Saturday, May 04, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

ഐ ടി ഐ കോഴ്സുകൾ ആധുനികവത്കരിക്കുന്നത് പഠിച്ച് റിപ്പോർട്ട് നൽകാൻ പുതിയ കമ്മിറ്റി രൂപവൽക്കരിക്കും : മന്ത്രി

20 June 2023 06:05 PM

*കർമചാരി മാതൃകയിൽ പദ്ധതി ഐ ടി ഐയിൽ നടപ്പാക്കും




സംസ്ഥാനത്തെ ഐ.ടി.ഐകളിൽ ആധുനിക കോഴ്സുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ കമ്മിറ്റി രൂപവൽക്കരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വ്യാവസായിക പരിശീലന വകുപ്പിന്റെ ‘Excellentia 23’ അവാർഡ് ദാനവും വികസനരേഖാ പ്രകാശനവും YIP ക്ലബ്ബുകളുടെ സംസ്ഥാനതല ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.


പഠനത്തോടൊപ്പം തൊഴിൽ നൽകുന്ന പദ്ധതിയായ കർമചാരി മാതൃകയിൽ പദ്ധതി ഐ.ടി.ഐകളിൽ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ഐ.ടി.ഐ ട്രെയിനികളിൽ പുത്തൻ ആശയം കൊണ്ടുവരുന്നതിനും പ്രവൃത്തി പഥത്തിലേയ്ക്ക് എത്തിക്കുന്നതിനുമായാണ് ഓരോ ഐ.ടി.ഐയിലും കെ-ഡിസ്കിന്റെ സഹകരണത്തോടെ വൈ.ഐ.പി അഥവാ യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാം ക്ലബ് ആരംഭിക്കുന്നത്.


\"\"


 KDISC – യുടെ മുൻനിര ഇന്നവേഷൻ പരിപാടിയായ വൈ.ഐ.പിയിലൂടെ സർക്കാർ സ്‌കൂളുകൾ, കോളേജുകൾ, നോൺ ടെക്‌നിക്കൽ ആൻഡ് പോളിടെക്‌നിക്, എംപ്ലോയ്‌മെന്റ് ആൻഡ് ട്രെയിനിംഗ് തുടങ്ങിയ വകുപ്പുകളുടെ പങ്കാളിത്തവും സ്‌കൂളുകളിലും കോളേജുകളിലും നൂതന സംസ്‌കാരം വളർത്തുന്നതിനും അദ്ധ്യാപകർക്ക് ചുമതലയും ഉത്തരവാദിത്തവും കൂടുതലായി നൽകുവാനും പട്ടികജാതി – പട്ടികവർഗക്കാർ, മത്സ്യത്തൊഴിലാളി കുടുംബങ്ങൾ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽ നിന്നുളളവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുവാനും ലക്ഷ്യമിടുന്നു.


കൃഷി, വനം, സസ്യശാസ്ത്രം, മൃഗസംരക്ഷണം, ജലസംരക്ഷണം, പരമ്പരാഗത വ്യവസായം, കുട്ടികളുടെ പ്രശ്‌നങ്ങൾ, പ്രായമായവരുടെ പ്രശ്‌നങ്ങൾ, ദുരന്ത നിവാരണം, മഹാമാരി അനന്തര ഇന്നവേഷനുകൾ തുടങ്ങി 22 പ്രസക്തമായ വിഷയങ്ങളിലാണ്  വൈ.ഐ.പി ശ്രദ്ധയൂന്നുന്നത്.


സ്വന്തമായി സ്ഥലമുള്ള  ഐ.ടി.ഐകളിൽ അടുത്ത മൂന്ന് വർഷം നടപ്പാക്കാൻ   ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങളുടെ രൂപരേഖ ബന്ധപ്പെട്ട ഐ.ടി.ഐകളിലെ പ്രിൻസിപ്പാൾ, ജീവനക്കാർ, പി.റ്റി.എ  എന്നിവരുടെ സഹായത്തോടെ തയ്യാറാക്കിയിട്ടുണ്ട്.  വികസനരേഖ തയ്യാറാക്കിയതിലൂടെ ഭാവിയിൽ ഐ.ടി.ഐകളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾക്കനുസൃതമായി ബഡ്ജറ്റിൽ തുക വകയിരുത്തുന്നതിനും ഈ തുക ലഭ്യമാക്കി സമയബന്ധിതമായി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും സാധിക്കും. ഐ.ടി.ഐകളുടെ മാസ്റ്റർ പ്ലാൻ നിലവിൽ വകുപ്പിന്റെ ഐ.ടി. സെല്ലി-ന്റെ നേതൃത്വത്തിൽ വികസിപ്പിച്ച  സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.\"\"


സംസ്ഥാനത്തെ ഐ.ടി.ഐകളിൽ മികച്ച പരിശീലനം ഉറപ്പാക്കുന്നതിനും, ഐ.ടി.ഐകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യം വെയ്ക്കുന്ന പദ്ധതിയാണ്  ഗ്രേഡിംഗ് ഓഫ് ഐ.ടി.ഐ. ഗ്രേഡിംഗ് ഓഫ് ഐ.ടി.ഐ പദ്ധതി പ്രകാരം  ഐ.ടി.ഐകൾക്ക് ഗ്രേഡുകൾ കരസ്ഥമാക്കാവുന്നതും ഈ ഗ്രേഡിനനുസരിച്ച് 1 മുതൽ 5 വരെ സ്റ്റാർ പദവി ലഭിക്കുന്നതുമാണ്.


2020 ജനുവരി ഒന്ന് മുതൽ 2022 ജനുവരി 31 വരെയുള്ള കാലഘട്ടത്തിലെ പ്രവർത്തന മികവാണ് 2022 വർഷത്തിലെ ഗ്രേഡിംഗ് പദ്ധതിയ്ക്കായി പരിഗണിച്ചിരുന്നത്.  കേന്ദ്ര തലത്തിൽ ഡയറക്ടർ ജനറൽ ഓഫ് ട്രെയിനിംഗിന്റെ ഐ.ടി.ഐ ഗ്രേഡിംഗിന്റെ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി 50 അളവ് സൂചികകൾ ആണ് പരിശോധനയ്ക്കായി ഉൾപ്പെടുത്തിയിരുന്നത്. ഗ്രേഡിംഗ് ഓഫ് ഐ.ടി.ഐ പദ്ധതി 2022-ലേയ്ക്ക്  പങ്കെടുക്കുന്നതിനായി 407 സ്ഥാപനങ്ങളാണ് ഉണ്ടായിരുന്നത്.


തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു അധ്യക്ഷനായിരുന്നു. വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടർ ഡോക്ടർ വീണ എൻ മാധവൻ ചടങ്ങിൽ സ്വാഗതവും  അഡീഷണൽ ഡയറക്ടർ ശിവശങ്കരൻ കെ പി നന്ദിയും പറഞ്ഞു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration