തളിര് സ്കോളർഷിപ്പ്: രജിസ്റ്റർ ചെയ്യാം
ഭാഷ -ചരിത്ര അവഗാഹമുള്ള വിദ്യാർത്ഥി പ്രതിഭകളെ കണ്ടെത്താൻ കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന 2021-22 ലെ തളിര് സ്കോളർഷിപ്പിനായി https://scolarship.ksicl.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
200 രൂപയാണ് രജിസ്ട്രേഷന് ഫീസ്.
രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കുട്ടികള്‍ക്കും ഒരു വര്‍ഷത്തെ തളിര് മാസിക സൗജന്യമായി ലഭിക്കും. സംസ്ഥാനമൊട്ടാകെ 16ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പുകളാണ് വിതരണം ചെയ്യുന്നത്. തളിര് മാസികയുടെ പഴയ ലക്കങ്ങൾ https://ksicl.org എന്ന സൈറ്റിലെ ‘thaliru’ എന്ന മെനുവിൽ ലഭിക്കും. വിശദവിവരങ്ങൾക്ക് 8547971483, 0471-2333790. വെബ്സൈറ്റ് scholarship@ksicl.org.