Tuesday, April 30, 2024
 
 
⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു ⦿ ബാച്ലർ ഓഫ് ഡിസൈൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം ⦿ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാനം പോളിങ് ⦿ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ’ ട്രെയിനിംഗ് പ്രോഗ്രാം ⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ് ⦿ എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം ⦿ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ നിയമസഭാ ദിനാഘോഷം: ജനങ്ങൾക്ക് സന്ദർശിക്കാം ⦿ മുഖാമുഖം സംഘടിപ്പിച്ചു ⦿ മുഴുവൻ സമയവും സജീവമായി കളക്ടറേറ്റിലെ കൺട്രോൾ റൂം ⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ
News

കേരളത്തില്‍ ദുരന്തനിവാരണ സാക്ഷരതാ യജ്ഞം ആരംഭിക്കും- മന്ത്രി കെ രാജന്‍

06 August 2022 11:10 AM

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിലെ മുഴുവന്‍ മനുഷ്യരേയും സാക്ഷരരാക്കാന്‍ കഴിയണമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മുന്‍നിര്‍ത്തി റവന്യു, ദുരന്തനിവാരണ വകുപ്പുകള്‍ ഏകോപിപ്പിച്ചുകൊണ്ട് അനിവാര്യമായ ദുരന്തനിവാരണ സാക്ഷരതാ യജ്ഞത്തിന് നേതൃത്വം നല്‍കും. അതിലൂടെ കേരളത്തിലെ ഇത്തരം ദുരന്തങ്ങളെ ലഘൂകരിക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളില്‍ ദുരന്തനിവാരണവും പ്രാദേശിക സര്‍ക്കാരുകളും എന്ന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.


ദുരന്തങ്ങളെ നേരിടുന്നതിലും ലഘൂകരിക്കുന്നതിലും പ്രാദേശിക സര്‍ക്കാരുകളുടെ സഹകരണത്തോടെ ജനങ്ങളെ പങ്കാളികളാക്കുന്ന നിലപാട് സ്വീകരിച്ചതിലൂടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ ഇടപടലുകള്‍ നടത്തുന്നതിന് കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. 2018 ലെ അനുഭവങ്ങള്‍ വച്ചു ഓറഞ്ച് ബുക്ക് തയ്യാറാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഓരോ തലങ്ങളേയും എങ്ങനെ നേരിടണമെന്ന് അതിസൂക്ഷ്മതയോടെ നോക്കി മുന്നോട്ടുപോകാനാണ് കേരളം ആഗ്രഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.


ഒരു നാട്ടില്‍ ദുരന്തനിവാരണം തീരുമാനിക്കുന്നതിലും ലഘൂകരിക്കുന്നതിലും പ്രാദേശിക പ്രസ്ഥാനങ്ങള്‍ക്ക് വലിയ പങ്കാണ്. മനുഷ്യനും പ്രകൃതിയും ഒരുപോലെ കേന്ദ്രബിന്ദുവാകുന്ന സുസ്ഥിരമായ വികസനത്തെ കുറിച്ചാണ് ചര്‍ച്ച ചേയ്യേണ്ടത്. ആ വികസന പ്രവര്‍ത്തനത്തില്‍ നാടിനെ ചേര്‍ത്തുപിടിച്ച് നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കെ കഴിയൂ. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുകൊണ്ട് ചെറുതും വലുതുമായ ദുരന്തങ്ങളെ നേരത്തെ തന്നെ ലഘൂകരിക്കാന്‍ കഴിയും വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി നേതൃത്വപരമായ പങ്കുവഹിക്കണമെന്ന് മന്ത്രി പറഞ്ഞു


ജില്ലാ പഞ്ചായത്തും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായാണ് ശില്‍പശാല സംഘടിപ്പിച്ചത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ വി.പി ജമീല, കെ.വി റീന, എന്‍.എം വിമല, ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഡോ. എ ശ്രീനിവാസ്, ജില്ലാ ഫയര്‍ ഓഫീസര്‍ കെ.എം അഷ്റഫ് അലി തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വിഷയങ്ങളില്‍ കില ലക്ചറര്‍ വിനോദ് കുമാര്‍ സി, സയന്റിസ്റ്റ് ഡോ. അരുണ്‍ പി.ആര്‍, ഡി.എം ഡെപ്യൂട്ടി കലക്ടര്‍ ഇ അനിത കുമാരി, ഹസാര്‍ഡ് അനലിസ്റ്റ് അശ്വതി പി, എന്‍.സി.ആര്‍.എം.ജി ജില്ലാ കോഡിനേറ്റര്‍ റംഷീന കെ.വി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ സാമൂഹ്യബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി അഹമ്മദ് കബീര്‍ നന്ദിയും പറഞ്ഞു


\"\"
ദുരന്ത നിവാരണവും പ്രാദേശിക സർക്കാറുകളും എന്ന വിഷയത്തിൽ ജില്ലാ പഞ്ചായത്ത്‌ ഓഡിറ്റോറിയത്തിൽ നടന്ന ഏകദിന ശില്പശാല റവന്യു വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration