Monday, April 29, 2024
 
 
⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി
News

വികസന പാതയില്‍ കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത്

07 March 2022 01:30 PM

നാടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ടു കുതിക്കുകയാണ് കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമതി. വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദന്‍ സംസാരിക്കുന്നു


വാക്‌സിനേഷന്‍ 100 ശതമാനം


പ്രാഥമിക ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ടാണ് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും

നടന്നുവരുന്നത്. കോവിഡിന്റെ ആദ്യഘട്ടത്തില്‍ പഞ്ചായത്തില്‍ ഡൊമിസിലിയറി കെയര്‍ സെന്റര്‍ രൂപീകരിച്ചു. ഇതിനോടകം വാക്‌സിനേഷന്‍ 100 ശതമാനം പൂര്‍ത്തികരിക്കാന്‍ പഞ്ചായത്തിന് സാധിച്ചു. ഇതിനായി വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് വാക്‌സിനേഷന്‍

ക്യാമ്പുകള്‍ സംഘടിപ്പിച്ചു. 18 വയസിന് താഴെയുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്.


വിദ്യാഭ്യാസ മേഖല


സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തി. വിദ്യാര്‍ത്ഥികള്‍ക്കായി സാനിറ്റൈസര്‍ അടക്കമുള്ള പ്രതിരോധ വസ്തുക്കള്‍ നല്‍കി. തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ പരിശ്രമത്തിലൂടെ സ്‌കൂള്‍ പരിസരങ്ങള്‍ ശുചീകരിച്ചു. മൂന്ന് സ്‌കൂളുകളില്‍ ശുചിമുറി സമുച്ചയവും രണ്ട് സ്‌കൂളുകളില്‍ പാചകപ്പുരയും

നിര്‍മ്മിച്ച് നല്‍കി.


കാര്‍ഷിക മേഖല


കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ പഞ്ചായത്ത് നടപ്പിലാക്കുന്നുണ്ട്. വാഴ, ജാതി കര്‍ഷകര്‍ക്ക് സബ്‌സിഡിയായി വളങ്ങള്‍ നല്‍കി വരുന്നു. കൃഷിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി പച്ചക്കറി വിത്തുകള്‍, ഗ്രോ ബാഗ്, പച്ചക്കറിത്തൈകള്‍, കുറ്റി കുരുമുളക് എന്നിവ വിതരണം ചെയ്തുവരുന്നു. തരിശുനില കൃഷിക്ക് പഞ്ചായത്ത് പ്രാധാന്യം നല്‍കുന്നുണ്ട്. കൃഷിവകുപ്പിന്റെ സുഭിക്ഷ കേരളം അടക്കമുള്ള

പദ്ധതികള്‍ മികച്ച രീതിയിലാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത്. ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്‌സിഡിയും പാല്‍ സബ്‌സിഡിയും കൂടാതെ 525 കുടുംബങ്ങള്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ അഞ്ചെണ്ണം വീതം സൗജന്യമായി നല്‍കാനും കഴിഞ്ഞു.


മാലിന്യ സംസ്‌കരണം


മുപ്പത് അംഗങ്ങളുള്ള ഹരിത കര്‍മ്മസേന രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ രണ്ട് വര്‍ഷമായി വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ചില്ല് കുപ്പി എന്നിവ എല്ലാ മാസവും ശേഖരിച്ച് വരുന്നു. വാടകയ്ക്കാണ് എംസിഎഫ് പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി എംസിഎഫ് നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം വാങ്ങുന്നതിനുള്ള നടപടികള്‍ പഞ്ചായത്ത് സ്വീകരിച്ചുവരികയാണ്. നിലവില്‍ വാടകയ്‌ക്കെടുത്ത വാഹനമാണ് ഉപയോഗിക്കുന്നത്.

ഹരിത കര്‍മസേനയ്ക്കു വാഹനം വാങ്ങി നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.


തൊഴിലുറപ്പ് പദ്ധതി


വിള നിലമൊരുക്കല്‍, കോഴിക്കൂട് നിര്‍മ്മാണം, തൊഴുത്ത് നിര്‍മ്മാണം തീറ്റപ്പുല്‍ കൃഷി എന്നിവയ്ക്കായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ലഭ്യമാക്കുന്നുണ്ട്. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തോടുകളുടെയും ലീഡിങ് ചാനലുകളുടേയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍, വശങ്ങള്‍ കെട്ടി സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തിവരുന്നു.


സംരംഭകര്‍ക്കായി പദ്ധതികള്‍


വനിതകള്‍ക്ക് കിടാരി, കോഴി, ആട് എന്നിവ വിതരണം ചെയ്യുന്നു. കുടുംബശ്രീ വഴി നിരവധി സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പലഹാര നിര്‍മ്മാണ യൂണിറ്റുകള്‍, തയ്യല്‍ യൂണിറ്റുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.


എല്ലാവര്‍ക്കും കരുതല്‍


ഭിന്നശേഷിക്കാര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിവരുന്നു. പഞ്ചായത്തിന് സ്വന്തമായി ബഡ്‌സ് സ്‌കൂള്‍ ഉണ്ട്. ഇവിടെ മുപ്പതോളം കുട്ടികള്‍ ഉണ്ട്. സ്‌കൂളിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനായി ഒരുവര്‍ഷം ഒമ്പതുലക്ഷം രൂപയോളം പഞ്ചായത്ത് മാറ്റിവയ്ക്കുന്നു.


പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ പഞ്ചായത്ത് ആവിഷ്‌കരിക്കുന്നുണ്ട്. ഭവന പദ്ധതി, വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കുന്നു. പട്ടികജാതി വനിതകള്‍ക്ക് സ്വയം തൊഴില്‍ നടത്തുന്നതിനായി ഇരുചക്രവാഹനം വാങ്ങുന്നതിന് ധനസഹായം നല്‍കുന്നു.


അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യം


കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് കണക്ഷന്‍ വീടുകളില്‍ ലഭ്യമാക്കുന്നു. ഈ വര്‍ഷം 763 പുതിയ കണക്ഷനുകളാണ് നല്‍കിയത്. കുടിവെള്ള പൈപ്പ് ലൈന്‍ കൂടുതല്‍ പ്രദേശത്തേക്ക് ദീര്‍ഘിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. റോഡ് വികസനത്തിന്റെ ഭാഗമായി 2.52 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം നടപ്പിലാക്കി. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കൃഷിഭവന്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ സാധിച്ചു.

മോശം അവസ്ഥയിലായ പഞ്ചായത്ത് കെട്ടിടത്തിന് പകരം പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്ഥലം വാങ്ങുന്നതിനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് പഞ്ചായത്ത്. സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുകയാണ് മറ്റൊരു ലക്ഷ്യം.


 


അഭിമുഖം: അമൃത രാജു

PRISM, I&PRD ERNAKULAM


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration