Sunday, May 05, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

ജി .എസ്.ടി  നികുതിദായകരായ വ്യാപാരികൾ ശ്രദ്ധിക്കേണ്ടവ

29 March 2023 07:40 PM

2023-2024 സാമ്പത്തിക വർഷത്തിന്  മുന്നോടിയായി ജി.എസ്.ടി  നിയമ പ്രകാരം രജിസ്‌ട്രേഷൻ  എടുത്തിട്ടുള്ള എല്ലാ വ്യാപാരികളും  നിയമപരമായി  നിർബന്ധമായും പാലിക്കേണ്ടതും, സാഹചര്യാനുസൃതം ആവശ്യമെങ്കിൽ തിരഞ്ഞെടുക്കേണ്ടതുമായ വിവിധ നടപടി ക്രമങ്ങളുടെ ശരിയായ നടത്തിപ്പിലേക്കായി  താഴെ പറയുന്ന കാര്യങ്ങൾ  എല്ലാ നികുതിദായകരും ശ്രദ്ധിക്കണമെന്നു ജി.എസ്.ടി. വകുപ്പ് അറിയിച്ചു.



  1. ജി .എസ് .ടി  നിയമ പ്രകാരം2023 -2024  സാമ്പത്തിക  വർഷം മുതൽ പുതുതായി കോമ്പോസിഷൻ സ്‌കീം തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന അർഹരായ നികുതിദായകർ, ഈ സ്‌കീം തിരഞ്ഞെടുക്കുവാൻ ഉള്ള ഓപ്ഷൻ,  31 മാർച്ച് 2023  നോ  അതിന്  മുൻപോ ഫയൽ ചെയ്യണം. നിലവിൽ കോമ്പോസിഷൻ സ്‌കീം പ്രകാരം കച്ചവടം ചെയ്യുന്നവർക്ക്  പുതുതായി ഇതിനു വേണ്ടി ഓപ്ഷൻ നൽകേണ്ടതില്ല.

  2. ജി .എസ് .ടി  റൂൾ 46 (ബി) പ്രകാരം  എല്ലാ നികുതിദായകരും പുതിയ സാമ്പത്തിക വർഷത്തിൽ യൂണീക്ക് ആയ തുടർ സീരീസിൽ  ഉള്ള ടാക്‌സ് ഇൻവോയ്‌സുകൾ ആണ് ഉപയോഗിക്കേണ്ടത്. വരും സാമ്പത്തിക വർഷത്തിൽ പ്രസ്തുത റൂൾ പ്രകാരമുള്ള നിയമപരമായ ബാധ്യത പാലിക്കപ്പെടുന്നുണ്ട്  എന്ന് എല്ലാ നികുതിദായകരും ഉറപ്പ് വരുത്തണം.

  3. 2022-2023 സാമ്പത്തിക വർഷത്തിൽ ഒരു പാനിൽ  (PAN )രാജ്യമാകമാനമുള്ള ജി.എസ്.ടി  രജിസ്‌ട്രേഷനുകളിലെയും മൊത്ത വാർഷിക വിറ്റ് വരവ്   (Aggregate Turnover) 10 കോടി കടന്നിട്ടുള്ള  നികുതിദായകർ നിബന്ധനകൾക്കനുസൃതമായി   2023  ഏപ്രിൽ 1  മുതൽ സാധനങ്ങളുടെയോ, സേവനങ്ങളുടെയോ വിതരണത്തിനോട്  അനുബന്ധിച്ച് എല്ലാ ബിസിനെസ്സ്- ടു- ബിസിനെസ്സ് (B to B) വില്പനയിലും നിർബന്ധമായും ഇ – ഇൻവോയ്‌സിങ്  ചെയ്യണം. ഈ പരിധിയിൽ വരുന്ന നിയമപരമായ ബാധ്യതയുള്ള എല്ലാ നികുതിദായകരും കർശനമായി ഇ -ഇൻവോയ്‌സുകൾ നൽകേണ്ടതും , അപ്രകാരം ചെയ്യാതിരുന്നാൽ ജി .എസ് . ടി  നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ  നഷ്ടപ്പെടുകയും , ശിക്ഷാ നടപടികൾ നേരിടേണ്ടി വരുകയും ചെയ്യും.

  4. ജി.എസ്.ടി.ആർ -1 / 3-ബി  റിട്ടേണുകൾ ഫയൽ ചെയ്യുന്ന നികുതിദായകർക്കുള്ള   ത്രൈമാസ റിട്ടേൺ ഫയലിംഗ് സ്‌കീമായ ക്യു .ആർ .എം .പി  (QRMP )  , 2023 -2024  സാമ്പത്തിക വർഷത്തെ ആദ്യ പാദം മുതൽ  ( 2023 ഏപ്രിൽ 1 മുതൽ 2023 ജൂൺ 30 വരെ)  പ്രയോജനപ്പെടുത്തുവാനുള്ള ഓപ്ഷൻ ഫയൽ ചെയ്യുവാനുള്ള അവസരം 2023  ഏപ്രിൽ 30  വരെ ജി . എസ് .ടി പോർട്ടലിൽ ലഭ്യമാണ്. നിലവിൽ ക്യു .ആർ .എം .പി  (QRMP ) സ്‌കീമിൽ ഉള്ളവർക്ക്  സാധാരണ പോലെ  പ്രതിമാസ റിട്ടേൺ ഫയൽ ചെയ്യുന്ന രീതിയിലേക്ക്  മാറുവാനുള്ള സൗകര്യവും ഇതോടൊപ്പം ലഭ്യമാണ്. പാൻ (PAN ) അടിസ്ഥാനമാക്കിയുള്ള മൊത്ത വാർഷിക വിറ്റ് വരവ്  5 കോടിയിൽ കവിയാത്തവർക്കാണ് ഈ സ്‌കീമിന്റെ ആനുകൂല്യം ലഭിക്കുവാൻ അർഹത.


5 . ഐ .ജി .എസ് .ടി (IGST )   അടയ്ക്കാതെ വിദേശ രാജ്യങ്ങളിലേക്കോ  , സെസ്സ്  യൂണിറ്റുകളിലേക്കോ, സാധനങ്ങളോ ,  സേവനങ്ങളോ കയറ്റുമതി ചെയ്യുന്ന എല്ലാ കയറ്റുമതിക്കാരും,  എല്ലാ സാമ്പത്തിക വർഷവും കയറ്റുമതി നടത്തുന്നതിന്  മുൻപ്  തന്നെ ലെറ്റർ ഓഫ്  അണ്ടർടേക്കിങ് ( LUT ) GST RFD 11  കമ്മീഷണർ  മുൻപാകെ ഫയൽ ചെയ്യണം. ആയതിലേക്കായി 2023 -2024 സാമ്പത്തിക വർഷത്തെ ലെറ്റർ ഓഫ്  അണ്ടർടേക്കിങ് ( LUT ) സമർപ്പിക്കുവാനുള്ള സൗകര്യം ജി .എസ് .ടി കോമൺ പോർട്ടലിൽ ലഭ്യമാണ് (Form GST RFD-11). മേൽ പ്രകാരമുള്ള കയറ്റുമതി നടത്തുന്നവർ വീഴ്ച വരാതെ ഈ സൗകര്യം പ്രയോജനപ്പെടുത്തണം.


എല്ലാ നികുതിദായകരും സമയബന്ധിതമായി പ്രയോജനപ്പെടുത്തണമെന്ന്  സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ  അറിയിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration