Sunday, May 05, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

ഗ്രാമീണ ഭവനങ്ങളില്‍ ശുദ്ധജലം ഉറപ്പ് വരുത്തുക സര്‍ക്കാര്‍ ലക്ഷ്യം : മന്ത്രി റോഷി അഗസ്റ്റിന്‍

19 June 2023 05:20 PM

എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജലം ഉറപ്പ് വരുത്തുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജല്‍ജീവന്‍ മിഷന്‍ 2020-24 ചക്കുപള്ളം ഗ്രാമപഞ്ചായത്ത് ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗുണനിലവാരമുള്ള ശുദ്ധമായ ജലം ലഭ്യമാക്കുക എന്നതാണ് പ്രധാനം. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ വാട്ടര്‍ അതോറിറ്റി നടപ്പിലാക്കി വരികയാണ്. 140 മണ്ഡലങ്ങളിലും ശുദ്ധജലം എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇടുക്കി ജില്ലയില്‍ 2757 കോടി രൂപയുടെ ഭരണാനുമതി നല്‍കി കഴിഞ്ഞു. പീരുമേട് നിയോജകമണ്ഡലത്തില്‍ 408 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ആദ്യഘട്ടത്തില്‍ പൂര്‍ണമായും ഭരണാനുമതി നേടിയെടുത്ത ചുരുക്കം നിയോജകമണ്ഡലങ്ങളിലൊന്നാണ് പീരുമേടെന്നും വാഴൂര്‍ സോമന്‍ എംഎല്‍എ പ്രശംസനീയമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും മന്ത്രി പറഞ്ഞു. വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.


\"\"


ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ചക്കുപള്ളം ഗ്രാമപഞ്ചായത്തും പൊതുജന പങ്കാളിത്തത്തിലൂടെ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ചക്കുപള്ളം പഞ്ചായത്തിലെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ടാപ്പുവഴി ശുദ്ധമായ കുടിവെള്ളം എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. പഞ്ചായത്തില്‍ 3705 കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 3788.37 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. തേക്കടി തടാകമാണ് പദ്ധതിയുടെ സ്രോതസ്സ്. കുമളി ഒന്നാംമൈലില്‍ അമരാവതി സ്‌കൂളിന് സമീപം സ്ഥാപിക്കുന്ന 25 എം എല്‍ ഡി ശുദ്ധീകരണ പ്ലാന്റില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് ഒട്ടകത്തലമേട്, ചക്കുപള്ളം മാര്‍ക്കറ്റിന് സമീപം എന്നിവിടങ്ങളിലെ ജലസംഭരണികളില്‍ എത്തിക്കുകയും അവിടെ നിന്നും വിവിധ അളവുകളിലുള്ള വിതരണ ശൃംഖല വഴി പഞ്ചായത്തിലെ എല്ലാ ഭവനങ്ങളിലും കുടിവെള്ള കണക്ഷന്‍ നല്‍കി ശുദ്ധജലം വിതരണം ചെയ്യുന്നതാണ് പദ്ധതി.


ചക്കുപള്ളം പഞ്ചായത്തിലെ വിതരണ ശൃംഖല സ്ഥാപിക്കലും കുടിവെള്ള കണക്ഷന്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളുമാണ് ആദ്യഘട്ടമെന്ന നിലയില്‍ ആരംഭിക്കുന്നത്. പ്രവര്‍ത്തിയുടെ മറ്റു ഘടകങ്ങളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണ്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ മൂന്ന് സോണുകള്‍ ആക്കി തിരിച്ച് 139.8 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിച്ച് 3705 കണക്ഷനുകള്‍ നല്‍കും. 2024 ഓടെ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. ഒട്ടകതലമേട്ടില്‍ ജലസംഭരണി സ്ഥാപിക്കുന്നതിനായി എട്ട്

സെന്റ് സ്ഥലം വിട്ടു നല്‍കിയ ശിവഗിരി മഠത്തെ ചടങ്ങില്‍ ആദരിച്ചു.


ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാരിച്ചന്‍ നീര്‍ണാകുന്നേല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്മിണി ഗോപാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കുസുമം സതീഷ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, കേരള വാട്ടര്‍ അതോറിറ്റി കട്ടപ്പന പ്രോജക്ട് ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സുധീര്‍ എം, സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


 


 


 


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration