Saturday, May 04, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

കൈറ്റ് മുഖേന സ്‌കൂളുകളിൽ പുതുതായി 36366 ലാപ്‌ടോപ്പുകൾ

07 February 2023 11:05 PM

സംസ്ഥാനത്തെ സർക്കാർ-എയിഡഡ് ഹൈസ്‌കൂളുകളിൽ അടുത്ത മാസത്തോടെ 36366 ലാപ്‌ടോപ്പുകൾ കൈറ്റ് മുഖേന ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹൈടക് സ്‌കൂൾ സ്‌കീമിൽ ലാബുകൾക്കായി 16500 എണ്ണം, വിദ്യാകിരണം പദ്ധതി പുതിയ ടെണ്ടറിലൂടെ 2360 എണ്ണം, വിദ്യാകിരണം പുനഃക്രമീകരണത്തിലൂടെ 17506 എണ്ണം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണു ലാപ്ടോപ്പുകൾ ലഭ്യമാക്കുന്നത്.


കിഫ്ബി ധനസഹായത്തോടെ എട്ട് മുതൽ 12 വരെ ക്ലാസുകളിൽ നടപ്പാക്കി വരുന്ന ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി ഇതിനകം 4752 സർക്കാർ-എയിഡഡ്  സ്‌കൂളുകളിൽ 59532 ലാപ്‌ടോപ്പുകളും 43739 പ്രൊജക്ടറുകളും 43004 സ്പീക്കറുകളും 21841 സ്‌ക്രീനുകളും 4545 ടെലിവിഷനുകളും 4609 മൾട്ടിഫംഗ്ഷൻ പ്രിന്ററുകളും 4720 HD വെബ് ക്യാമറകളും 4578 ഡിസ്ലർ ക്യാമറകളും ലഭ്യമാക്കിയിട്ടുണ്ട്. ഇതിനു പുറമെ ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ ഹൈടെക് ലാബ് പദ്ധതിയുടെ ഭാഗമായി 56244 ലാപ്‌ടോപ്പ്, 24381 പ്രൊജക്ടർ, 56240 സ്പീക്കർ എന്നിവയും വിന്യസിച്ചു. മൊത്തം 625 കോടി രൂപയാണ് രണ്ടു പദ്ധതികൾക്കുമായി കിഫ്ബിയിലൂടെ കൈറ്റ് ചെലവഴിച്ചിട്ടുള്ളത്. കിഫ്ബിക്കു പുറമെ പ്രാദേശിക തലത്തിൽ സ്വരൂപിക്കപ്പെട്ട 135.50 കോടി കൂടി ചേർത്താൽ ഈ പദ്ധതിക്ക് ചെലവായ ആകെ തുക 760 കോടി രൂപയാണ്. ഇപ്രകാരം 4.4 ലക്ഷം ഉപകരണങ്ങൾ അഞ്ചു വർഷ വാറണ്ടിയോടെ സ്‌കൂളുകളിലുള്ളതായി മന്ത്രി പറഞ്ഞു.


രണ്ടു ലക്ഷം കമ്പ്യൂട്ടറുകളിൽ കൈറ്റിന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതുകൊണ്ട് മാത്രം 3000 കോടി രൂപ ലാഭിക്കാൻ കഴിഞ്ഞത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹൈടെക് സ്‌കൂൾ  പദ്ധതിയുടെ ഭാഗമായി 16500 ലാപ്‌ടോപ്പുകൾ നൽകുന്നതിന്റെ ടെണ്ടർ നടപടികൾ മുഴുവൻ പൂർത്തിയാക്കി വിതരണം ആരംഭിച്ചു. Intel Core i3, 11th Generation ലാപ്‌ടോപ്പ് ഫെബ്രുവരി 15 മുതൽ ആരംഭിക്കുന്ന ഐ.ടി പ്രായോഗിക പരീക്ഷകൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ  വിതരണം പൂർത്തിയാക്കും. ഈ 16500 ലാപ്‌ടോപ്പുകൾക്ക് മാത്രമായി 55.32 കോടി രൂപയാണ് ചെലവഴിക്കുന്നത്.


വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കൈറ്റിന് ലഭിച്ച 1.05 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ലഭിച്ച 2.99 കോടി രൂപയും പ്രയോജനപ്പെടുത്തി മൂന്നു വർഷ വാറണ്ടിയുള്ള 2360 Celeron ലാപ്‌ടോപ്പുകളുടെ വിതരണം ഈ ആഴ്ച പൂർത്തിയായി. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 2021-ൽ സ്‌കൂളുകളുടെ ഉടമസ്ഥതയിൽ കുട്ടികൾക്ക് വിതരണം ചെയ്ത 45313 ലാപ്‌ടോപ്പുകളിൽ ആവശ്യമുള്ളവ അതത് സ്‌കൂളുകളിൽ നിലനിർത്തിയ ശേഷം 17506 ലാപ്‌ടോപ്പുകൾ മറ്റു സ്‌കൂളുകളുടെ ലാബുൾപ്പെടെയുള്ള ഉപയോഗത്തിന് പുതുതായി ലഭ്യമാക്കിയിട്ടുണ്ട്. വയനാട് ജില്ലയിൽ മാത്രം 4746 ലാപ്‌ടോപ്പുകൾ സ്‌കൂളുകൾക്ക് ഇപ്രകാരം പുതുതായി ലഭിച്ചു. മലപ്പുറം (3325), കോഴിക്കോട് (2580), പാലക്കാട് (2382), കാസർകോഡ് (1941) ജില്ലകൾക്കാണ് ഈ വിഭാഗത്തിൽ കൂടുതൽ ലാപ്‌ടോപ്പുകൾ ലഭിച്ചത്.


32000 ലാപ്‌ടോപ്പുകൾക്കുള്ള AMC (Annual Maintenance Contract) രണ്ട് വർഷത്തേക്ക് കൂടി പുതുക്കിയതായും മന്ത്രി ശിവൻകുട്ടി അറിയിച്ചു. ഇതിന്റെ തുടർച്ചയായി വാറണ്ടി കാലാവധി തീരുന്ന 90,000 ലാപ്‌ടോപ്പുകൾക്കും 70,000 പ്രൊജക്ടറുകൾക്കും AMC ഏർപ്പെടുത്താൻ കൈറ്റ് നടപടികൾ സ്വീകരിക്കും. വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിൽ നടപ്പാക്കിയ ഏറ്റവും വലിയ ഐടി പ്രോജക്ടാണ് കേരളത്തിലെ ഹൈടെക് സ്‌കൂൾ-ഹൈടെക് ലാബ് പദ്ധതികളെന്ന് മന്ത്രി വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കൈറ്റ് സി.ഇ.ഒ കെ അൻവർ സാദത്ത് തുടങ്ങിയവർ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration