Wednesday, December 01, 2021
 
 
⦿ വാക്-ഇന്‍-ഇന്റര്‍വ്യു ⦿ സീറ്റൊഴിവ് ⦿ കമ്പ്യൂട്ടര്‍ കോഴ്‌സ് ⦿ ഇന്റര്‍വ്യു ⦿ ഫിസിയോ തെറാപ്പിസ്റ്റ് കരാർ നിയമനം ⦿ ശില്‍പ്പശാല നടത്തി ⦿ സോഷ്യല്‍ ഓഡിറ്റ് റിസോഴ്സ് പേഴ്സണ്‍ നിയമനം ⦿ ഊരംപുള്ളി കാവ്-എകരത്തറ റോഡ് യാഥാര്‍ത്ഥ്യമായി ⦿ മരം ലേലം ⦿ സൗജന്യ ടൂള്‍ കിറ്റുകള്‍ ⦿ ഇ-ശ്രം രജിസ്‌ട്രേഷന്‍ ⦿ കോഷന്‍ ഡെപ്പോസിറ്റ് ⦿ സമ്പൂര്‍ണ ശുചിത്വ നഗരസഭ: ജനപ്രതിനിധികള്‍ക്ക് പരിശീലനം സംഘടിപ്പിച്ചു ⦿ എയ്ഡ്സ് ദിനാചരണം: മലപ്പുറത്ത് വിപുലമായ പരിപാടികള്‍ ⦿ സേവനം വീട്ടുപടിക്കല്‍; സപ്ലൈകോ വിലക്കയറ്റം പിടിച്ചുനിര്‍ത്തി ⦿ അധിനിവേശ വിരുദ്ധ സമരത്തിൽ പങ്കില്ലാത്തവർ ചരിത്രത്തെ വക്രീകരിക്കുന്നു മന്ത്രി  ⦿ സംയോജിത ശിശു സംരക്ഷണ പദ്ധതിയിൽ ഒഴിവുകൾ ⦿ റേഡിയോ തെറാപ്പി ടെക്‌നോളജിസ്റ്റ് ⦿ സീറ്റൊഴിവ് ⦿ അളവുതൂക്ക സംബന്ധമായ പരാതികള്‍ നല്‍കാം ⦿ ആലപ്പുഴയില്‍ 150 പേര്‍ക്ക് കോവിഡ് ⦿ ഡ്രൈ റബർ ഉത്പന്ന നിർമ്മാണ പരിശീലനം ⦿ കംപ്യൂട്ടർ ടെക്‌നീഷ്യൻ ട്രെയിനി ഒഴിവ് ⦿ വാക്സിൻ എടുക്കാത്തവരെ കണ്ടെത്തി വാക്സിൻ നൽകാൻ വാർഡ് തലത്തിൽ ക്യാംപെയിൻ ⦿ ഇടുക്കി രണ്ടാം പവർഹൗസിന്റെ പദ്ധതിരേഖ പ്രകാശനം ചെയ്തു ⦿ ഭിന്നശേഷിക്കാർക്ക് സബ്‌സിഡിയോടെ സ്വയം തൊഴിൽ വായ്പ ⦿ വനിത പോളിടെക്‌നിക് കോളേജിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ⦿ ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍; കേരളത്തിന് ജയം ⦿ ചൊവ്വാഴ്ച 4723 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 5370 ⦿ 'ജവാദ്' ചുഴലിക്കാറ്റ്: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ⦿ കാർഷിക വിളവെടുപ്പുകള്‍ ജനകീയ ഉത്സവങ്ങളാക്കും- കൃഷിമന്ത്രി ⦿ ഓപ്പറേഷന്‍ വിബ്രിയോ- 52,086 കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു ⦿ ഒമിക്രോണ്‍; ജാഗ്രത പുലര്‍ത്തണം: കളക്ടര്‍ ⦿ കോഴിക്കോട് 95.19% പേർ ഒന്നാം ഡോസ് വാക്സിൻ പൂർത്തിയാക്കി ⦿ ലോക ഏയ്ഡ്‌സ് ദിനാചരണം: കാസർഗോഡ് വിപുലമായ പരിപാടികള്‍
News

മദര്‍തെരേസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

28 October 2021 07:20 PM

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ നഴ്സിംഗ് ഡിപ്ലോമ/ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മദര്‍തെരേസ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് 15,000 രൂപയാണ് സ്‌കോളര്‍ഷിപ്പ്. സര്‍ക്കാര്‍ അംഗീകൃത സെല്‍ഫ് ഫിനാന്‍സിങ് നേഴ്സിങ് കോളേജു കളില്‍ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകളില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സ്റ്റേറ്റ് മെറിറ്റ് ക്വാട്ടയിലാണ് പ്രവേശനം നേടിയതെന്നു തെളിയിക്കുന്നതിന് അലോട്ട്മെന്റ് മെമ്മോയോ സ്ഥാപനമേധാവിയുടെ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം. പ്ലസ് ടൂ പരീക്ഷയില്‍ 45 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ 8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളള എ.പി.എല്‍. വിഭാഗത്തെയും പരിഗണിക്കും. കോഴ്സ് ആരംഭിച്ചവര്‍ക്കും/രണ്ടാം വര്‍ഷം പഠിക്കുന്നവര്‍ക്കും സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്. ഒറ്റത്തവണ മാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കുകയുളളൂ. കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവര്‍ ഈ വര്‍ഷം അപേക്ഷിക്കേണ്ടതില്ല. 50 ശതമാനം സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെണ്‍കുട്ടികള്‍ ഇല്ലാത്തപക്ഷം അര്‍ഹരായ ആണ്‍കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കുന്നതാണ്. വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വകുപ്പ് വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 20 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2300524 എന്ന നമ്പറില്‍ ബന്ധപ്പെടുക.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration