Saturday, May 04, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

പരിസ്ഥിതി ദിനാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

04 June 2023 09:10 PM

മോഡൽ സ്‌കൂളിൽ ആയിരവല്ലി ഇലിപ്പ നടും


ലോകത്തവശേഷിച്ച ഒരേയൊരു വൃക്ഷത്തിൽ നിന്നും ഉൽപ്പാദിപ്പിച്ച തൈ


സംസ്ഥാനത്തെ പരിസ്ഥിതി ദിനാഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നാളെ (ജൂൺ 5) തിരുവനന്തപുരം മോഡൽ സ്‌കൂൾ  അങ്കണത്തിൽ വൃക്ഷ തൈ നട്ട് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൻറെ ഹരിത സംരംഭ പദ്ധതിക്ക്  മുഖ്യമന്ത്രി തുടക്കം കുറിക്കും. ലോകത്ത് നിന്ന്  അപ്രത്യക്ഷമായെന്ന് ശാസ്ത്ര ലോകം കരുതിയ കാവലിപ്പ് അഥവാ ആയിരവല്ലി ഇലിപ്പ തൈയാണ് മുഖ്യമന്ത്രി നടുന്നത്.


1835 -ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ സർജൻ ബോട്ടാണിസ്റ്റ് ഡോ .റോബർട്ട് വൈറ്റ് ആണ് ഈ മരം ആദ്യമായി കണ്ടെത്തിയത്. 184 വർഷത്തെ ഇടവേളയ്ക്ക് ശേഷം, KSCSTE ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിട്യൂട്ടിലെ ഗവേഷകർ ഇതിനെ വീണ്ടും കൊല്ലം ജില്ലയിലെ പരവൂർ കൂനയിൽ ആയിരവില്ലി ശിവ ക്ഷേത്രക്കാവിൽ നിന്നും കണ്ടെത്തി. ഇതുവരെയുള്ള അറിവിൽ ലോകത്തു ഒരേയൊരു മരം മാത്രമായി അവശേഷിക്കുന്ന ഈ സ്പീഷിസ് ഐ യു സി എൻ റെഡ് ഡാറ്റാബുക്കിൽ അതീവ വംശ നാശ ഭീഷണി നേരിടുന്ന സസ്യ വിഭാഗത്തിൽ പെടുന്നതാണ്. 2019 – 2020 കാലയളവിൽ ശേഖരിച്ച വിത്തിൽ നിന്നാണ് ഈ തൈ ഉത്പാദിപ്പിച്ചത്. പാകമായ പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്. മൂന്ന് വർഷത്തിനുള്ളിൽ 40 തൈകൾ ഉൽപ്പാദിപ്പിച്ച് അനുയോജ്യമായ ആവാസ വ്യവസ്ഥയിൽ വളർത്തിയെടുക്കുക എന്നതാണ് ഗവേഷകർ ലക്ഷ്യമിടുന്നത്.


വൃക്ഷത്തൈ നടീലിനു ശേഷം നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ജലസസ്യങ്ങളെ കുറിച്ചുള്ള ഒരു ഫീൽഡ് ഗൈഡ് മുഖ്യമന്ത്രി പ്രകാശനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് പരിസ്ഥിതി സംരക്ഷണ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുന്ന വ്യക്തികൾസംഘടനകൾഎന്നിവരെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള പരിസ്ഥിതി മിത്രം അവാർഡ് 2022 -ൻറെ  അവാർഡ്ദാനവും മുഖ്യമന്ത്രി നിർവഹിക്കും. അഡിഷണൽ ചീഫ് സെക്രട്ടറി ഡോ .വി .വേണുശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രൊഫ. കെ.പി സുധീർപ്രൊഫ.രാജഗോപാലൻ വാസുദേവൻശാസ്ത്ര ഉപദേഷ്ടാവായ   എം.സി. ദത്തൻസംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ   പ്രദീപ് കുമാർ എ .ബിശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി എസ്. പ്രദീപ് കുമാർഗവ :മോഡൽ     ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ  പ്രിൻസിപ്പൽ   പ്രമോദ് കെ. വിതുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ മുഖ്യവിഷയമായ പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരങ്ങൾ എന്ന വിഷയത്തിൽ പദ്മശ്രീ ജേതാവായ പ്രൊഫ.രാജഗോപാലൻ വാസുദേവൻ മുഖ്യ പ്രഭാഷണം നടത്തും.


തിരുവനന്തപുരം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലുംപരിസ്ഥിതി വകുപ്പുംകേരള മലിനീകരണ നിയന്ത്രണ ബോർഡുംപരിസ്ഥിതി വിവരണ ബോധവത്കരണ കേന്ദ്രവുംപരിസ്ഥിതി വിദ്യാഭാസ പദ്ധതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration