Sunday, October 01, 2023
 
 
⦿ പാചക വാതക സിലിണ്ടറിന്‍റെ വില വീണ്ടും കൂട്ടി ⦿ മഴക്കെടുതിയെ നേരിടാന്‍ കൂട്ടായ പരിശ്രമം വേണം:ജില്ലാ വികസന സമിതി ⦿ പുത്തൂരിലേക്ക് പക്ഷിമൃഗാധികള്‍ ഒക്ടോബര്‍ രണ്ടിന് എത്തും ⦿ താത്പര്യപത്രം ക്ഷണിച്ചു ⦿ ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത ⦿ ബൊപ്പണ-ഭോസലെ സഖ്യത്തിന് സ്വര്‍ണം ⦿ കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു ⦿ 2000 രൂപ നോട്ടുകൾ ഒക്‌ടോബർ ഏഴ് വരെ മാറ്റാം; സമയപരിധി നീട്ടി ⦿ ജനറേറ്റിവ് നിർമിത ബുദ്ധിയും വിദ്യാഭ്യാസത്തിന്റെ ഭാവിയും: അന്താരാഷ്ട്ര കോൺക്ലേവിനു തുടക്കമായി ⦿ വാദം പൊളിയുന്നു; ഹരിദാസും ബാസിതും ​സെക്രട്ടേറിയറ്റ് ​ഗേറ്റ് വരെ എത്തി മടങ്ങി ⦿ തീരദേശ ഹൈവേ മാറ്റത്തിന് വഴിയൊരുക്കും- മുഖ്യമന്ത്രി ⦿ പൂമല ഡാമിൻ്റെ നാല് ഷട്ടറുകളും തുറന്നു ⦿ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ കൂടില്ല, നിലവിലെ താരീഫ്‌ തുടരാൻ ഉത്തരവ് ⦿ പോഷകാഹാര മാസാചരണം സമാപിച്ചു ⦿ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിങ്: ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ മൃഗശാലയിൽ പ്രവേശനം സൗജന്യം ⦿ നിപ്പ പോസിറ്റീവ് ആയിരുന്ന നാലുപേരും ഡബിൾ നെഗറ്റീവ്: മന്ത്രി വീണ ജോർജ് ⦿ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായപരിധി 16 ആക്കേണ്ടതില്ല ⦿ അനധികൃത മീന്‍പിടുത്തത്തിനെതിരെ നടപടി ⦿ യുവജനങ്ങളുടെ ശാക്തീകരണംജാഗ്രാതാ സഭ രൂപീകരിച്ചു ⦿ വചാതി കൂട്ടബലാത്സംഗം: പ്രതികളുടെ ശിക്ഷ ശരിവച്ച് മദ്രാസ് ഹൈക്കോടതി, അതിജീവിതര്‍ക്ക് 10 ലക്ഷം നല്‍കണം ⦿ വികസന പദ്ധതികള്‍ക്ക് കുതിപ്പേകുന്ന തീരുമാനങ്ങളുമായി മേഖലാതല അവലോകന യോഗം ⦿ കൊല്ലം ആദ്യ ഡിജിറ്റല്‍സാക്ഷര ജില്ലയാകും ⦿ മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ്; 31 കേസുകള്‍ തീര്‍പ്പാക്കി ⦿ സഹോദരൻ പീഡിപ്പിച്ചെന്ന് പ്ലസ് ടു വിദ്യാർത്ഥിനി; താമരശ്ശേരി പൊലീസ് കേസെടുത്തു ⦿ അംഗത്വമെടുക്കാം ⦿ കംപ്യൂട്ടര്‍ കോഴ്‌സ് ⦿ വനിത സംവരണ ബിൽ നിയമമായി ⦿ ലളിതമായമലയാളം വേണം – ഭാഷാസമിതി ⦿ അതിജീവനവഴിയൊരുക്കി ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ⦿ ഡൽഹിയിൽ ദുരൂഹ സാഹചര്യത്തിൽ മലയാളി മരിച്ച നിലയിൽ ⦿ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് നവംബര്‍ 17ന് തുടക്കമാകും ⦿ കൈത്തറി തൊഴിലാളികൾക്കുള്ള സാമ്പത്തിക ആനുകൂല്യത്തിന് അപേക്ഷിക്കാം ⦿ കാഷ്വാലിറ്റി  മെഡിക്കൽ ഓഫീസർ ⦿ അന്താരാഷ്ട്ര വയോജന ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ ഒന്നിന്
News

പ്രവാസി പുനരധിവാസ വായ്പ പദ്ധതി

03 June 2023 03:10 PM

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നോർക്ക റൂട്ട്സുമായി ചേർന്ന് നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിയായ “പ്രവാസി പുനരധിവാസ വായ്പാ പദ്ധതി”യ്ക്കു കീഴിൽ വായ്പ അനുവദിക്കുന്നതിനായി കേരളത്തിലെ വിവിധ ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സംരഭകത്വഗുണമുള്ള യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.


        അപേക്ഷകർ പട്ടികവിഭാഗത്തിൽപ്പെട്ട തൊഴിൽ രഹിതരും, 18നും 55നും മധ്യേ പ്രായമുള്ളവരുമായിരിക്കണം.  ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങി വരുന്ന പ്രവാസികൾക്ക് സ്വയംതൊഴിൽ സംരഭങ്ങൾ തുടങ്ങുന്നതിനാണ് പരമാവധി 20 ലക്ഷം രൂപ വരെ ഈ വായ്പ അനുവദിക്കുന്നത്.


നൽകുന്ന വായ്പയുടെ 15 ശതമാനം ബാക്ക് എൻഡ് സബ്സിഡി ആയും, തിരിച്ചടവ് വീഴ്ച കൂടാതെ നടത്തുന്ന സംരഭകർക്ക് ആദ്യത്തെ നാല് വർഷക്കാലത്തേക്ക് 3 ശതമാനം പലിശ സബ്സിഡിയായും നോർക്ക റൂട്ട്സ് അനുവദിക്കും.  അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനമനുസരിച്ചാണ് വായ്പകൾ നൽകുക.  3.50 ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള അപേക്ഷകർക്ക് 5 ലക്ഷം രൂപയും, അതിനു മുകളിൽ 10 ലക്ഷം രൂപ വരെ വരുമാനമുള്ള അപേക്ഷകർക്ക് 10 ലക്ഷം രൂപയും, 10 മുതൽ 15 ലക്ഷം രൂപ വരെ വരുമാനമുള്ള അപേക്ഷകർക്ക് 20 ലക്ഷം രൂപയുമാണ് പരമാവധി വായ്പ നൽകുക.  കൃത്യമായി തവണ സംഖ്യകൾ തിരിച്ചടക്കുന്നവർക്ക് നോർക്ക സബ്സിഡി പരിഗണിക്കുമ്പോൾ വായ്പയുടെ പലിശ നിരക്ക് 4 ശതമാനം മുതൽ 6 ശതമാനം വരെയും, തിരിച്ചടവ് കാലയളവ് 5 വർഷവുമാണ്.  തെരെഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കേണ്ടതാണ്.


താത്പര്യമുള്ള അപേക്ഷകർ അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ ബന്ധപ്പെട്ട ജില്ലാ ഓഫീസുകളുമായി ബന്ധപ്പെട്ട് നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം ജാതി, കുടുംബ വാർഷിക വരുമാനം, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പ് കൂടി ഉള്ളടക്കം ചെയ്യണം.  അപേക്ഷയും അനുബന്ധ രേഖകളും നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിച്ച് അപേക്ഷകർ രജിസ്ട്രേഷൻ നടത്തേണ്ടതിനാൽ ജില്ലാ ഓഫീസിൽ നിന്നും പിന്നീട് ആവശ്യപ്പെടുന്ന മുറയ്ക്ക് മറ്റു വിവരങ്ങൾ ഹാജരാക്കണം.  നോർക്ക റൂട്ട്സിന്റെ പരിശോധനയ്ക്ക് ശേഷമായിരിക്കും കോർപ്പറേഷൻ തുടർന്ന് വായപയ്ക്കായി പരിഗണിക്കുക.     കൂടുതൽ വിവരങ്ങൾക്ക് : 0470 2673339, 9400068515.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration