Monday, April 29, 2024
 
 
⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി
News

വികസന സ്വപ്‌നങ്ങൾ നെയ്‌ത് ചെല്ലാനം

10 March 2022 04:55 PM

അറബിക്കടലിന്റെ താളമാണ് ചെല്ലാനത്തിന്. എന്നാല്‍ അറബിക്കടല്‍ കലി തുള്ളുമ്പോള്‍ അരക്ഷിതാവസ്ഥ നിറയുന്ന ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ആശങ്കയിലും ആകുലതകളിലും ഒപ്പം നിന്നും, പരിഹാരത്തിന് മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞുമാണ് ഗ്രാമപഞ്ചായത്തിലെ വികസന സ്വപ്നങ്ങള്‍ ഒരുക്കുന്നത്. പഞ്ചായത്തിലെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും വര്‍ത്തമാനകാലത്തെക്കുറിച്ചും സംസാരിക്കുകയാണ് പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ ജോസഫ്


കൃഷി


സമൃദ്ധമായ കൃഷി പാരമ്പര്യം സ്വന്തമായി ഉണ്ടായിരുന്ന പ്രദേശമാണ് ചെല്ലാനം. പൊക്കാളി, ചെട്ടിവിരിപ്പ് കൃഷികള്‍ക്കൊപ്പം പച്ചക്കറിക്കൃഷിയും ഇവിടെ വ്യാപകമായിരുന്നു. എന്നാല്‍ ഇന്ന് ഈ അവസ്ഥയിൽ മാറ്റം വന്നിട്ടുണ്ട്. കൃഷി ലാഭകരമല്ലാതായതും ചെമ്മീൻ, മത്സ്യകൃഷികൾ എന്നിവ കൂടുതല്‍ ലാഭകരമായതുമാണ് ഇതിന് കാരണം. ഈ അവസ്ഥയിൽ നിന്നും കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് പഞ്ചായത്തിന്റെ പ്രഥമ പരിഗണന. പാടശേഖരങ്ങളിലെ വെള്ളം യഥാസമയം വറ്റിക്കാത്തത് പ്രദേശത്ത് ഓരുവെള്ള ഭീഷണി രൂക്ഷമാക്കാനിടയായ സാഹചര്യങ്ങളിലൊന്നാണ്. അതിനാൽ നിലങ്ങളെ അതിന്റെ സ്വാഭാവികതയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി എല്ലാ സീസണിലും നിലം വറ്റിക്കുക എന്നത് നിർബന്ധമായും നടപ്പാക്കാൻ ശ്രമിക്കുകയാണ്. കൂടാതെ നെല്‍കൃഷിക്ക് സബ്സിഡിയും വിത്തുകളും നല്‍കി കൂടുതല്‍ ആളുകളെ കൃഷിയിലേക്ക് മടക്കികൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്. നെല്‍കൃഷി പഴയ രീതിയില്‍ ആരംഭിച്ചാല്‍ പച്ചക്കറി കൃഷിക്കും ക്ഷീര മേഖലയുടെ വികസനത്തിനും കൂടുതല്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണ്ണിന്റെ സ്വാഭാവികത നിലനിര്‍ത്തി കൃഷിക്ക് കൂടുതൽ നേട്ടം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. മത്സ്യകൃഷിക്കും ഇത് കൂടുതല്‍ ഗുണം ചെയ്യും.


മത്സ്യസംസ്കരണ കേന്ദ്രം


മത്സ്യ സമ്പത്ത് ഏറെയുള്ള പ്രദേശമായ ചെല്ലാനം ഗ്രാമപഞ്ചായത്തില്‍ മത്സ്യ സംസ്കരണത്തിനുള്ള സൗകര്യമില്ല. മത്സ്യ സംസ്കരണ സംവിധാനം നിലവില്‍ വന്നാല്‍ മത്സ്യകൃഷിയില്‍ നിന്നുള്ള വരുമാനം പ്രദേശവാസികള്‍ക്ക് കൂടുതലായി ലഭിക്കും. കൂടാതെ സംസ്ക്കരിച്ചതും സംഭരിച്ചതുമായ മത്സ്യങ്ങള്‍‍ ഓണ്‍ലൈൻ ആയോ സ്വയംസഹായ സംഘങ്ങള്‍ വഴിയോ കൃത്യമായി വിതരണം ചെയ്യാൻ സാധിച്ചാല്‍ മത്സ്യ മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആളുകള്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കാനും സഹായകമാകും. ഇത്തരത്തില്‍ ഒരു സംസ്കരണ കേന്ദ്രമാണ് പഞ്ചായത്തിന്റെ മറ്റൊരു പ്രധാന പദ്ധതി.ഹാര്‍ബറുമായി സഹകരിച്ച് മത്സ്യ സംസ്കരണ, സംഭരണ പദ്ധതികള്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നത്.


വനിതാ ശാക്തീകരണം


പഞ്ചായത്തിലെ വലിയൊരു വിഭാഗം സ്ത്രീകളും കൊച്ചി നഗരത്തിന്റെ സാമ്പത്തിക വ്യവസ്ഥയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരാണ്. അസംഘടിത വിഭാഗമായ ഇവര്‍ക്ക് ശമ്പളത്തിന് പുറമെ മറ്റൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. ഗതാഗത സൗകര്യം കുറഞ്ഞ പ്രദേശങ്ങളിലുള്ളവര്‍ യാത്രാക്ലേശവും നേരിടുന്നുണ്ട്. ഇതിന് പരിഹാരമെന്നോണം രജിസ്റ്റര്‍ ചെയ്ത സൊസൈറ്റികള്‍ രൂപീകരിക്കുകയും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ തൊഴില്‍ സൗകര്യങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കാനുള്ള പദ്ധതിയും നിലവിലുണ്ട്. ഈ സൊസൈറ്റികള്‍ വഴി യാത്രാസൗകര്യങ്ങൾ ക്രമീകരിക്കാനും ശ്രമം നടക്കുന്നുണ്ട്.


കളിസ്ഥലം നിർമ്മിക്കാൻ ഭൂമി കണ്ടെത്തി


പഞ്ചായത്തില്‍ യുവജനങ്ങള്‍ക്കായി കളിസ്ഥലം നിർമിക്കാനുള്ള ഭൂമി കണ്ടെത്തിയിട്ടുണ്ട്. അവിടെ ടര്‍ഫ് നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. കടലേറ്റം തടയാനായി നിര്‍മിക്കുന്ന ടെട്രാപോഡുകള്‍ താത്കാലികമായി സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണ്. ടെട്രാപോഡ് നിര്‍മാണം പൂര്‍ത്തിയായ ശേഷം ടർഫ് നിര്‍മാണത്തിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കും.


ലൈഫ് മിഷൻ


ഗ്രാമപഞ്ചായത്ത്‌ പരിധിയിൽ ഉൾപ്പെടുന്ന വീടില്ലാത്ത ആളുകൾക്ക് ലൈഫ് മിഷൻ വഴി വീടുകൾ അനുവദിച്ച് നൽകുന്നുണ്ട്. പുനർഗേഹം വഴിയും ഭവന സുരക്ഷ ഉറപ്പാക്കാൻ സാധിക്കുന്നുണ്ട്.


ടൂറിസം


ഇക്കണ്ട വാരിയർ ചിറയെ വികസിപ്പിച്ച് ടൂറിസം കേന്ദ്രം ആക്കാനാണ് ശ്രമം. മനോഹരമായ പ്രകൃതി ദൃശ്യം ആസ്വദിക്കുന്നതിനൊപ്പം ഡ്രൈവ് ഇൻ സൗകര്യം കൂടി നടപ്പാക്കുന്ന തരത്തിലാണ് പ്രദേശത്തിന്റെ വികസനം ലക്ഷ്യമിടുന്നത്.


‌ ചെല്ലാനം തീരത്തോട് ചേർന്ന് ടെട്രാപോഡുകൾ സ്ഥാപിക്കുന്ന ഭാഗങ്ങൾ ടൂറിസം കേന്ദ്രങ്ങൾ ആയി വികസിപ്പിക്കാൻ പദ്ധതിയുണ്ട്. ജലസേചന വകുപ്പുമായി ചേർന്നായിരിക്കും പ്രവർത്തനങ്ങൾ നടത്തുക. കേരളത്തിൽ അത്ര പരിചിതമല്ലാത്ത ടെട്രാപോഡുകൾ ടൂറിസം സാധ്യത വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.



‌ അഭിമുഖം: തസ്നി സലിം

PRISM, I&PRD ERNAKULAM


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration