Saturday, May 04, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

ഓവർസീസ് എംപ്ലോയേഴ്‌സ് കോൺഫറൻസ് 12ന്

06 October 2021 07:35 PM

കോവിഡാനന്തര ആഗോള തൊഴിൽ സാധ്യതകൾ അടുത്തറിയാൻ അന്താരാഷ്ട്ര കോൺഫറൻസ്


കോവിഡാനന്തരം ആഗോള തൊഴിൽ മേഖലയിലുണ്ടായ മാറ്റങ്ങളും സാധ്യതകളും കേരളത്തിലെ വിദഗ്ദ്ധമേഖലയിലെ തൊഴിലന്വേഷകരിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള ഓവർസീസ് എംപ്ലോയേഴ്‌സ് കോൺഫറൻസ് ഒക്ടോബർ 12ന് നടക്കും. നോർക്ക  വകുപ്പ്്   സംഘടിപ്പിക്കുന്ന  സമ്മേളനത്തിൽ അന്താരാഷ്ട്ര തലത്തിലെ തൊഴിൽദാതാക്കൾ, പ്രമുഖ റിക്രൂട്ടിംഗ് ഏജൻസികൾ, നയതന്ത്ര വിദഗ്ധർ, വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥർ, അംബാസിഡർമാർ, എംബസികളിലെ മുതിർന്ന ഉദ്യോഗസ്ഥർ, നയരൂപീകരണ വിദഗ്ദ്ധർ, വിദ്യാഭ്യാസ വിചക്ഷണർ, മുതിർന്ന സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ  തുടങ്ങിയവർ അണിനിരക്കും.


ഓൺലൈനായും തിരുവനന്തപുരത്ത് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലുമായാണ് കോൺഫറൻസ് നടക്കുക. 12ന് രാവിലെ 11.30നു മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. തൊഴിൽ മേഖലയുടെ ഭാവിയും നവനൈപുണ്യവികസനവും, തൊഴിൽ കുടിയേറ്റം- ഉയരുന്ന പുതിയ വിപണികൾ, പുതിയ മാർക്കറ്റുകൾ:  ജപ്പാനും ജർമനിയും തുടങ്ങിയ സെഷനുകളാണ് സമ്മേളനത്തിലുള്ളത്. ഓപ്പൺ ഹൗസ്, ചോദ്യോത്തര സെഷൻ, ഉദ്ഘാട-സമാപന സെഷനുകളും നടക്കും.


തൊഴിൽ തേടി മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് പരമാവധി സൗകര്യം ഒരുക്കുന്നതിനും അവർ നേരിടുന്ന പ്രശ്നങ്ങളെയും പരിഹാര മാർഗങ്ങളെയും കുറിച്ച് ബോധവത്കരിക്കുന്നതും ഉദ്ദേശിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കോവിഡാനന്തര തൊഴിൽ സാധ്യതകളെ വിശകലനം ചെയ്ത് സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ശ്രദ്ധേയ ചുവടുവയ്പ്പായിരിക്കും ഓവർസീസ് എംപ്ലോയേഴ്‌സ് കോൺഫറൻസ്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ  (ഫിക്കി) പങ്കാളിത്തത്തോടെയാണ് കോൺഫറൻസ് നടത്തുന്നത്.


ശങ്കരനാരായണൻ തമ്പി ഹാളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ക്ഷണിക്കപ്പെട്ടവർക്കാണ് പ്രവേശനം. ഓൺലൈൻ സമ്മേളനത്തിൽ പങ്കെടുക്കാൻ https://registrations.ficci.com/ficoec/online-registrationi.asp എന്ന ലിങ്കിൽ   സൗജന്യമായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0484-4058041 / 42, മൊബൈൽ:  09847198809. ഇ- മെയിൽ: kesc@ficci.com.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration