Sunday, September 08, 2024
 
 

നാനൂറോളം സ്റ്റാളുകളും ഒൻപതുവേദികളുമായി കേരളീയം വ്യവസായ പ്രദർശന മേള

03 October 2023 09:45 PM

 കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വ്യവസായ പ്രദർശന മേളയിൽ ഒരുങ്ങുന്നത് നാനൂറോളം സ്റ്റാളുകൾ. ഒൻപതു വേദികളിലായാണ് വ്യത്യസ്ത ഉത്പന്നങ്ങളുടെ വമ്പൻ പ്രദർശന മേള നടക്കുക. ഭക്ഷ്യഉത്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ, ആഭരണങ്ങൾ തുടങ്ങി മാലിന്യ നിർമാർജന പ്ളാന്റ് വരെ പ്രദർശനത്തിലുണ്ടാവും.


നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരം ആതിഥ്യമരുളുന്ന കേരളീയം ജനകീയോത്സവത്തിന്റെ ഭാഗമായാണ് നഗരത്തിലെ വിവിധ ഇടങ്ങളിൽ ട്രേഡ് ഫെയർ നടക്കുന്നത്. സർക്കാർ വകുപ്പുകളുടേയും സ്വകാര്യസംരംഭകരുടേയും സ്റ്റാളുകൾ പ്രദർശനത്തിലുണ്ടാകും.


പുത്തരിക്കണ്ടം മൈതാനം, ടാഗോർ തിയറ്റർ, കനകക്കുന്ന്്, യൂണിവേഴ്‌സിറ്റി കോളജ്, എൽ.എം.എസ്. കോമ്പൗണ്ട്, സെൻട്രൽ സ്റ്റേഡിയം എന്നിങ്ങനെ ആറുവേദികളിലാണ് സർക്കാർ വകുപ്പുകളുടെ പ്രദർശനങ്ങൾ നടക്കുക. വ്യവസായ-വാണിജ്യ വകുപ്പ്, സഹകരണവകുപ്പ്, കുടുംബശ്രീ, പട്ടികവർഗ വികസന വകുപ്പ്, കൃഷി വകുപ്പ്, കയർ-കാഷ്യൂ-ഹാൻഡ്‌ലൂം എന്നിവയുടെ പ്രദർശന വിൽപന മേളയാണ് ഇവിടങ്ങളിൽ നടക്കുന്നത്.ഭക്ഷ്യ-പേപ്പർ ഉൽപന്നങ്ങൾ, കൈത്തറി, ഫാം ഉൽപന്നങ്ങൾ, മാലിന്യ നിർമാർജനം, സുഗന്ധവിളകൾ, തേൻ, മത്സ്യം, ചക്കയുടെ മൂല്യവർധിത ഉൽപന്നങ്ങൾ, പുനരുപയുക്ത ഊർജം, മെഡിക്കൽ ഇംപ്ലാന്റ്‌സ്, സൗരോർജ ഉപകരണങ്ങൾ, കളിമൺ പാത്രനിർമാണം, ടെറകോട്ട, ക്‌ളേ മോഡൽ, ജൂട്ട് ഉൽപന്നങ്ങൾ, കയറ്റുമതി നിലവാരത്തിലുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ, കൈകൊണ്ട് തുന്നിയ കുർത്തി, സാരി തുടങ്ങി നിരവധി ഉൽപന്നങ്ങളുടെ സ്റ്റാളുകൾ കേരളീയത്തിൽ സജ്ജീകരിക്കും.


കേരളീയത്തിന്റെ പ്രധാനവേദികളിലൊന്നായ പുത്തരിക്കണ്ടം മൈതാനത്ത് മാത്രം നൂറോളം സ്റ്റാളുകൾ ഉണ്ടാകും. ടാഗോർ തിയറ്റർ, കനകക്കുന്ന്, യൂണിവേഴ്‌സിറ്റി കോളജ്, എൽ.എം.എസ്. കോമ്പൗണ്ട്, സെൻട്രൽ സ്റ്റേഡിയം എന്നീ വേദികളിൽ 50 സ്റ്റാളുകൾ വീതവുമാണുള്ളത്. വ്യവസായവകുപ്പിന്റെ 75 സ്റ്റാളുകൾ, ബാംബു മിഷന്റെ 25 സ്റ്റാളുകൾ, കുടുംബശ്രീയുടെയും, പട്ടികവർഗ വികസന വകുപ്പിന്റെയും കൃഷി വകുപ്പിന്റെയും അൻപതു സ്റ്റാളുകൾ വീതവും മേളയിലുണ്ടാകും.


സ്വകാര്യസംരംഭകർക്കായി മൂന്നുപ്രദർശനവേദികാണ് ഉണ്ടാവുക. ഇവിടെ ഒരുക്കുന്ന അൻപതോളം വേദികളിൽ അക്വേറിയം, ആഭരണങ്ങൾ, കളിപ്പാട്ടങ്ങൾ, ഗിഫ്റ്റുകൾ എന്നിവയുടെ പ്രദർശവും വിൽപനയും നടക്കും. വ്യവസായ വാണിജ്യപ്രദർശനത്തിന്റെ വിജയത്തിനായി അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷനായ വിപുലമായ കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration