Monday, May 06, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

കമ്പാലത്തറ അഗ്രോപ്രോസ് ഫാമില്‍ കൃഷിയിട സോളാര്‍ വൈദ്യുതി പ്ലാന്റ്, പ്രിസിഷന്‍ ഫാമിംഗ് സംവിധാനം തുടങ്ങി

16 November 2021 05:25 PM

കമ്പാലത്തറ അഗ്രോപ്രോസ് ഫാമില്‍ അനര്‍ട്ട് സ്ഥാപിച്ച കൃഷിയിട സോളാര്‍ വൈദ്യുതി പ്ലാന്റും ഇറിഗേഷന്‍ വകുപ്പിന്റെ പ്രിസിഷന്‍ ഫാമിംഗ് സംവിധാനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. പ്രിസിഷന്‍ ഫാമിംഗ് രീതി സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കമ്പാലത്തറ മാതൃകയില്‍ പ്രിസിഷന്‍ ഫാമിംഗിലൂടെ കുറച്ച് വെള്ളം ഉപയോഗിച്ച് കൂടുതല്‍ വിളവ് ഉല്‍പാദിപ്പിക്കുന്നതിനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും.


ശാസ്ത്രീയ കൃഷിരീതികള്‍ അവലംബിക്കുന്ന ചിറ്റൂരിലെ കൃഷിയിടങ്ങള്‍ കാര്‍ഷികവൃത്തിയിലൂടെ മികച്ച വിളവ് ലഭിക്കുമെന്നതിന് ഉദാഹരണമാണ്. മുഴുവന്‍ പ്രദേശങ്ങളിലേക്കും ജലസേചനം ഉറപ്പാക്കുന്നതിനായി പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പ്രത്യേക ആപ്പ് വഴി പ്രവര്‍ത്തിക്കുന്ന പ്രിസിഷ്യന്‍ ഫാമിംഗ് ഓട്ടോമാറ്റിക് സംവിധാനം മൊബൈല്‍ ക്ലിക്കിലൂടെയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.


\"\"


പരിപാടിയില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. കര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള പെരുമാട്ടി ഗ്ലോബല്‍ അഗ്രി മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും സംസ്ഥാനത്തെ പൊതു വിപണികളിലും ആഗോള വിപണിയിലും എത്തിക്കുന്നതിനുള്ള പദ്ധതിയാണ് അഗ്രി മാര്‍ക്കറ്റ്.


ഇതിനു മുന്നോടിയായി സമീപ പഞ്ചായത്തുകളിലെ മുഴുവന്‍ കര്‍ഷകരും അഗ്രി മാര്‍ക്കറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രി അറിയിച്ചു. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ വിളകള്‍ക്കും കൃത്യമായ വിലയും വിപണിയും ഉറപ്പാക്കുന്നതിന് ഇതുമൂലം സാധിക്കും. മുഴുവന്‍ കര്‍ഷകരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നു മന്ത്രി കെ കൃഷ്ണന്‍കുട്ടി ഓര്‍മിപ്പിച്ചു.


\"\"


മന്ത്രിമാര്‍ക്ക് ഫലവൃക്ഷ തൈകളും പച്ചക്കറിയും നല്‍കിയാണ് പരിപാടിയില്‍ സ്വീകരിച്ചത്. ഉദ്ഘാടനത്തിനു മുന്നോടിയായി ഫാമിലെ കൃഷി രീതികളും ജലസേചന സംവിധാനവും കൃഷിയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍ പ്ലാന്റുകളും മന്ത്രിമാര്‍ സന്ദര്‍ശിച്ചു.


\"\"


കമ്പാലത്തറ അഗ്രോപ്രോസ് സൊസൈറ്റിയുടെ കീഴിലുള്ള അഞ്ചേക്കര്‍ സ്ഥലത്താണ് പ്രിസിഷന്‍ ഫാമിംഗ് സജ്ജീകരിച്ചിട്ടുള്ളത്. പ്രിസിഷന്‍ ഫാമിംഗ് വഴി ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയാണ് പ്രത്യേക വാല്‍വുകളും പൈപ്പുകളും ഉപയോഗിച്ച് ചെടികളുടെ വേരുകളിലേക്ക് ജലസേചനം ചെയ്യുന്നത്. തക്കാളി, പച്ചമുളക് എന്നിവയാണ് ഫാമില്‍ പ്രധാനമായും ഉല്‍പ്പാദിപ്പിക്കുന്നത്.


മൂന്ന് പോളിഹൗസുകളിലായി വെള്ളരി കൃഷിയുമുണ്ട്. അനര്‍ട്ടിന്റെ നേതൃത്വത്തില്‍ 25 കിലോ വാട്ട് ഉല്‍പാദന ശേഷിയുള്ള വൈദ്യുതി പ്ലാന്റാണ് ഫാമില്‍ സജ്ജമാക്കിയിട്ടുള്ളത്. പാനലുകള്‍ ഉയരത്തില്‍ ക്രമീകരിച്ചതിനാല്‍ സ്ഥലം പാഴാക്കാതെ അതിനടിയില്‍ കൃഷിയും നടത്തുന്നുണ്ടെന്ന് അഗ്രോ പ്രോസ് പ്രസിഡന്റ് വി. മുരുകദാസ് പറഞ്ഞു.


\"\"


കൃഷിയിടത്തില്‍ നിന്നുളള വരുമാനത്തിനുപുറമേ വാണിജ്യാടിസ്ഥാനത്തില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ച് കര്‍ഷകന് അധിക വരുമാനം ഉണ്ടാക്കുന്നതിന് ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. കേരളത്തിലെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണിത്. അനര്‍ട്ട് എഞ്ചിനീയര്‍ പ്രഭ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.


ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും അഗ്രോ പ്രോസ് പ്രസിഡന്റുമായ വി. മുരുകദാസ്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം മാധുരി പത്മനാഭന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. സരിത, പെരുമാട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കൃഷ്ണകുമാര്‍,വ്യവസായ വകുപ്പ് ജനറല്‍ മാനേജര്‍ എം. ഗിരീഷ്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗം എ പഞ്ചമണി, അഗ്രോ പ്രോസ് സെക്രട്ടറി സി. കൃഷ്ണന്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ സംസാരിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration