Sunday, May 05, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

വിജയത്തിളക്കവുമായി നെടുങ്കണ്ടം വനിതകള്‍

11 August 2023 11:20 PM

കുടുംബശ്രീ സംരംഭത്തിലൂടെ അധികവരുമാനം കണ്ടെത്തി വിജയം കൊയ്യുകയാണ് നെടുങ്കണ്ടം സ്വദേശിനിയായ ശ്യാമളയും ഒപ്പമുള്ള 3 വനിതകളും. ലക്ഷ്മി സ്പൈസസ് ആന്‍ഡ് പിക്കിള്‍സ് ഫുഡ് പ്രൊഡക്റ്റ്‌സ് എന്ന കുടുംബശ്രീ സംരംഭത്തിലൂടെ ഉപജീവനമാര്‍ഗം വികസിപ്പിക്കുകയും സുസ്ഥിരമായ സാമ്പത്തികഭദ്രതയുമുറപ്പാക്കുകയാണിവര്‍.


2004 ല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നിര്‍ദ്ദേശപ്രകാരം ഒറീസയിലെ ജഗന്നാഥപുരിയില്‍ നടന്ന സംരംഭകമേളയില്‍ പങ്കെടുത്തതാണ് സംരംഭം ആരംഭിക്കാനുള്ള പ്രചോദനം. അവിടെയുള്ള മറ്റ് സംരംഭകരില്‍ നിന്ന് പുതിയ പല കാര്യങ്ങളും തനിക്ക് പഠിക്കാനായെന്നും ശ്യാമള പറയുന്നു. സംസ്ഥാനത്തിന് പുറത്തുള്ള മേളകളില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ ഭാഷ ഒരു വെല്ലുവിളിയാകുമെന്നത് പുറകോട്ട് വലിച്ചെങ്കിലും പഞ്ചായത്തിന്റെ പിന്തുണയും സഹകരണവും മേളയില്‍ പങ്കെടുക്കാനുള്ള ധൈര്യം നല്കി. മേളകളില്‍ സുഗന്ധവ്യജ്ഞനങ്ങളുടെ വിപണനമായിട്ടായിരുന്നു തുടക്കം.


*നാല് വനിതകളും അവരുടെ അതിജീവനവും


സംരംഭം ആരംഭിക്കുമ്പോള്‍ ഗുണമേന്മയുള്ള മായം കലരാത്ത ഉത്പന്നങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. ഒപ്പം നില്‍ക്കാന്‍ സുധ ഉദയപ്പന്‍, സുശീല ശശീന്ദ്രന്‍, വിജിത ലിനു, എന്നിവര്‍ കൂടിയായപ്പോള്‍ മുന്നോട്ട് പോകാന്‍ ഊര്‍ജ്ജവും ധൈര്യവുമായി. 4 വിധവകളായ സ്ത്രീകള്‍ക്ക് കൂടി സംരംഭത്തിലൂടെ സ്വയംപര്യാപ്തത കൈവരിക്കാന്‍ അവസരം ഒരുക്കുകയായിരുന്നു ഈ ഉദ്യമം. ഇടയ്ക്ക് ഒരാള്‍ കൊഴിഞ്ഞുപോയെങ്കിലും സംരംഭത്തെ നില നിര്‍ത്താന്‍ ഇവര്‍ക്ക് കഴിഞ്ഞു.

അച്ചാര്‍ നിര്‍മ്മാണത്തില്‍ ആരംഭിച്ച് സ്വന്തമായി വെളിച്ചെണ്ണയും, കറിപ്പൊടികളും, വിവിധ തരം പലഹാരങ്ങള്‍, ഹെല്‍ത്ത് മിക്‌സ് തുടങ്ങി വിവിധയിനം പൊടിവര്‍ഗങ്ങളൊക്കെയുമായി അതിവേഗം ‘ലക്ഷ്മി സ്പൈസസ് ആന്‍ഡ് പിക്കിള്‍സ് ഫുഡ് പ്രൊഡക്റ്റ്’ എന്ന സംരംഭം വളര്‍ന്നു. സുതാര്യതയും വിശ്വസ്തതയും പുലര്‍ത്തി ചുരുങ്ങിയ കാലയളവില്‍ ഉത്പന്നങ്ങള്‍ ജനപ്രിയമായി. നെടുങ്കണ്ടം സിഡിഎസിന് കീഴിലാണ് ഈ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. 2010 മുതല്‍ ചെറിയ തോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അന്ന് വീട്ടില്‍ തന്നെ അച്ചാര്‍ ഉണ്ടാക്കി പാക്ക് ചെയ്ത് വിപണിയില്‍ എത്തിക്കുകയായിരുന്നു. 2020 ല്‍ വ്യവസായവകുപ്പിന്റെ സഹായത്തോടെ ലോണ്‍ ലഭ്യമായതോടെ വിവിധ മെഷിനുകള്‍ വാങ്ങി പ്രവര്‍ത്തനം ഊര്‍ജിതമാക്കി. കൂടുതല്‍ ഉത്പന്നങ്ങളും വിപണിയിലെത്തിച്ചു തുടങ്ങി.


മാങ്ങാ, നാരങ്ങാ, അമ്പഴങ്ങ, കണ്ണിമാങ്ങാ, വെജിറ്റബിള്‍ മിക്‌സ്, ഈന്തപ്പഴം മിക്‌സ്, മീന്‍, ബീഫ്, ഇഞ്ചി, വെളുത്തുള്ളി തുടങ്ങി വിവിധ തരം അച്ചാറുകള്‍, ചക്കിലാട്ടിയ ശുദ്ധമായ വെളിച്ചെണ്ണ, ഔഷധഗുണമുള്ള വെന്ത വെളിച്ചെണ്ണ, മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍ പൊടി, സാമ്പാര്‍ പൊടി, രസപ്പൊടി, മീറ്റ് മസാല, ബിരിയാണി മസാല, കാപ്പിപ്പൊടി, റാഗിപൊടി, ചോളം പൊടി, ഹെല്‍ത്ത്മിക്‌സ് തുടങ്ങി വിവിധ ഉത്പന്നങ്ങള്‍ മായം ചേര്‍ക്കാതെ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. നെടുങ്കണ്ടം മേഖലയിലെ കര്‍ഷകരില്‍ നിന്നുമാണ് ശുദ്ധമായ ഉണങ്ങിയ മഞ്ഞള്‍ ശേഖരിക്കുന്നത്. ഗുണമേന്മയുള്ള ഗോതമ്പ്, ചോളം എന്നിവ പുഴുങ്ങി പൊടിച്ച് വറുത്ത് ഗുണമേന്മ ഉറപ്പുവരുത്തിയാണ് പായ്ക്ക് ചെയ്യുന്നത്.


ഓണക്കാലത്തെ വരവേല്‍ക്കാന്‍ ചിപ്‌സും ശര്‍ക്കരവരട്ടിയും ഒരുക്കി തുടങ്ങി. കഴിഞ്ഞ രണ്ട് വര്‍ഷക്കാലവും ഓണകിറ്റില്‍ എത്തിയ ഓണ വിഭവങ്ങളില്‍ ‘ലക്ഷ്മി സ്പൈസസ് ആന്‍ഡ് പിക്കിള്‍സ് ഫുഡ് പ്രൊഡക്റ്റ്’ ഉത്പന്നങ്ങളും ഇടംപിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഓണം വിപണിയ്ക്കായി മാത്രം ഒരു ലക്ഷത്തിലധികം ശര്‍ക്കര വരട്ടി പായ്ക്കറ്റുകളാണ് ഈ വനിതകള്‍ നിര്‍മ്മിച്ചു നല്‍കിയത്. സംരംഭം വളരുംതോറും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ സാധ്യതയും പ്രധാനം ചെയ്യുന്നു എന്നത് ഏറെ സന്തോഷം നല്‍കുന്നുവെന്ന് ശ്യാമള പറയുന്നു.

പഞ്ചായത്ത് ലൈസന്‍സ്, ഫുഡ് ആന്‍ഡ് സേഫ്റ്റി, ഹെല്‍ത്ത് സാനിറ്ററി സര്‍ട്ടിഫിക്കറ്റ്, ഉദ്യം രജിസ്‌ട്രേഷന്‍, ലീഗല്‍ മെട്രോളജിയുടെ സര്‍ട്ടിഫിക്കറ്റ് തുടങ്ങി നിയമം അനുശാസിക്കുന്ന എല്ലാ സര്‍ട്ടിഫിക്കറ്റുകളും ലൈസന്‍സുകളോടും കൂടിയാണ് ഈ സംരംഭത്തിന്റെ പ്രവര്‍ത്തനം..


*നാട് കടന്ന രുചി പെരുമ


ജില്ലയും സംസ്ഥാനവും കടന്ന് മറ്റ് സംസ്ഥാനങ്ങളിലും ശ്യാമളയുടെയും കൂട്ടരുടെയും രുചി പെരുമ വളര്‍ന്നു. എല്ലാ വര്‍ഷവും ഡല്‍ഹിയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയര്‍ വിപണനമേളയില്‍ ഇവര്‍ പങ്കെടുക്കാറുണ്ട്. ‘ലക്ഷ്മി സ്പൈസസ് ആന്‍ഡ് പിക്കിള്‍സ് ഫുഡ് പ്രൊഡക്റ്റ്’സിന്റെ ഉത്പന്നങ്ങള്‍ക്ക് മേളയില്‍ ആവശ്യക്കാരേറെയാണ്. സംരംഭത്തെ കൂടുതല്‍ വളര്‍ത്തി കൂടുതല്‍ പേര്‍ക്ക് ജോലി സാധ്യത നല്‍കാന്‍ കഴിയുന്ന വിധം വളരുക എന്ന വലിയ ലക്ഷ്യത്തോടെയാണ് ഈ വനിതകള്‍ മുന്നോട്ട് പോകുന്നത്. ഒറ്റക്കെട്ടായി സ്വപ്നങ്ങള്‍ക്ക് വേണ്ടി പൊരുതുമ്പോള്‍ വിജയം സുനിശ്ചിതമാണെന്ന് തെളിയിക്കുകയാണ് ഈ വനിതകള്‍.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration