Sunday, May 05, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

വിദ്യാകിരണത്തിലൂടെ 45,313 പഠനോപകരണങ്ങൾ

14 February 2022 08:40 PM

സുഗമമായ അധ്യയനദിനങ്ങൾ കോവിഡ് മഹാമാരിമൂലം നഷ്ടപ്പെട്ട രണ്ട് വർഷങ്ങളാണ് കഴിഞ്ഞുപോയത്. ആദ്യവർഷം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സിലെ ഫസ്റ്റ് ബെൽ എന്ന ക്ലാസ് പരമ്പരയിലൂടെ അധ്യാപകർ വിദ്യാർത്ഥികൾക്കു മുന്നിലെത്തിയത് കേരള സർക്കാരിന്റെ ബദൽ വിദ്യാഭ്യാസരീതിയുടെ വിജയമായിരുന്നു. രണ്ടാം വർഷത്തിൽ ഫസ്റ്റ് ബെല്ലിനൊപ്പം ഓൺലൈൻ ക്ലാസ്സുകളും ഓഫ്ലൈൻ ക്ലാസ്സുകളും പൂർണ്ണമായ തോതിൽ സജ്ജമായതോടെ ഡിജിറ്റൽ പഠനോപകരണങ്ങളുടെ ആവശ്യകത ഉയർന്നു.


ഈ സാഹചര്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് പൊതുജനപങ്കാളിത്തത്തോടെ പഠനോപകരണങ്ങൾ ലഭ്യമാക്കാൻ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതിയാണ് വിദ്യാകിരണം. 2021 ഒക്ടോബറിൽ ആരംഭിച്ച വിദ്യാകിരണത്തിലൂടെ ആദ്യഘട്ടത്തിൽ 45,313 ലാപ്ടോപ്പുകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തുകഴിഞ്ഞു.


www.vidyakiranam.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് വിദ്യാകിരണം പദ്ധതിക്കായി പൊതുജനപങ്കാളിത്തം തേടിയത്. ഇതുവരെ ചെറുതും വലുതുമായി നിരവധി സംഭാവനകൾ പഠനോപകരണങ്ങൾ വാങ്ങാനായി ലഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഒന്നു മുതൽ പ്ലസ്ടു വരെയുളള പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കും, 10, പ്ലസ്ടു ക്ലാസ്സുകളിലെ പട്ടികജാതി വിദ്യാർത്ഥികൾക്കുമാണ് ലാപ്ടോപ്പ് നൽകിയത്.


പട്ടികവർഗ്ഗ വിഭാഗത്തിൽ ഏറ്റവും കൂടുതൽ ലാപ്ടോപ്പുകൾ നൽകിയിട്ടുള്ളത് വയനാട് ജില്ലയിലാണ്, 17,029. അട്ടപ്പാടി ഉൾപ്പെടുന്ന പാലക്കാട് ജില്ലയിൽ 4597, കാസറഗോഡ് 3414, കണ്ണൂർ 2730, ഇടുക്കി 2184 എന്നിങ്ങനെയാണ് വിതരണം ചെയ്തിട്ടുള്ളത്. പട്ടികജാതി വിഭാഗത്തിൽ 2978 പഠനോപകരണങ്ങൾ വിതരണം ചെയ്തുകൊണ്ട് പാലക്കാട് ജില്ലയാണ് മുന്നിൽ. പട്ടികവർഗ്ഗ വിഭാഗത്തിൽ 35,569 ഉം, പട്ടികജാതി വിഭാഗത്തിൽ 9,744 ഉം ലാപ്ടോപ്പ് വിതരണം ചെയ്തിട്ടുണ്ട്.


സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനം സുഗമമാക്കുക എന്ന ലക്ഷ്യത്തിന് പൊതുജനങ്ങൾ നൽകിയ പങ്കാളിത്തം വലിയ സന്തോഷമുള്ള കാര്യമാണ്. കൂടുതൽ അർഹരിലേക്ക് പഠനോപകരണം എത്തിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യം. പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ കൈതാങ്ങായ സമൂഹം രണ്ടാംഘട്ടത്തിലും വിദ്യാർത്ഥികൾക്കൊപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷ. വ്യക്തികൾ, സംഘങ്ങൾ എന്നിവർക്ക് വിദ്യാകിരണത്തിലേക്ക് സംഭാവന ചെയ്യാൻ vidyakiranam.kerala.gov.in സന്ദർശിക്കാം.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration