Sunday, May 05, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

സംരംഭകത്വ വികസനത്തിന് കൈതാങ്ങായി കെ.എഫ്.സി

18 February 2022 05:40 PM


 ഇതുവരെ 112 കോടി രൂപ വായ്പ നൽകി


കേരളത്തിലെ സംരംഭകർക്കും നൂതന പദ്ധതികൾ ആവിഷ്‌കരിക്കാൻ ആഗ്രഹിക്കുന്നവർക്കും മികച്ച വായ്പ നൽകുന്ന സർക്കാരിന്റെ അഭിമാനസ്ഥാപനമാണ് കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ.എഫ്.സി). കെ.എഫ്.സിയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച സംരംഭകത്വ വായ്പാ പദ്ധതി കേരളത്തിലെ സംരംഭകർക്ക് മികച്ച കൈത്താങ്ങ് നൽകുന്ന നിലയിലേക്ക് മാറിയിട്ടുണ്ട്.


സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട ഇടത്തരം വ്യവസായ മേഖലകളിൽ വലിയ മുന്നേറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 2020 ജൂലൈയിലാണ് മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയെന്ന വായ്പാ പദ്ധതി കെ.എഫ്.സി ആവിഷ്‌കരിച്ചത്. ഏഴു ശതമാനം പലിശ നിരക്കിൽ 50 ലക്ഷം രൂപ വരെ സംരംഭങ്ങൾക്ക് വായ്പ നൽകുന്ന പദ്ധതിയായാണ് ഇത് തുടങ്ങിയത്. തുടർന്ന് 2021 നവംബറിൽ സംരംഭകർക്ക് കൂടുതൽ സഹായങ്ങൾ നൽകാനായി ഒരു കോടി രൂപ വരെ വായ്പ അഞ്ചു ശതമാനം പലിശയ്ക്ക് നൽകുന്ന തരത്തിലേക്ക് മുഖ്യമന്ത്രിയുടെ സംരംഭത്വ സഹായ പദ്ധതിയെ പരിഷ്‌കരിച്ചത് പദ്ധതിയെ കൂടുതൽ ആകർഷകമാക്കാനും സംരംഭകർക്ക് കൂടുതൽ ആശ്വാസമേകാനും ഉപകരിച്ചു.




അടുത്ത അഞ്ചു സാമ്പത്തിക വർഷക്കാലത്ത് ഓരോ വർഷവും 500 സംരംഭങ്ങൾക്ക് വായ്പ നൽകി അഞ്ചു വർഷംകൊണ്ട് 2500 സംരംഭങ്ങൾക്ക് വായ്പ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി പുനരാവിഷ്‌ക്കരിച്ചത്. പദ്ധതി പ്രകാരം ഇതുവരെ സംസ്ഥാനത്ത് 1954 സംരംഭങ്ങൾക്കായി 112 കോടി രൂപ വായ്പയായി നൽകിയിട്ടുണ്ട്.




സൂക്ഷ്മ ചെറുകിട ഇടത്തരം യൂണിറ്റുകൾ, കേരള സ്റ്റാർട്ട് അപ്പ് മിഷനിൽ രജിസ്റ്റർ ചെയ്ത 10 വർഷത്തിൽ കുറയാത്ത സ്റ്റാർട്ട് അപ്പുകൾ, പ്രവാസികളുടെ സംരംഭങ്ങൾ, കൃഷി, കോഴി വളർത്തൽ, മത്സ്യകൃഷി തുടങ്ങിയ മേഖലകളിലുള്ള സംരംഭകർക്ക് പദ്ധതി പ്രകാരം വായ്പ ലഭിക്കും. ആവശ്യമായ രേഖകൾ സഹിതം www.kfc.org ൽ ഓൺലൈനായി അപേക്ഷിക്കാം. വിശദാംശങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്. കെ.എഫ്.സിയുടെ ബ്രാഞ്ച് ഹെഡ് ചെയർപേഴ്സണും വ്യവസായ ബാങ്കിങ് വിദഗ്ധരും കെ.എഫ്.സിയുടെ നോഡൽ ഓഫിസറും അടങ്ങുന്ന കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് നടത്തുക.


അഞ്ചുദിവസത്തെ സമഗ്ര സംരംഭകത്വ വികസന പരിശീലനവും മാർഗനിർദേശവും നൽകുന്നുണ്ട്.



50 വയസിൽ താഴെ ആയിരിക്കണം മുഖ്യ സംരംഭകന്റെ പ്രായപരിധി. പട്ടികജാതി പട്ടികവർഗ്ഗ സംരംഭകർക്കും വനിത സംരംഭകർക്കും പ്രവാസി സംരംഭകർക്കും പ്രായപരിധി 55 വയസുവരെയാണ്. പുതിയ സംരംഭങ്ങൾക്ക് പുറമെ നിലവിലുള്ള സംരംഭങ്ങൾ ആധുനികവൽക്കരിക്കാനും വായ്പ അനുവദിക്കും. പദ്ധതി ചെലവിന്റെ 90 ശതമാനം വരെ വായ്പ ലഭിക്കും. അതേസമയം, പുതിയ പദ്ധതികൾക്ക് ഒരു കോടിക്ക് മുകളിലും വായ്പാ തുക അനുവദിക്കും. ഒരു കോടി രൂപ വരെ പ്രത്യേക പലിശ നിരക്കും അതിനു മുകളിലുള്ള തുകയ്ക്ക് കെ.എഫ്.സിയുടെ സാധാരണ പലിശ നിരക്കും ഈടാക്കും. 10 വർഷത്തിനുള്ളിൽ വായ്പ തിരിച്ചടച്ചാൽ മതി. ഇതിൽ അഞ്ചു വർഷം പലിശ സബ്‌സിഡി ലഭിയ്ക്കും. സംരംഭകർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾക്കും സഹായങ്ങൾക്കും 1800 890 1030 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.




ചുരുങ്ങിയ കാലത്തിനുള്ളിൽ സംസ്ഥാനത്ത് 112 കോടി രൂപ വായ്പയായി നൽകാനായത് തിളക്കമാർന്ന നേട്ടമാണ്. പുതിയ സംരംഭകർക്ക് തങ്ങളുടെ ആശയങ്ങൾ നടപ്പാക്കാനും, നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുമുള്ള സുപ്രധാന ചുവടുവെയ്പ്പാകുകയാണ് ഈ പദ്ധതി.








Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration