Saturday, May 04, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

‘ഇന്റർവൽ’ സ്റ്റാർട്ടപ്പ് കമ്പനിയുടെ നേട്ടം കേരളത്തിനാകെ അഭിമാനം മുഖ്യമന്ത്രി

29 November 2023 04:50 PM

ഫിൻലാൻഡിലെ ടാലൻറ് ബൂസ്റ്റ്  പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ആഗോള സ്റ്റാർട്ടപ്പ് സംഗമത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അരീക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ഇന്റർവൽ’ എന്ന എഡ് ടെക് സ്റ്റാർട്ട് അപ്പ് കമ്പനിയുടെ നേട്ടം കേരളത്തിനാകെ അഭിമാനിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


ആഗോള സ്റ്റാർട്ടപ്പ് സംഗമത്തിലേക്ക് ക്ഷണം ലഭിക്കുന്ന ആദ്യ ഇന്ത്യൻ സ്റ്റാർട്ടപ്പാണ് ഇൻറർവെൽ.  ഇന്ന്  ചേർന്ന പ്രഭാത യോഗത്തിൽ  ഇൻറർവൽ കമ്പനിയുടെ പ്രതിനിധി പങ്കെടുത്തിരുന്നു. വളരെ വലിയ അംഗീകാരമാണ് ഈ സ്റ്റാർട്ടപ്പ് നേടിയിരിക്കുന്നത്.  30 രാജ്യങ്ങളിലായി 25,000 ലധികം വിദ്യാർത്ഥികൾക്കാണ് ഇന്റർവെൽ വിദ്യാഭ്യാസസാങ്കേതിക സേവനം നൽകുന്നത്. രാജ്യത്തെ സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റത്തിനാകെ മാതൃകയാവുകയാണ് ഇതിലൂടെ കേരളം. അത് കേന്ദ്രധനകാര്യ മന്ത്രിക്കും  എടുത്തു പറയേണ്ടി വന്നു.  സാധാരണ നമ്മുടെ നാടിനെതിരെ  തെറ്റായ  പ്രചാരണങ്ങൾ നടത്തുന്നവരെപ്പോലും കേരളത്തെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും നല്ലത് പറയാൻ നിർബന്ധിതരാക്കുന്നതിൻറെ പേരുകൂടിയാണ് കേരള മോഡലെന്നും മുഖ്യമന്ത്രി പറഞ്ഞു.


2022 ഒക്ടോബറിൽ കേരള സംഘം ഫിൻലാൻഡ് സന്ദർശിച്ചിരുന്നു. കേരളവും ഫിൻലാൻഡും  തമ്മിലുളള സഹകരണം മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റത്തെ ഫിൻലാഡുമായി ബന്ധിപ്പിക്കുന്നതിനുമായിരുന്നു അന്നത്തെ സന്ദർശനം. വയോജനങ്ങളുടെ സംഖ്യ വർധിച്ചുവരുന്ന ഒരു ഏയ്ജിങ് സൊസൈറ്റിയാണ് ഫിൻലാൻഡ്. പ്രായം കുറഞ്ഞവരുടെ സംഖ്യ കുറഞ്ഞ അവിടെ നൈപുണ്യമുള്ളവരുടെ അപര്യാപ്തത  സ്വാഭാവികമായും ഉണ്ട്. ഈ ‘സ്‌കിൽ ഷോർട്ടേജ്’ നികത്താനാണ് ഫിന്നിഷ് ഗവണ്മെൻറ് ‘ടാലൻറ് ബൂസ്റ്റ് പ്രോഗ്രാം’ എന്ന വിപുലമായ പദ്ധതി ആസൂത്രണം ചെയ്തത്. ഈ പദ്ധതി വഴി അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും കഴിവുള്ള യുവാക്കളെ ഫിൻലാൻഡിലേക്ക് ക്ഷണിക്കാനാണ് അവർ തീരുമാനിച്ചത്. അവരുടെ പ്രധാന ടാർഗറ്റ് രാജ്യം ഇന്ത്യയായിരുന്നു. ഇന്ത്യയിൽ കേരളമാണ് ഇങ്ങനെയൊരു അവസരം ഉപയോഗിക്കാൻ ആദ്യമായി ഒരു സംഘത്തെ ഫിൻലാൻഡിലേക്ക് അയച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


4800 സ്റ്റാർട്ടപ്പുകൾ, 64 ഇൻകുബേറ്ററുകൾ, 450 ഇന്നൊവേഷൻ കേന്ദ്രങ്ങൾ, 10 ലക്ഷം ചതുരശ്ര അടി തൊഴിലിടം തുടങ്ങിയ നേട്ടങ്ങളിലൂടെ രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി ഇന്ന് കേരളം മാറിയിരിക്കുന്നു.  ലോകോത്തര സാങ്കേതിക വിദ്യകൾക്കനുസൃതമായി സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളെ ശക്തമാക്കുവാനും നൈപുണ്യ പരിശീലനവും വൈദഗ്ധ്യവും മാർഗനിർദേശവും മറ്റു പിന്തുണകളും ലഭ്യമാക്കുന്നതിനുമായി 2019 ൽ കൊച്ചിയിൽ ഇൻറഗ്രേറ്റഡ് സ്റ്റാർട്ടപ്പ് സമുച്ചയം യാഥാർഥ്യമാക്കി. കേരളത്തെ നവ സാങ്കേതിക വിദ്യാ ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് എമേർജിങ് ടെക്നോളജി ഹബ്ബിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. 4,800ൽ പരം സ്റ്റാർട്ടപ്പുകൾ വഴി 50,000 തൊഴിലുകളാണ് സൃഷ്ടിച്ചത്.


 2021-22ൽ ലോകത്തിലെ ഒന്നാം നമ്പർ പൊതു ബിസിനസ് ആക്സിലറേറ്ററായി സ്റ്റാർട്ടപ്പ് മിഷൻ തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റാർട്ടപ്പ് ഇന്ത്യയുടെ ദേശീയ റാങ്കിംഗിൽ തുടർച്ചയായി ബെസ്റ്റ് പെർഫോർമർ പുരസ്‌കാരം ലഭിച്ചു. ഡിപിഐഎടിയുടെ റാങ്കിങ്ങിൽ 2018, 2019, 2020 എന്നീ വർഷങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച് ഹാട്രിക് നേടി. സാമൂഹിക ഉന്നമനത്തിൽ സ്റ്റാർട്ടപ്പ് മിഷൻറെ  പങ്ക് നിസ്തുലമാണ്. സംരംഭകത്വം എന്നത് കയ്യിൽ പണമുള്ളവർക്ക് മാത്രം ചെയ്യാവുന്ന കാര്യമല്ല.  അതിന് കഠിനാധ്വാനവും ഉൾക്കാഴ്ചയുമാണ് വേണ്ടത്. ഇങ്ങനെ ലക്ഷ്യബോധത്തോടെയുള്ള സർക്കാർ ഇടപെടലിന്റെ ഉദാഹരണമാണ് അരീക്കോട്ടെ സ്റ്റാർട്ടപ്പ് സംരംഭത്തിന്റെ വിജയമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.



Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration