Wednesday, December 01, 2021
 
 
⦿ വാക്-ഇന്‍-ഇന്റര്‍വ്യു ⦿ സീറ്റൊഴിവ് ⦿ കമ്പ്യൂട്ടര്‍ കോഴ്‌സ് ⦿ ഇന്റര്‍വ്യു ⦿ ഫിസിയോ തെറാപ്പിസ്റ്റ് കരാർ നിയമനം ⦿ ശില്‍പ്പശാല നടത്തി ⦿ സോഷ്യല്‍ ഓഡിറ്റ് റിസോഴ്സ് പേഴ്സണ്‍ നിയമനം ⦿ ഊരംപുള്ളി കാവ്-എകരത്തറ റോഡ് യാഥാര്‍ത്ഥ്യമായി ⦿ മരം ലേലം ⦿ സൗജന്യ ടൂള്‍ കിറ്റുകള്‍ ⦿ ഇ-ശ്രം രജിസ്‌ട്രേഷന്‍ ⦿ കോഷന്‍ ഡെപ്പോസിറ്റ് ⦿ സമ്പൂര്‍ണ ശുചിത്വ നഗരസഭ: ജനപ്രതിനിധികള്‍ക്ക് പരിശീലനം സംഘടിപ്പിച്ചു ⦿ എയ്ഡ്സ് ദിനാചരണം: മലപ്പുറത്ത് വിപുലമായ പരിപാടികള്‍ ⦿ സേവനം വീട്ടുപടിക്കല്‍; സപ്ലൈകോ വിലക്കയറ്റം പിടിച്ചുനിര്‍ത്തി ⦿ അധിനിവേശ വിരുദ്ധ സമരത്തിൽ പങ്കില്ലാത്തവർ ചരിത്രത്തെ വക്രീകരിക്കുന്നു മന്ത്രി  ⦿ സംയോജിത ശിശു സംരക്ഷണ പദ്ധതിയിൽ ഒഴിവുകൾ ⦿ റേഡിയോ തെറാപ്പി ടെക്‌നോളജിസ്റ്റ് ⦿ സീറ്റൊഴിവ് ⦿ അളവുതൂക്ക സംബന്ധമായ പരാതികള്‍ നല്‍കാം ⦿ ആലപ്പുഴയില്‍ 150 പേര്‍ക്ക് കോവിഡ് ⦿ ഡ്രൈ റബർ ഉത്പന്ന നിർമ്മാണ പരിശീലനം ⦿ കംപ്യൂട്ടർ ടെക്‌നീഷ്യൻ ട്രെയിനി ഒഴിവ് ⦿ വാക്സിൻ എടുക്കാത്തവരെ കണ്ടെത്തി വാക്സിൻ നൽകാൻ വാർഡ് തലത്തിൽ ക്യാംപെയിൻ ⦿ ഇടുക്കി രണ്ടാം പവർഹൗസിന്റെ പദ്ധതിരേഖ പ്രകാശനം ചെയ്തു ⦿ ഭിന്നശേഷിക്കാർക്ക് സബ്‌സിഡിയോടെ സ്വയം തൊഴിൽ വായ്പ ⦿ വനിത പോളിടെക്‌നിക് കോളേജിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ⦿ ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍; കേരളത്തിന് ജയം ⦿ ചൊവ്വാഴ്ച 4723 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 5370 ⦿ 'ജവാദ്' ചുഴലിക്കാറ്റ്: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ⦿ കാർഷിക വിളവെടുപ്പുകള്‍ ജനകീയ ഉത്സവങ്ങളാക്കും- കൃഷിമന്ത്രി ⦿ ഓപ്പറേഷന്‍ വിബ്രിയോ- 52,086 കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു ⦿ ഒമിക്രോണ്‍; ജാഗ്രത പുലര്‍ത്തണം: കളക്ടര്‍ ⦿ കോഴിക്കോട് 95.19% പേർ ഒന്നാം ഡോസ് വാക്സിൻ പൂർത്തിയാക്കി ⦿ ലോക ഏയ്ഡ്‌സ് ദിനാചരണം: കാസർഗോഡ് വിപുലമായ പരിപാടികള്‍
News

ഫീ-റീഇംബേഴ്സ്മെന്റ് സ്‌കീം അപേക്ഷിക്കാം

28 October 2021 08:40 PM

സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ-കളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജനസംഖ്യാനുപാതികമായി ഫീ-റീഇംബേഴ്സ്മെന്റ് സ്‌കീം 2021-22 നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. ഒരു വര്‍ഷത്തെ കോഴ്സിന് 10,000 രൂപയും രണ്ടു വര്‍ഷത്തെ കോഴ്സിന് 20,000 രൂപയുമാണ് സ്‌കോളര്‍ഷിപ്പ് തുകയായി നല്‍കുന്നത്. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളള എ.പി.എല്‍. വിഭാഗത്തെയും പരിഗണിക്കും. 10 ശതമാനം സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും പുതുതായി (Fresh) അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. നവംബര്‍ 25 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2300524 എന്ന നമ്പറില്‍ ബന്ധപ്പെടുക.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration