Sunday, May 05, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

തദ്ദേശ ഉപതിരഞ്ഞെടുപ്പ് 19 വാർഡുകളിൽ വോട്ടർ പട്ടിക പുതുക്കുന്നു

22 May 2022 05:40 PM

മലപ്പുറം ജില്ലാപഞ്ചായത്തിലെ ആതവനാട് ഉൾപ്പെടെ സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കാൻ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. കരട് വോട്ടർപട്ടിക മേയ് 25 ന് അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ പ്രസിദ്ധീകരിക്കും. കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജൂൺ എട്ടിന് വൈകുന്നേരം അഞ്ച് മണി വരെ സ്വീകരിക്കും. അന്തിമ വോട്ടർപട്ടിക ജൂൺ 18 ന് പ്രസിദ്ധീകരിക്കും.

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് 2022 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് തികഞ്ഞിരിക്കണം. പേര് ചേർക്കുന്നതിനുള്ള അപേക്ഷകൾ www.lsgelection.gov.in എന്ന വെബ് സൈറ്റിൽ ഓൺലൈനായി സമർപ്പിക്കണം. കരട് പട്ടികയിലെ ഉൾക്കുറിപ്പുകളിൽ തിരുത്തലുകളോ സ്ഥാനമാറ്റമോ വരുത്തുന്നതിനുള്ള അപേക്ഷകളും ഓൺലൈനായി വേണം നൽകേണ്ടത്. പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങൾ നിശ്ചിത ഫാറത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നേരിട്ടോ തപാലിലൂടെയോ നൽകണം.

കരട് വോട്ടർപട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭാ ഓഫീസിലും വില്ലേജാഫീസിലും താലൂക്കാഫീസിലും പ്രസിദ്ധീകരിക്കും. കമ്മീഷന്റെ വെബ് സൈറ്റിലും അവ പരിശോധനയ്ക്ക് ലഭ്യമാണ്.

പത്ത് ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, നാല് മുനിസിപ്പാലിറ്റി, പന്ത്രണ്ട് ഗ്രാമപഞ്ചായത്ത് വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിനു വേണ്ടിയാണ് വോട്ടർപട്ടിക പുതുക്കുന്നത്. അവ ജില്ലാ ക്രമത്തിൽ താഴെ പറയുന്നു.

കൊല്ലം ജില്ല – ചവറ ഗ്രാമപഞ്ചായത്തിലെ കൊറ്റംകുളങ്ങര, ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിലെ ആലുംമൂട്

ആലപ്പുഴ ജില്ല –  പാലമേൽ ഗ്രാമപഞ്ചായത്തിലെ എരുമക്കുഴി

കോട്ടയം ജില്ല – കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂർ

ഇടുക്കി ജില്ല – വണ്ടൻമേട് ഗ്രാമപഞ്ചായത്തിലെ അച്ചൻകാനം, രാജകുമാരി ഗ്രാമപഞ്ചായത്തിലെ കുംഭപ്പാറ

എറണാകുളം ജില്ല – ആലുവ മുനിസിപ്പാലിറ്റിയിലെ പുളിഞ്ചോട്

തൃശ്ശൂർ ജില്ല – കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ മൂത്തേടത്ത്പടി

പാലക്കാട് ജില്ല – തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ കുമ്പിടി

മലപ്പുറം ജില്ല – മലപ്പുറം മുനിസിപ്പാലിറ്റിയിലെ മൂന്നാംപടി, മഞ്ചേരി മുനിസിപ്പാലിറ്റിയിലെ കിഴക്കേതല, മലപ്പുറം ജില്ലാപഞ്ചായത്തിലെ ആതവനാട്, തിരൂരങ്ങാടി  ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ്, കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ എടച്ചലം

കോഴിക്കോട് ജില്ല -തിക്കോടി ഗ്രാമപഞ്ചായത്തിലെ പള്ളിക്കര സൗത്ത്

കാസർഗോഡ് ജില്ല – കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ തോയമ്മൽ, ബദിയഡുക്ക ഗ്രാമപഞ്ചായത്തിലെ പട്ടാജെ, പള്ളിക്കര ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുഴ, കുമ്പള ഗ്രാമപഞ്ചായത്തിലെ പെർവാഡ്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration