Sunday, May 05, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

ഹരിതം ജൈവ പച്ചക്കറി പാർക്കിന്റെ വിളവെടുപ്പ് നടത്തി

26 August 2023 05:00 PM

ഹരിതം ജൈവ പച്ചക്കറി പാർക്ക് കർഷകരുടെ ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ അനിഷ നിർവഹിച്ചു. മുണ്ടേരി പഞ്ചായത്ത് ഓഫീസിന് പുറകിലുള്ള ജലസേചന വകുപ്പിന്റെ  ഒരേക്കർ സ്ഥലത്താണ് കൃഷി. പയർ, വെണ്ടയ്ക്ക, വഴുതിന, കക്കിരി, വെള്ളരിക്ക, പടവലം, മുളക്, ചീര തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്.


മെയ് മാസമാണ് പദ്ധതി ആരംഭിച്ചത്. പച്ചക്കറികൾ സമീപവാസികൾക്കും നാട്ടുകാർക്കും കൃഷി സ്ഥലത്ത് നിന്ന് തന്നെ വിൽപന നടത്തുകയാണ് ചെയ്യുന്നത്. ബാക്കി വരുന്നവ കുടുക്കിമൊട്ടയിലെ കടകളിലും നൽകും. പൂർണമായും ജൈവ വളം ഉപയോഗിച്ചുള്ള കൃഷിയാണ്. വിരമിച്ച അധ്യാപകനായ അരവിന്ദാക്ഷൻ മാസ്റ്റരുടെ നേതൃത്വത്തിൽ സർക്കാർ സർവീസിൽ നിന്നും വിരമിച്ചവരും അധ്യാപകരുമായ 18 പേരാണ് ഈ കൂട്ടായ്മയിലുള്ളത്.


2020 സെപ്റ്റംബറിലാണ് ആദ്യമായി  കൃഷി ചെയ്തത്.  എല്ലാ വർഷവും പച്ചക്കറികൾ, ചേന, മഞ്ഞൾ, വാഴ തുടങ്ങി വിവിധയിനം വിളകൾ ഉത്്പാദിപ്പിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തിന്റെ ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയിൽ ചെണ്ടു മല്ലി കൃഷിയും ഇവിടെ ചെയ്തിട്ടുണ്ട്. വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്  സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻ വി കെ സുരേഷ്ബാബു നിർവഹിച്ചു. ഓണത്തിന് ആവശ്യക്കാർക്ക് പൂക്കൾ എത്തിച്ച് നൽകും.


ഈ വർഷത്തോടെ ചെറുധാന്യ കൃഷിയും ആരംഭിക്കാനുള്ള ശ്രമത്തിലാണ് കൂട്ടായ്മ. മുണ്ടേരി ഗ്രാമ പഞ്ചായത്തിന്റെയും മുണ്ടേരി കൃഷി ഭവന്റെയും പൂർണ്ണ പിന്തുണയാണ് ഇത്തരത്തിൽ ഒരു ഉദ്യമം തുടങ്ങാൻ പ്രേരകമായതെന്ന് ഹരിതം ജൈവ പച്ചക്കറി പാർക്ക് സെക്രട്ടറി സി രാമദാസൻ പറഞ്ഞു .


ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി  പഞ്ചായത്തിലുടനീളം 2000 പാക്കറ്റ് വിത്തുകളും 5625 തൈകളും വിതരണം ചെയ്തിരുന്നു.  ഇതോടൊപ്പം ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയിൽ ചെണ്ടുമല്ലി കൃഷിയും നടത്തി. 60,000 ചെണ്ടു മല്ലി തൈകൾ  വിതരണം ചെയ്തു. സ്‌കൂളുകൾ, വായനശാലകൾ, സ്വാശ്രയ സംഘങ്ങൾ, അങ്കണവാടികൾ എന്നിവയുടെ നേതൃത്വത്തിലാണ് പൂകൃഷി നടത്തിയത്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration