Saturday, May 04, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

ലോക മണ്ണ് ദിനം: സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്ക് മത്സരങ്ങൾ

18 November 2022 07:00 PM

ഭൂവിഭവത്തിന്റെ മാഹാത്മ്യം പുതുതലമുറയിലെ വിദ്യാർഥികളിലെത്തിക്കുന്നതിന്റെ  ഭാഗമായി ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ  മത്സരങ്ങൾ സംഘടിപ്പിക്കുന്നു.പെയിന്റിംഗ്,ഉപന്യാസ രചന( മലയാളം,ഇംഗ്ലീഷ്) വിഭാഗങ്ങളിലാണ് മത്സരങ്ങൾ. നവംബർ 29 ന് തിരുവനന്തപുരം പാറോട്ടുകോണത്തുള്ള സംസ്ഥാന സോയിൽ  മ്യൂസിയത്തിൽ എൽ.പി, യുപി, ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി, കോളേജ് വിദ്യാർഥികൾക്കുള്ള പെയിന്റിങ്, വാട്ടർകളർ മത്സരം രാവിലെ 9.30 ന് നടക്കും.


ഹൈസ്‌കൂൾ/ഹയർ സെക്കൻഡറി വിഭാഗം വിദ്യാർഥികൾക്കുള്ള ഉപന്യാസ രചന(മലയാളം/ഇംഗ്ലീഷ്) ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെയും നടക്കും. താത്പര്യമുള്ള വിദ്യാർത്ഥികൾ 28ന് വൈകിട്ട് അഞ്ചിന് മുമ്പായി ഗൂഗിൾ ഫോം (https://forms.gle/ueh4WcASENBMfTxdA) വഴിയോ നേരിട്ടോ പേരുകൾ രജിസ്റ്റർ ചെയ്യണം. മത്സരത്തിനായി 29 ന് സംസ്ഥാന സോയിൽ  മ്യൂസിയത്തിൽ തിരിച്ചറിയൽ  രേഖയുമായെത്തണം.


നവംബർ 16 മുതൽ 29 വരെ കേരളത്തിലുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹൈസ്‌ക്കൂൾ മുതൽ  കോളേജ്തലം വരെയുള്ള വിദ്യാർഥികൾക്കായി ഭക്ഷ്യപോഷണത്തിനായി മണ്ണ് എന്ന വിഷയത്തെ  ആസ്പദമാക്കി മോബൈൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾക്ക് ഒരു ഫോട്ടോ ഗൂഗിൾ ഫോം (https://forms.gle/kmoxpSqgzW26Ps1g6) വഴി അപ്‌ലോഡ് ചെയ്യാം.


മത്സരങ്ങളിൽ വിജയികളാകുന്ന ഒന്നു രണ്ടും മൂന്നും സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും,ഡിസംബർ 5-ന്    തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സംസ്ഥാനതല മണ്ണ് ദിനാഘോഷ ചടങ്ങിൽ സമ്മാനിക്കും. തെരഞ്ഞെടുക്കപ്പെടുന്ന പെയിന്റിംഗ്,  ഫോട്ടോ എന്നിവയുടെ പ്രദർശനവും ഇതോടൊപ്പം നടക്കും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration