Sunday, May 05, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

അറിയിപ്പുകള്‍

04 May 2023 11:50 AM


ലൈഫ് വീടുകളുടെ താക്കോല്‍ ദാനം ഇന്ന് (മേയ് 4ന്)


ജില്ലയില്‍ നൂറ് ദിന കര്‍മ്മ പദ്ധതിയില്‍ പൂര്‍ത്തികരിച്ച വീടുകളുടെ താക്കോല്‍ ദാനം മേയ് 4ന് വ്യാഴം വൈകിട്ട് 4 മണിക്ക് ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ കണയ്യന്നൂരില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിക്കും.എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ പ്രമീള അധ്യക്ഷത വഹിക്കും.


സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയിലൂടെ നിര്‍മാണം പൂര്‍ത്തികരിച്ച ഇരുപതിനായിരം ലൈഫ് വീടുകളുടെയും ലൈഫ് 2020 ലെ പുതിയ നാല്പതിനായിരം വീടുകളുടെ കരാര്‍ വയ്ക്കലിന്റെയും സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലം ജില്ലയിലെ കൊറ്റങ്കര ഗ്രാമ പഞ്ചായത്തിലെ മേക്കോണില്‍ മെയ് 4  വൈകീട്ട് അഞ്ചുമണിക്ക് നിര്‍വ്വഹിക്കും. സംസ്ഥാനതല പരിപാടിയുടെ ലൈവ് സ്ട്രീമിംഗും ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തും.ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.




മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു.


കണ്ണൂർ ജില്ല അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി സംഘടിപ്പിച്ച കണ്ണൂർ പുഷ്പോത്സവം 2023 നോട് അനുബന്ധിച്ചുള്ള മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു. അച്ചടി വിഭാഗത്തിൽ സമഗ്ര കവറേജിന് ദേശാഭിമാനിക്കാണ് ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം സുദിനം. ദൃശ്യമാധ്യമ വിഭാഗത്തിൽ കണ്ണൂർ വിഷനും ഓൺലൈൻ വിഭാഗത്തിൽ ന്യൂസ് വിങ്സും  സമ്മാനം നേടി.

മികച്ച റിപ്പോർട്ടർ പി സുരേശൻ (ദേശാഭിമാനി ). രണ്ടാം സ്ഥാനം എം അബ്ദുൽ മുനീർ (സുദിനം) . മനോജ് മയിൽ (കണ്ണൂർ വിഷൻ) ,സാജു ഗംഗാധരൻ (ന്യൂസ് വിങ്സ് ), ബെൻസി ബെന്നി (പ്രൈം 21 ) എന്നിവരെ വിവിധ വിഭാഗങ്ങളിലെ മികച്ച റിപ്പോർട്ടർമാരായും  മികച്ച ഫോട്ടോഗ്രാഫറായി മിഥുൻ അനില മിത്രൻ (ദേശാഭിമാനി) യെയും  തെരഞ്ഞെടുത്തു . മെയ് 5 നു വൈകുന്നേരം നാലുമണിക്ക് കണ്ണൂർ റബ്കോ മിനി ഓഡിറ്റോറിയത്തിൽ കേരള നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ പുരസ്കാരം സമ്മാനിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയാകും .ക്യാഷ് പ്രൈസ്, മൊമെന്റോ, സർട്ടിഫിക്കറ്റ് എന്നിവയാണ് പുരസ്കാരമായി നൽകുന്നത്. കാർഷിക ഫോട്ടോഗ്രാഫി മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്യും.




അതിഥി അധ്യാപക ഒഴിവ്


ഉദുമ ഗവ ആര്‍ട്‌സ്  ആന്റ് സയന്‍സ് കോളേജില്‍ ഹിസ്റ്ററി,  ഇംഗ്ലീഷ്, കോമേഴ്സ്, ആന്ത്രോപോളജി, മലയാളം, ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ്, സ്റ്റാറ്റിറ്റിക്സ്  എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപക ഒഴിവുണ്ട്.

ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്കുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.  നെറ്റ്, പി എച്ച് ഡി എന്നീ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫ് കോളേജിയേറ്റ് എഡ്യൂക്കേഷനിലെ ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്ത  രജിസ്‌ട്രേഷന്‍ നമ്പരും അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും സഹിതം  പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

മെയ് 16 ന് രാവിലെ 10 മണിക്ക് ഹിസ്റ്ററിയിലും  11 മണിക്ക് പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ് എന്നീ  വിഷയങ്ങളിലും 17ന് രാവിലെ 10 ന് കോമേഴ്സിലും 11 മണിക്ക് മലയാളം, ഹിന്ദി എന്നീ  വിഷയങ്ങളിലും 18ന് രാവിലെ 10ന് ഇംഗ്ലീഷിലും 11 മണിക്ക് ആന്ത്രോപോളജി, സ്റ്റാറ്റിറ്റിക്‌സ് എന്നീ വിഷയങ്ങളിലേക്കുമാണ് അഭിമുഖം നടക്കുക. ഫോണ്‍: 9495827783.


താലൂക്ക് വികസന സമിതി


തലശ്ശേരി താലൂക്ക് വികസന സമിതി യോഗം മെയ് ആറിന് രാവിലെ 10.30ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.  യോഗത്തില്‍ എല്ലാ വികസന സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.



 കിലെ ഐ എ എസ് അക്കാദമി അപേക്ഷ ക്ഷണിച്ചുകേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കിലെ ഐ എ എസ് അക്കാദമിയില്‍ അടുത്ത ബാച്ച് സിവില്‍ സര്‍വ്വീസ് പ്രിലിമിനറി/മെയിന്‍സ് പരീക്ഷയുടെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ  സംഘടിത അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കുമാണ് പരിശീലനം.  ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത.  താല്‍പര്യമുള്ള ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതര്‍ ബന്ധപ്പെട്ട ക്ഷേമബോര്‍ഡില്‍ നിന്ന് വാങ്ങിയ ആശ്രിതത്വ  സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ അപേക്ഷിക്കേണ്ട അവസാന തീയ്യതി മെയ് 20. പത്ത് മാസമാണ് കോഴ്‌സ് ദൈര്‍ഘ്യം. ക്ലാസുകള്‍ ജൂണ്‍ 20 ന് ആരംഭിക്കും.  ഫീസ്: 15000 + 18 ശതമാനം ജി എസ് ടി + 2000 (കോഷന്‍ ഡെപ്പോസിറ്റ്).  ഫോണ്‍: 0471-2479966, 0471-2309012, 7907099629. വിശദ വിവരങ്ങള്‍ www.kile.kerala.gov.in ല്‍ ലഭിക്കും.


കുടുംബശ്രീ സി ഡി എസ്സുകള്‍ക്ക് മൈക്രോ ക്രെഡിറ്റ് വായ്പ


കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളിലെ കുടുംബശ്രീ സി ഡി എസ്സുകള്‍ക്ക് മൂന്ന് കോടി രൂപവരെ വായ്പ അനുവദിക്കുന്നു.  അയല്‍ക്കൂട്ടം മുഖേനയാണ് അംഗങ്ങള്‍ക്ക് അപേക്ഷിക്കാം.  കുടുംബശ്രീ അംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ സ്വയം തൊഴില്‍ പദ്ധതികള്‍ക്കായി മൂന്ന് മുതല്‍ അഞ്ച് ശതമാനം നിരക്കില്‍ മഹിളാ സമൃദ്ധി യോജന/ മൈക്രോ ക്രെഡിറ്റ് വായ്പ ലഭിക്കും.

പ്രാഥമിക അപേക്ഷയും പദ്ധതിയുടെ വിശദ വിവരങ്ങളും www.ksbcdc.com ല്‍ ലഭിക്കും.  പ്രാഥമിക അപേക്ഷ സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ പാറക്കണ്ടിയിലുള്ള ഓഫീസില്‍ മെയ് 20നകം സമര്‍പ്പിക്കണം. പ്രാഥമിക അപേക്ഷ പരിശോധിച്ച് അര്‍ഹരാണെന്ന് കണ്ടെത്തുന്ന സി ഡി എസ്സുകള്‍ വിശദമായ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.  ഫോണ്‍: 0497 2706197.


ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു


ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്, 203/21) തസ്തികയിലേക്ക് പി എസ് സി 2022 മാര്‍ച്ച് 27ന് നടത്തിയ ഒ എം ആര്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍  അറിയിച്ചു.


ക്വട്ടേഷന്‍


കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ ഇ ഇ ഇ വകുപ്പിലെ ഇലക്ട്രിക്കല്‍ മെറ്റീരിയല്‍ ലാബില്‍ ബ്രിഡ്ജസ് ആന്റ് ട്രെയിനര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനും മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തിലെ തെര്‍മല്‍ എഞ്ചിനീയറിങ് ലാബിലെ എക്‌സ്‌പെരിമെന്റല്‍ ടെസ്റ്റ് അപ്പറാറ്റ്‌സ് എന്ന ഉപകരണത്തിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനും ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ ലാബ് ബ്ലോക്കില്‍ പഴയ ഡിബിക്ക് പകരം എം സി ബി ടൈപ്പ് ഡി ബി സ്ഥാപിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു.  മെയ് 12ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.


 


അപേക്ഷ ക്ഷണിച്ചു


മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നു. 2021 – 22, 2022-23 അധ്യയന വര്‍ഷങ്ങളില്‍ എഞ്ചിനീയറിങ്, എം ബി ബി എസ്, ബി എസ് സി അഗ്രികള്‍ച്ചര്‍, വെറ്ററിനറി സയന്‍സ്, ബി എ എം എസ്, ബി എച്ച് എം എസ്, എം സി എ, എം ബി എ, ബി എസ് സി നഴ്‌സിങ്, എം എസ് സി നഴ്‌സിങ് എന്നീ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ദേശീയ, സംസ്ഥാന തലത്തില്‍ നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റില്‍ പ്രവേശനം ലഭിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.


അതോടൊപ്പം കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവ അംഗങ്ങളായ തൊഴിലാളികളുടെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പഠനകിറ്റ് വിതരണം ചെയ്യുന്നതിനും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് ആറ്. അപേക്ഷയും മറ്റ് വിശദ വിവരങ്ങളും എല്ലാ ജില്ലാ ഓഫീസുകളിലും ബോര്‍ഡിന്റെ kmtwwfb.org യിലും ലഭിക്കും.


തീയതി നീട്ടി


കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി എന്നിവയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശ്ശിക ഒടുക്കുന്നതിനുള്ള കാലാവധി മെയ് 31വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ 10 വര്‍ഷം വരെയുള്ള കുടിശ്ശിക ഒടുക്കുവരുത്തുന്നതിനായി അപേക്ഷ സമപ്പിക്കുന്നവര്‍ തൊഴില്‍ ഉടമയുടെയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെയും സാക്ഷ്യപത്രം ലഭ്യമാക്കിയതിനുശേഷം ബോര്‍ഡിന്റെ അനുമതിയോടെ കുടിശ്ശിക ഒടുക്കാം. ഫോണ്‍: 0497 2705197.


വൈദ്യുതി മുടങ്ങും


വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ നല്ലാനി മുക്ക്, നല്ലാനി പറമ്പ്, കുന്നാവ് എന്നീ ഭാഗങ്ങളില്‍ മെയ് നാല് വ്യാഴം  രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വളപട്ടണം കടവ് റോഡ്, വളവട്ടണം പാലത്തിനു സമീപം എന്നീ ഭാഗങ്ങളില്‍  രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും വൈദ്യുതി മുടങ്ങും.



ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പൊട്ടന്‍ പ്ലാവ്, പൈതല്‍ മല എന്നീ ഭാഗങ്ങളില്‍ മെയ് നാല് വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ തവറൂല്‍, പന്നിയോട്ട് മൂല, പഞ്ചാംമൂല, നോബിള്‍  എന്നീ ഭാഗങ്ങളില്‍ മെയ് നാല് വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മരക്കാര്‍ക്കണ്ടി, വെത്തിലപ്പള്ളി, ഗോപാലന്‍കട,  പൂത്തട്ടക്കാവ്,  ജന്നത് നഗര്‍, പൊഞ്ഞാങ്കണ്ടി റോഡ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് നാല് വ്യാഴം രാവിലെ 9.30 മുതല്‍ ഉച്ചക്ക് 2.30 വരെയും ആസാദ് റോഡ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9. 30 വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.


ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ പാതിരിപ്പറമ്പ്, പെരിങ്ങോത്ത് അമ്പലം, കാനനൂർ ഹാൻഡ്‌ലൂം ഭാഗങ്ങളിൽ മെയ് നാല് വ്യാഴം രാവിലെ ഏഴ് മുതൽ ഉച്ച  രണ്ട് മണിവരെയും എൻ എസ് പെട്രോമാർട്ട് , എടചൊവ്വ, പന്നിക്കുന്ന് ഭാഗങ്ങളിൽ രാവിലെ പതിനൊന്ന് മുതൽ വൈകിട്ട് മൂന്ന് വരെയും വൈദ്യുതി മുടങ്ങും.



Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration