Sunday, May 05, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

മന്ത്രിസഭാ തീരുമാനങ്ങൾ (16.03.2022 )

17 March 2022 02:20 AM


* പൊലീസ് വകുപ്പിൽ സാമ്പത്തിക കുറ്റകൃത്യവിഭാ​ഗം, പുതിയ 233 തസ്തികകളും



പൊലീസ് വകുപ്പിൽ സാമ്പത്തിക കുറ്റകൃത്യവിഭാ​ഗം രൂപീകരിക്കാൻ തീരുമാനിച്ചു. ക്രൈംബ്രാഞ്ചിന്റെ കീഴിൽ രൂപീകരിക്കുന്ന ഈ വിഭാ​ഗത്തിന് 233 തസ്തികകൾ സൃഷ്ടിക്കും. 226 എക്സിക്യൂട്ടീവ് തസ്തികകളും 7 മിനിസ്റ്റീരിയൽ തസ്തികകളുമാണ് സൃഷ്ടിക്കുക. ഒരു ഐ ജി, നാല് എസ് പി, 11 ഡി വൈ എസ് പി, 19 ഇൻസ്പെക്ടർമാർ, 29 എസ് ഐമാർ, 73 വീതം എസ് സി പി ഒ, സി പി ഒ, 16 ഡ്രൈവർമാർ എന്നിങ്ങനെയാണ് എക്സിക്യൂട്ടീവ് തസ്തികകൾ.



ചതി, സാമ്പത്തിക തട്ടിപ്പുകൾ, പണമിടപാടുകൾ, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നിങ്ങനെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഈ വിഭാഗത്തിനായിരിക്കും അന്വേഷണച്ചുമതല.



* കെ ഫോൺ പദ്ധതിക്ക് ഇളവുകൾ



കെ ഫോൺ പദ്ധതിക്ക് വിവിധ ആനുകൂല്യങ്ങളും ഇളവുകളും നൽകാൻ തീരുമാനിച്ചു. സംസ്ഥാന സർക്കാരിന് കീഴിലുള്ള വകുപ്പുകൾ, അവയുടെ താഴെതട്ടിലുള്ള ഓഫീസുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും റൈറ്റ് ഓഫ് വെ (RoW) അനുമതി തേടുന്നത് ഒഴിവാക്കും. മുൻകൂർ അറിയിപ്പ് നൽകണമെന്ന നിബന്ധനയോടെയാണിത്. റൈറ്റ് ഓഫ് വെ ചാർജുകൾ ഒടുക്കുന്നതിൽ നിന്നു കൂടി ഇവയെ ഒഴിവാക്കും. അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി ഈടാക്കുന്ന വാർഷിക നിരക്കുകൾ, തറവാടക, പോൾ റെന്റൽസ്, റെസ്റ്ററേഷൻ ചാർജുകൾ/ റീയിൻസ്റ്റേറ്റ്മെന്റ് ചാർജുകൾ ഉൾപ്പെടെയുള്ള മറ്റു ചാർജുകളും ഒഴിവാക്കും.

മേൽപറഞ്ഞ സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ്, ബാങ്ക് ​ഗ്യാരണ്ടി, പെർഫോമൻസ് ബാങ്ക് ​ഗ്യാരണ്ടി എന്നിവ സമർപ്പിക്കുന്നതിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചു.



* ടെക്നോ പാർക്കിന് 8.71 കോടി രൂപയുടെ ധനസഹായം



ടെക്നോപാർക്കിന് 8.71 കോടി രൂപയുടെ പദ്ധതി വിഹിത ധനസഹായം അനുവദിക്കാൻ തീരുമാനിച്ചു. ടെക്നോ പാർക്കിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കേന്ദ്ര സർക്കാരിന്റെ എം എസ് എം ഇയ്ക്ക് ടെക്നോളജി സെന്റർ സ്ഥാപിക്കുന്നതിന് പാട്ടവ്യവസ്ഥയിൽ നൽകിയ നടപടി സാധൂകരിച്ചു.



* ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൽ ശമ്പള പരിഷ്ക്കരണ ആനുകൂല്യം



കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെയും അനുബന്ധ ​ഗവേഷണ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ശമ്പള, ക്ഷാമബത്ത എന്നിവ ഏഴാം കേന്ദ്ര ശമ്പള പരിഷ്ക്കരണ പ്രകാരം 01.01.2016 മുതൽ പ്രാബല്യത്തിൽ അനുവദിക്കാൻ തീരുമാനിച്ചു. വീട്ടു വാടക, യാത്രാബത്ത തുടങ്ങിയവ സംസ്ഥാന നിരക്കിൽ 10.02.2021 ലെ ഉത്തരവിലെ വ്യവസ്ഥകൾ പ്രകാരം ഉത്തരവ് തിയതി മുതൽ പ്രാബല്യത്തിൽ അനുവദിക്കും. ശമ്പള പരിഷ്ക്കരണം പ്രാബല്യത്തിൽ വരുമ്പോൾ ജീവനക്കാർക്കു നൽകേണ്ട കുടിശിക വിതരണം സംബന്ധിച്ച ഉത്തരവ് ധനകാര്യ വകുപ്പുമായി ആലോചിച്ച് പുറുപ്പെടുവിക്കാൻ ശാസ്ത്ര സാങ്കേതിക വകുപ്പിനെ ചുമതലപ്പെടുത്തി.



* പ്രായപരിധി 70 വയസ്സാക്കി



സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങൾ ഒഴികേയുള്ള മറ്റു സ്വയംഭരണ/സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ എന്നിവയിലെ മാനേജിങ്ങ് ഡയറക്ടർ/ സെക്രട്ടറി/ഡയറക്ടർ/ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവരുടെ പ്രായപരിധി 70 വയസ്സാക്കി.



* എക്സൈസ് വകുപ്പിന് പുതിയ വാഹനങ്ങൾ



ആധുനികവൽക്കരണത്തിന്റെ ഭാ​ഗമായി എക്സൈസ് വകുപ്പ് 10 വാഹനങ്ങൾ വാങ്ങും.



* സർക്കാർ ​ഗ്യാരണ്ടി ദീർഘിപ്പിച്ചു



കേരള സംസ്ഥാന വെയർഹൗസിങ്ങ് കോർപ്പറേഷന്റെ ​ഗോഡൗണുകളിലെ സ്റ്റോക്കിന് ഇൻഷ്വറൻസിന് പകരമായി സെൽഫ് ഇൻഡെമ്നിഫിക്കേഷൻ സ്കീമിന് നൽകുന്ന സർക്കാർ ​ഗ്യാരണ്ടി 2021 ഏപ്രിൽ മുതൽ മൂന്ന് വർഷത്തേക്ക് ദീർഘിപ്പിക്കും.



Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration