെടുത്തി ⦿ കേരള മീഡിയ അക്കാദമി മാധ്യമ അവാർഡ്: മാര്‍ച്ച് 10 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം ⦿ കെ.എസ്.ഇ.ബി കുന്ദമംഗലം ഓഫീസ് മിനി സിവിൽസ്റ്റേഷനിൽ പ്രവർത്തനമാരംഭിച്ചു ⦿ നേമം പോലീസ് സ്റ്റേഷനിൽ പുതിയ വിശ്രമ കേന്ദ്രം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു ⦿ മൂന്ന് വർഷം കൊണ്ട് 15,000 കി.മി. റോഡ് ബി.എം.ബി.സി. നിലവാരത്തിലാക്കി: മന്ത്രി ⦿ ചൈനീസ് ജിയോട്യൂബ് ആദ്യഘട്ട പരീക്ഷണം വിജയം ⦿ മെഡിക്കൽ കോളജ് ഭൂഗർഭപാത ഉടൻ നിർമാണത്തിലേക്ക് ⦿ 100-ാമത്തെ പാലമായി ചെട്ടിക്കടവ് പാലം നാടിന് സമർപ്പിച്ചു ⦿ മൂലേക്കടവ്  പാലത്തിന്റെ നിർമ്മാണോദ്ഘാടനം നടത്തി ⦿ സമം സാംസ്കാരികോത്സവം സമാപിച്ചു ⦿ കരിങ്കല്ലായ് ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം ⦿ ആറാട്ടുവഴി, വെള്ളാപ്പള്ളി, പോപ്പി പാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു ⦿ വോര്‍ക്കാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്; ഉദ്യോഗസ്ഥർക്കുള്ള പരിശീലനം അന്തിമ ഘട്ടത്തിൽ ⦿ തീരദേശ പൊലീസ് രക്ഷാപ്രവര്‍ത്തന ബോട്ടില്‍ താത്കാലിക നിയമനം ⦿ ജില്ലയിലെ 13 റോഡുകളുടെ നിർമ്മണത്തിന് 49.5 കോടിയുടെ ഭരണാനുമതി ⦿ മാതൃകയായി മംഗലം ഗ്രാമപഞ്ചായത്ത്: നോമ്പുകാലത്ത് ഹരിതചട്ടം കൃത്യമായി പാലിക്കും ⦿ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ; ജില്ലയിൽ 4,45,201 കുട്ടികൾ തുള്ളിമരുന്ന് സ്വീകരിക്കും ⦿ ജില്ലയിൽ റോഡുകളുടെ നവീകരണത്തിന് 32.1 കോടി അനുവദിച്ചു ⦿ തൊഴിലാളി ഐക്യത്തിലൂടെ നാടിന്റെ പുരോഗതി ഉറപ്പാക്കും: മുഖ്യമന്ത്രി ⦿ അപേക്ഷ ക്ഷണിച്ചു ⦿ കൊയ്ത്ത് ഉത്സവം
News

ഒരാളും പട്ടിണി കിടക്കില്ല എന്നത് സർക്കാർ നയം: മന്ത്രി അഹമ്മദ് ദേവർകോവിൽ

30 November 2023 03:00 PM

ഒരാളും പട്ടിണി കിടക്കില്ല എന്നത് സർക്കാർ നയമാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. മലപ്പുറം മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാമാരി കാലത്ത് പോലും കേരളത്തിൽ ആരും വിശപ്പ് അറിഞ്ഞിട്ടില്ല. മനുഷ്യരെ മാത്രമല്ല എല്ലാ ജീവികൾക്കും ഭക്ഷണം നൽകണമെന്ന് പറഞ്ഞ മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്. ഇന്ത്യയിൽ ഏറ്റവും സുരക്ഷയുള്ള സംസ്ഥാനമാണ് കേരളം. ജാതി-മത ചിന്തകൾ ഇല്ലാതെ എല്ലാവരും ഇവിടെ സ്വസ്ഥമായി ജീവിക്കുന്നു.


വെറും വാക്കുകളല്ല, വികസനത്തിന്റെ ചരിത്രനേട്ടങ്ങളാണ് സർക്കാരിന് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനുള്ളത്. തീരദേശ ഹൈവേ, മലയോര ഹൈവേ, ദേശീയപാത തുടങ്ങിയ വികസന പദ്ധതികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് 25 ശതമാനം ചെലവ് സംസ്ഥാന സർക്കാർ വഹിക്കാമെന്ന ഉറപ്പിൽ ദേശീയപാത 66 പദ്ധതിക്ക് പുതുജീവൻ വെച്ചത്. വിഴിഞ്ഞം തുറമുഖം പദ്ധതി യാഥാർത്ഥ്യമായതോടെ വിപുലമായ രീതിയിൽ കണ്ടെയ്‌നറുകൾ എത്തിക്കാൻ കഴിയുന്ന സ്ഥിതിയുണ്ടായിരിക്കുകയാണ്. മൂന്നു കപ്പലുകളാണ് ഇതുവരെ തുറമുഖത്ത് അടുപ്പിക്കാൻ കഴിഞ്ഞത്. ഈ രീതിയിലുള്ള ചരിത്രനേട്ടങ്ങളാണ് സർക്കാരിന് അവതരിപ്പിക്കാനുള്ളത്. ഏത് പൗരനും ഓഡിറ്റ് ചെയ്യാൻ കഴിയുന്ന സർക്കാരാണ് കേരളത്തിലുള്ളത്. പറഞ്ഞ വാക്കുകൾ പൂർത്തീകരിക്കാൻ സർക്കാരിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration