Friday, April 26, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
News

കേരള സ്‌കൂൾ എഡ്യൂക്കേഷൻ കോൺഗ്രസിന് ഏപ്രിൽ ഒന്നിനു തുടക്കം

28 March 2023 08:40 PM

കേരള സ്‌കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ് ഏപ്രിൽ ഒന്നു മുതൽ മൂന്നു വരെ വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ നടക്കും. നവകേരള സൃഷ്ടിക്കുവേണ്ടി പൊതുവിദ്യാഭ്യാസ മേഖലയിലെ ഗുണപരമായ ഇടപെടലുകൾ എന്ന ആശയം മുൻനിർത്തി പൊതുവിദ്യാഭാസ വകുപ്പിനുവേണ്ടി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) യാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


ഉന്നതവിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, സ്‌കൂൾ വിദ്യാഭ്യാസം, ഗവേഷണ സ്ഥാപനങ്ങൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിങ്ങനെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരസ്പരം ബന്ധപ്പെടുത്തുക, പൊതുവിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കുന്നതിന് ഉതകുന്ന നിർദേശങ്ങൾ അവതരിപ്പിക്കുക, വിദ്യാഭ്യാസ നയ രൂപീകരണത്തിന് സഹായകരമായ നിർദ്ദേശങ്ങൾ ക്രോഡീകരിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെയാണ് എഡ്യൂക്കേഷൻ കോൺഗ്രസ് സംഘടിപ്പിക്കുന്നതെന്നു മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കി വരുന്ന ഗുണപരമായ ഇടപെടലുകളെ സംബന്ധിച്ച് പ്രചാരണം നടത്തുക, അധ്യാപകരും ഗവേഷകരും വിദ്യാർഥികളും വിദ്യാഭ്യാസ പ്രവർത്തകരും നടപ്പാക്കുന്ന നൂതന ആശയങ്ങളും പ്രവർത്തനങ്ങളും പങ്കുവയ്ക്കുക എന്നിവയും പരിപാടിയുടെ ലക്ഷ്യങ്ങളാണ്.


ഏപ്രിൽ ഒന്നിനു രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാഭ്യാസ കോൺഗ്രസ് ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കും. ഉദ്ഘാടന ചടങ്ങിനു ശേഷം നടക്കുന്ന ആദ്യ സെഷനിൽ കേരളവിദ്യാഭ്യാസം- ചരിത്രം, വർത്തമാനം, പുതിയ പ്രതീക്ഷകൾ എന്ന വിഷയത്തിൽ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. എം.വി. നാരായണൻ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ടു നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി ഡോ. ബുലകി ഡാസ് കല്ല മുഖ്യാഥിതിയായിപങ്കെടുക്കും. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് മുഖ്യ പ്രഭാഷണം നടത്തും. പ്രമുഖ മാധ്യമ പ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻ മോഡറേറ്ററാകും. കർണ്ണാടക, തമിഴ്‌നാട് സർക്കാരുകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.


രണ്ടിനു രാവിലെ 11നു വിദ്യാഭ്യാസ മേഖലയിലെ പൊതുനിക്ഷേപം എന്ന വിഷയത്തിൽ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് എഡ്യൂക്കേഷണൽ പ്ലാനിംഗ് ആൻഡ്  അഡ്മിനിസ്‌ട്രേഷൻ മുൻ വൈസ് ചാൻസിലർ ജെ.ബി. തിലക് മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് കേരളത്തിലെ പൊതു വിദ്യാഭാസ പ്രവർത്തനങ്ങൾ വിവിധ ഏജൻസികളുടെ ഡയറക്ടർമാർ അവതരിപ്പിക്കും. വൈകിട്ട് ഏഴിനു കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന മഴയൊലി എന്ന പരിപാടിഅരങ്ങേറും. ഏപ്രിൽ മൂന്നിനു രാവിലെ ഫിൻലാന്റ് ഹെ സിങ്കി സർവകലാശാലാ പ്രൊഫസർ ജൊന്ന കങ്കാസ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഫിൻലാന്റ് വിദ്യാഭ്യാസ മാതൃകയെ സംബന്ധിച്ച സംവാദം ഉണ്ടാകും. ഉച്ചയ്ക്കുശേഷം നടക്കുന്ന സമാപന സമ്മേളനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭാസവകുപ്പ് മന്ത്രി അധ്യക്ഷതവഹിക്കും. ഒമ്പത് സെഷനുകളിലേയും മികച്ച അക്കാദമിക പേപ്പറുകൾക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്യും. വിവിധ സെഷനുകളിൽ വിദഗ്ദ്ധരായി രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ പണ്ഡിതർ പങ്കെടുക്കും.


മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 300 പ്രതിനിധികൾ പങ്കെടുക്കും. ഒമ്പതു സബ് തീമുകളിലായി 180 പേപ്പറുകൾ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration