Saturday, May 04, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

ബൂത്ത് ലെവൽ ഓഫീസർമാരുടെ ഡാറ്റാ ബാങ്ക് രൂപീകരിക്കുന്നു

29 April 2022 07:35 PM

ബൂത്ത് ലെവൽ ഓഫീസർമാരുടെ നിയമനത്തിനായി ഓൺലൈൻ രജിസ്‌ട്രേഷൻ വഴി നിയമസഭാ നിയോജക മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷൻ അടിസ്ഥാനത്തിൽ സർക്കാർ വകുപ്പുകളിലെ നൊൺഗസറ്റഡ് ജീവനക്കാരുടെ ഡാറ്റാ ബാങ്ക് രൂപീകരിക്കുന്നു.  സർവ്വീസിലുള്ള സർക്കാർ ജീവനക്കാരെയാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ബൂത്ത് ലെവൽ ഓഫീസർമാരായി നിയമിക്കുന്നത്.

വോട്ടർ പട്ടിക തയ്യാറാക്കുന്നതിനായി, പോളിംഗ് സ്റ്റേഷൻ അടിസ്ഥാനത്തിൽ ഒന്ന് എന്ന കണക്കിലാണ് ബൂത്ത് ലെവൽ ഓഫീസർമാരെ നിയമിക്കുന്നത്. നിയസഭാ നിയോജക മണ്ഡലത്തിലെ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറാണ് (തഹസിൽദാർ) ജില്ലാതിരഞ്ഞെടുപ്പ് ഓഫീസറുടെ (ജില്ലാ കളക്ടർ) അംഗീകാരത്തോടെ ബി.എൽ.ഒ.മാരെ നിയമിക്കുന്നത്. തന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസ്സം വരാതെ ഓഫീസ് സമയത്തിന് ശേഷവും ഒഴിവ് ദിവസങ്ങളിലുമാണ് ബൂത്ത് ലെവൽ ഓഫീസർ ചുമതല നിർവ്വഹിക്കേണ്ടത്.

ബൂത്ത് ലെവൽ ഓഫീസർമാർ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷനെ ഏറ്റവും താഴെത്തട്ടിൽ പ്രതിനിധീകരിക്കുന്നവരാണ്. ജനാധിപത്യ പ്രക്രിയയിർ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്ക് വളരെ പ്രധാന്യമുള്ളതിനാൽ മുഴുവൻ സമയ ചുമതലക്കാരല്ലെങ്കിലും ബൂത്ത് ലെവൽ ഓഫീസർമാരുടെ ജോലി പ്രധാനപ്പെട്ടതാണ്. ജനപ്രതിനിധ്യ നിയമം, 1950 സെക്ഷൻ 13 CC അനുസരിച്ച് ബൂത്ത് ലെവൽ ഓഫീസർമാരുടെ ചുമതല നിർവ്വഹിക്കുന്ന കാലത്തോളം, വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്ന മറ്റേതൊരാളെപ്പോലെയും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഡെപ്യൂട്ടേഷനിലായിരിക്കും ബി.എൽ.ഒ.മാർ.

സർക്കാർ ജീവനക്കാർ താൻ വോട്ടറായുള്ള പോളിംഗ് സ്റ്റേഷനിൽ ബൂത്ത് ലെവൽ ഓഫീസറായി പ്രവർത്തിക്കുന്നതിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫസറുടെ വെബ്‌സൈറ്റിൽ (www.ceo.kerala.gov.in/bloRegistration.html) ഓൺലൈനായി EPIC (തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്) നമ്പർ ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കാനുള്ള യോഗ്യത, നിർദ്ദേശങ്ങൾ തുടങ്ങിയ വിശദവിവരങ്ങൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റ് സന്ദർശിക്കുക.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration