Wednesday, December 01, 2021
 
 
⦿ വാക്-ഇന്‍-ഇന്റര്‍വ്യു ⦿ സീറ്റൊഴിവ് ⦿ കമ്പ്യൂട്ടര്‍ കോഴ്‌സ് ⦿ ഇന്റര്‍വ്യു ⦿ ഫിസിയോ തെറാപ്പിസ്റ്റ് കരാർ നിയമനം ⦿ ശില്‍പ്പശാല നടത്തി ⦿ സോഷ്യല്‍ ഓഡിറ്റ് റിസോഴ്സ് പേഴ്സണ്‍ നിയമനം ⦿ ഊരംപുള്ളി കാവ്-എകരത്തറ റോഡ് യാഥാര്‍ത്ഥ്യമായി ⦿ മരം ലേലം ⦿ സൗജന്യ ടൂള്‍ കിറ്റുകള്‍ ⦿ ഇ-ശ്രം രജിസ്‌ട്രേഷന്‍ ⦿ കോഷന്‍ ഡെപ്പോസിറ്റ് ⦿ സമ്പൂര്‍ണ ശുചിത്വ നഗരസഭ: ജനപ്രതിനിധികള്‍ക്ക് പരിശീലനം സംഘടിപ്പിച്ചു ⦿ എയ്ഡ്സ് ദിനാചരണം: മലപ്പുറത്ത് വിപുലമായ പരിപാടികള്‍ ⦿ സേവനം വീട്ടുപടിക്കല്‍; സപ്ലൈകോ വിലക്കയറ്റം പിടിച്ചുനിര്‍ത്തി ⦿ അധിനിവേശ വിരുദ്ധ സമരത്തിൽ പങ്കില്ലാത്തവർ ചരിത്രത്തെ വക്രീകരിക്കുന്നു മന്ത്രി  ⦿ സംയോജിത ശിശു സംരക്ഷണ പദ്ധതിയിൽ ഒഴിവുകൾ ⦿ റേഡിയോ തെറാപ്പി ടെക്‌നോളജിസ്റ്റ് ⦿ സീറ്റൊഴിവ് ⦿ അളവുതൂക്ക സംബന്ധമായ പരാതികള്‍ നല്‍കാം ⦿ ആലപ്പുഴയില്‍ 150 പേര്‍ക്ക് കോവിഡ് ⦿ ഡ്രൈ റബർ ഉത്പന്ന നിർമ്മാണ പരിശീലനം ⦿ കംപ്യൂട്ടർ ടെക്‌നീഷ്യൻ ട്രെയിനി ഒഴിവ് ⦿ വാക്സിൻ എടുക്കാത്തവരെ കണ്ടെത്തി വാക്സിൻ നൽകാൻ വാർഡ് തലത്തിൽ ക്യാംപെയിൻ ⦿ ഇടുക്കി രണ്ടാം പവർഹൗസിന്റെ പദ്ധതിരേഖ പ്രകാശനം ചെയ്തു ⦿ ഭിന്നശേഷിക്കാർക്ക് സബ്‌സിഡിയോടെ സ്വയം തൊഴിൽ വായ്പ ⦿ വനിത പോളിടെക്‌നിക് കോളേജിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ⦿ ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍; കേരളത്തിന് ജയം ⦿ ചൊവ്വാഴ്ച 4723 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 5370 ⦿ 'ജവാദ്' ചുഴലിക്കാറ്റ്: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ⦿ കാർഷിക വിളവെടുപ്പുകള്‍ ജനകീയ ഉത്സവങ്ങളാക്കും- കൃഷിമന്ത്രി ⦿ ഓപ്പറേഷന്‍ വിബ്രിയോ- 52,086 കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു ⦿ ഒമിക്രോണ്‍; ജാഗ്രത പുലര്‍ത്തണം: കളക്ടര്‍ ⦿ കോഴിക്കോട് 95.19% പേർ ഒന്നാം ഡോസ് വാക്സിൻ പൂർത്തിയാക്കി ⦿ ലോക ഏയ്ഡ്‌സ് ദിനാചരണം: കാസർഗോഡ് വിപുലമായ പരിപാടികള്‍
News

വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നേറും: സംസ്ഥാന ബാലാവകാശ കമ്മീഷൻ

28 October 2021 07:20 PM

കോവിഡ് കാലം കഴിഞ്ഞ് വിദ്യാലയങ്ങൾ തുറക്കുന്ന അവസരത്തിൽ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിച്ചു മുന്നേറുമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ വി മനോജ് കുമാർ. വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട് ജില്ലാതല കർത്തവ്യവാഹകരുടെ കൂടിയാലോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  വിദ്യാഭ്യാസ സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് യോഗത്തിൽ ഉയർന്നുവന്ന വിവിധ നിർദ്ദേശങ്ങളും ആശങ്കകളും വിശകലനം  ചെയ്ത് കമ്മീഷൻ ഇടപെടേണ്ട കാര്യത്തിൽ കൃത്യമായി ഇടപെട്ട് പൂർത്തീകരിക്കും. പൊതുവിദ്യാഭ്യാസ മേഖലയിലെ വിവിധ തലത്തിൽ പിഴവുകൾ ഉണ്ടോയെന്ന് പരിശോധിച്ച്  പ്രശ്നപരിഹാരത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. മേഖലയിലെ പ്രശ്നങ്ങൾ ക്രോഡീകരിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യോഗം ചേർന്ന് റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


സ്‌കൂൾ ബസുകളുടെ ഓട്ടം സംബന്ധിച്ച് ട്രാവൽ ലോഗ് വെക്കണമെന്ന ആശയം യോഗം ചർച്ച ചെയ്തു. ഹെവി ലൈസൻസ് ഉള്ള ഡ്രൈവർമാരെ മാത്രമാണ് സ്‌കൂൾ അധികൃതർ നിയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണം.  കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സർവേ നടപ്പാക്കണം. പുസ്‌തക ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. അറ്റകുറ്റപ്പണികൾ നടക്കുന്ന സ്‌കൂളുകളിൽ അപകട സാധ്യതയുണ്ടെങ്കിൽ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണം. കുട്ടികൾക്ക് നേരെയുള്ള അതിക്രമം വർധിച്ചുവരുന്ന സാഹചര്യത്തിൽ  ആദിവാസി മേഖലയിലെ കുട്ടികൾക്ക് നേരെയുണ്ടാകുന്ന അതിക്രമം ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും യോഗം ചർച്ച ചെയ്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ഫാദർ ഫിലിപ്പ് പരക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ  ജില്ലാ കലക്ടർ ഹരിത വി കുമാർ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി കലക്ടർ പാർവ്വതി ദേവി, എ സി പി രാജേഷ് വി ആർ, അഡീഷണൽ റൂറൽ എസ് പി കുബേരൻ, സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷൻ സി വിജയകുമാർ, പോക്സോ  കേസ് വർക്കർ ദേവി പി ബാലൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ മഞ്ജു പി ജി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി വി മദനമോഹനൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജ പി ജോസ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോഡിനേറ്റർ മുഹമ്മദ് സിദ്ദിഖ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration