Saturday, May 04, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

ഗവണ്മെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ  2023-24 അധ്യയന വർഷത്തേക്കുള്ള പ്രവേശനം

06 June 2023 05:25 PM

സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള  ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തപ്പെടുന്ന രണ്ടു വർഷത്തെ   സെക്രട്ടേറിയൽ പ്രാക്ടീസ്  ഡിപ്ലോമ കോഴ്‌സിലേക്ക് 2023-24 അധ്യയന വർഷത്തേയ്ക്കുള്ള          സംസ്ഥാനടിസ്ഥാനത്തിലുള്ള പ്രവേശന നടപടികൾ 07.06.2023 ബുധനാഴ്ച ആരംഭിക്കും.


 എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയിട്ടുള്ളവർക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. എസ്.എസ്.എൽ.സി/ തത്തുല്യ പരീക്ഷയുടെ വിഷയങ്ങൾക്ക് ലഭിച്ച ആകെ ഗ്രേഡ് പോയിന്റിനോടൊപ്പം ഇംഗ്ലീഷിനു ലഭിച്ച ഗ്രേഡ് പോയിന്റ് കൂടി ചേർത്ത് അന്തിമ ഗ്രേഡ് പോയിന്റ് കണക്കാക്കുന്നു. പ്ലസ് ടു, വി.എച്ച്.എസ്.ഇ/ തത്തുല്യ പരീക്ഷ പാസ്സായവർക്ക് ശരാശരി ഗ്രേഡ് പോയിന്റിനോടൊപ്പം 1 ഗ്രേഡ് പോയിന്റ് അധികമായി ചേർക്കും.


 ഭിന്നശേഷിയുള്ളവർക്ക് (സഞ്ചാരം,കാഴ്ച, കേൾവി വൈകല്യം ഉള്ളവർ) 5% സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. പ്രത്യേക സംവരണമായി ഓരോ സ്ഥാപനത്തിലും ഒരു സീറ്റുവീതം യുദ്ധത്തിൽ മരണമടഞ്ഞ സൈനികരുടെ വിധവകൾക്കായി സംവരണം ചെയ്തിരിക്കുന്നു. SC/ST, OEC, SEBC വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കുന്നതാണ്. കൂടാതെ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10% സംവരണം അനുവദിച്ചിട്ടുണ്ട്.


ഇംഗ്ലീഷ് ഷോർട്ഹാൻഡ്, ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗ്  ഹയർഗ്രേഡ്, മലയാളം ഷോർട്ഹാൻഡ്, മലയാളം ടൈപ്പ്‌റൈറ്റിംഗ് ലോവർഗ്രേഡ്, ഇംഗ്ലീഷ് വേർഡ്‌പ്രോസസ്സിംഗ് ഹയർഗ്രേഡ്, DTP English and Malayalam, Computerised Financial Accounting, സെക്രെട്ടേറിയേൽ പ്രാക്ടീസ്, കോമേഴ്സ്, അക്കൗണ്ടൻസി,  ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഉൾപ്പെടെയുള്ള വിഷയങ്ങൾ സംയോജിപ്പിച്ചു തയ്യാറിക്കിയിട്ടുള്ളതാണ് ഈ കോഴ്‌സ്. സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സ്വകാര്യ മേഖലകളിൽ വിവിധങ്ങളായ തൊഴിൽ അവസരങ്ങളാണ് ഈ കോഴ്‌സിലൂടെ ലഭ്യമാകുന്നത്. ടൈപ്പിസ്റ്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, പേർസണൽ അസിസ്റ്റന്റ്, പേർസണൽ സെക്രട്ടറി, സ്റ്റെനോഗ്രാഫർ, ക്ലാർക്ക് – ടൈപ്പിസ്റ്റ്, അസിസ്റ്റന്റ് ഇൻസ്ട്രക്ടർ   ഇൻ GCI, ഇൻസ്ട്രക്ടർ ഇൻ GCI, സൂപ്രണ്ട് ഇൻ GCI എന്നീ തസ്തികകൾ ഈ കോഴ്‌സിലൂടെ ലഭിക്കുന്ന തൊഴിൽ അവസരങ്ങളിൽ ചുരുക്കം ചിലതു മാത്രമാണ്. 2 വർഷമാണ് ഈ കോഴ്‌സിന്റെ കാലാവധി.


പൊതു വിഭാഗങ്ങൾക്ക് 100 രൂപയും, പട്ടികജാതി/പട്ടിക വർഗ വിഭാഗങ്ങൾക്ക് 50 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി www.polyadmission.org/gci  എന്ന വെബ്ബ്‌സൈറ്റ് മുഖേന  One-Time Registration പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കണം. One-Time Registration പൂർത്തിയാക്കുമ്പോൾ ലഭിക്കന്ന ലോഗിൻ വഴി  വിവിധ ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലേയ്ക്ക് ഓപ്ഷൻ സമർപ്പിക്കുവാൻ കഴിയും.


വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസും കോഴ്‌സ് നടത്തപ്പെടുന്ന ഗവണ്മെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ വിവരങ്ങളും അനുബന്ധങ്ങളും 07.06.2023 മുതൽ www.polyadmission.org/gci യിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ജൂൺ 7 നു ആരംഭിക്കുന്ന ഓൺലൈൻ അപേക്ഷ സമർപ്പണം ജൂൺ 30 വരെ തുടരും.


One-Time Registration/ഓൺലൈൻ അപേക്ഷ സമർപ്പണം/ജി സി ഐ പ്രവേശനം തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്  എല്ലാ സ്ഥാപനങ്ങളിലെയും  ഹെൽപ്പ് ഡെസ്‌കുകളിൽ ലഭ്യമാക്കിയിട്ടുള്ള ജീവനക്കാരുടെ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാം. നമ്പറുകൾ അഡ്മിഷൻ പോർട്ടലിലെ ‘CONTACT US’ എന്ന ലിങ്കിൽ ലഭിക്കും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration