Monday, May 06, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

പച്ചപ്പ് പടര്‍ത്തി പാലക്കാട് ജില്ലാ ജയില്‍

29 September 2021 05:15 PM

പാലക്കാട്: ജില്ലാ ജയിലിന്റെ തരിശായി കിടക്കുന്ന എട്ടേക്കറില്‍ പച്ചപ്പ് നിറയുന്നതിനോടൊപ്പം തടവുകാരുടെ ജീവിതവും പ്രയോജനകരമായി മാറുകയാണ് ഇവിടെ. 60 വര്‍ഷമായി പാലക്കാട് ടിപ്പു സുല്‍ത്താന്‍ കോട്ടയില്‍ പ്രവര്‍ത്തിച്ചിരുന്ന ജയില്‍ മലമ്പുഴയില്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് 2019 ജൂലൈയിലാണ്.


രണ്ടു വര്‍ഷത്തെ സേവനത്തിനു ശേഷം വിയ്യൂര്‍ ജയിലിലേക്ക് കഴിഞ്ഞദിവസം സ്ഥലം മാറിപ്പോയ ജയില്‍ സൂപ്രണ്ട് കെ. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ജയില്‍ ഉദ്യോഗസ്ഥരും 220 ഓളമുള്ള തടവുകാരും കൃഷി വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജയില്‍ വളപ്പിനെ ജില്ലയിലെ മാതൃകാ കൃഷിത്തോട്ടമാക്കി. ട്രാക്ടര്‍ ഉപയോഗിച്ച് നിലമൊരുക്കിയും തടവുകാരുടെ അധ്വാനത്തില്‍ കുളം കുഴിച്ചും പരുവപ്പെടുത്തിയ ഭൂമിയില്‍ ശാസ്ത്രീയമായാണ് കൃഷി ആരംഭിച്ചത്. പൂര്‍ണമായും ജൈവകൃഷിയാണ് തുടരുന്നത്.


\"\"


100 ഓളം ഫലവൃക്ഷങ്ങളടങ്ങിയ ക്ഷിപ്രവനവും പാലുത്പാദനവും


നൂറോളം ഫലവൃക്ഷങ്ങള്‍ ഉള്‍പ്പെടുന്ന ക്ഷിപ്ര വനം, കാസര്‍ഗോഡ് സി.പി.സി.ആര്‍.ഐ വഴി ലഭ്യമാക്കിയ 100 തെങ്ങിന്‍തൈകള്‍ ഉള്‍പ്പെട്ട കേര ഉദ്യാനം, ശലഭോദ്യാനം, 27 ജന്മനക്ഷത്ര വൃക്ഷങ്ങള്‍ ഉള്‍പ്പെട്ട നക്ഷത്രവനം, 10 ഇനം പേരതൈകളുള്ള മാര്‍കേസിന്റെ പേരിലുള്ള പേരതോട്ടം, ജയില്‍ ഗേറ്റിനു പുറത്തുള്ള കനാല്‍ പാതയോരത്ത് നൂറോളം പന മരങ്ങള്‍, വിവിധതരത്തിലുള്ള ആല്‍മരങ്ങള്‍ എന്നിവയുണ്ട്.


ചിത്രശലഭങ്ങളെ ആകര്‍ഷിക്കുന്ന ‘കിലു കിലുക്കി’ ചെടി ഇവിടുത്തെ പ്രത്യേകതയാണ്. റെഡ് ലേഡി പപ്പായ തോട്ടം, വാഴ, കപ്പ കൃഷികള്‍ ഓരോ സീസണിലും തുടര്‍കൃഷി നടത്തുന്നു. മൂന്നര ടണ്‍ കപ്പയാണ് വളപ്പില്‍ നിന്ന് ഒരു വര്‍ഷത്തിനിടയില്‍ വിളവെടുത്തത്. ചെണ്ടുമല്ലി, വാടാമല്ലി, മുല്ല തുടങ്ങിയ ഉള്‍പ്പെടുന്ന പുഷ്പകൃഷിയില്‍ നിന്ന് ആഴ്ചയില്‍ 15 കിലോയോളം പൂക്കള്‍ വില്‍ക്കുന്നുണ്ട്.


\"\"


ഒരു ഥാര്‍പാര്‍ക്കര്‍ പശുവും മൂന്നു വില്യാദ്രികളും ഉള്‍പ്പെടുന്ന ക്ഷീരപഥീ ഗോശാല ജയിലിലെ തൈര്, പാലുത്പാദനം ലക്ഷ്യമിട്ട് ആരംഭിച്ചതാണ്. പശുക്കള്‍ക്ക് വേണ്ട തീറ്റപ്പുല്ലും വളപ്പില്‍ തന്നെ കൃഷി ചെയ്യുന്നുണ്ട്.


\"\"


ജയില്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ഇവിടത്തെ അന്തേവാസികള്‍ തന്നെയാണ് നിലമൊരുക്കുന്നത് മുതല്‍ വിളവെടുപ്പ് വരെയുള്ള ജോലികള്‍ ചെയ്യുന്നത്. പശുവിന്റെ പരിപാലനവും പച്ചക്കറികളുടെ നടീലും നനയും എല്ലാം ഇവരുടെ ദിനചര്യയുടെ ഭാഗമാണ്.


അന്‍പതിലധികം കാര്‍ഷിക വിളകള്‍


കരനെല്‍കൃഷി, റാഗി, നിലക്കടല, ചോളം, തുടങ്ങിയവയും മധുരക്കിഴങ്ങ്, കൂര്‍ക്ക, ചേന, ചേമ്പ് തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങളും കോളിഫ്‌ലവര്‍, കാബേജ്, ബീറ്റ്‌റൂട്ട്, ക്യാരറ്റ്, മുള്ളങ്കി തുടങ്ങിയ ശീതകാല പച്ചക്കറികള്‍ ഉള്‍പ്പെടെ അമ്പതിലധികം കാര്‍ഷികവിളകള്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം മൂന്നര ലക്ഷത്തോളം രൂപയുടെ പച്ചക്കറി വിളവെടുത്തു. ഡ്രാഗണ്‍ ഫ്രൂട്ട്, പാഷന്‍ ഫ്രൂട്ട്, കൂണ്‍ എന്നിവയും കൃഷി ചെയ്യുന്നുണ്ട്.


\"\" \"\"


പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയിലൂടെ 78 കിലോവാട്ടിന്റെ സോളാര്‍ പവര്‍ പ്ലാന്റ്


കെ.എസ്.ഇ.ബി.യുടെ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയിലൂടെ 33 ലക്ഷം രൂപ ചെലവഴിച്ച് 78 കിലോവാട്ട് ശേഷിയുള്ള സോളാര്‍ പവര്‍ പ്ലാന്റ് ജയില്‍ കെട്ടിടത്തിന്റെ ടെറസില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ വൈദ്യുതോല്‍പ്പാദനത്തിന്റെ 10 ശതമാനം ജയിലിന് സൗജന്യമായി ലഭിക്കും. പ്രതിമാസം 1000 യൂണിറ്റ് വൈദ്യുതി ജയിലിലെ വൈദ്യുതി ബില്ലില്‍ നിന്നും കുറവ് ചെയ്യുന്നുണ്ട്.


\"\"


ജയില്‍ അടുക്കളയിലെ പാചകവാതകം ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് ശുചിത്വമിഷന്‍ വഴി 10 ലക്ഷം രൂപ ചെലവില്‍ 15 മീറ്റര്‍ ക്യൂബ് ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. ജയിലിലെ ഭക്ഷണാവശിഷ്ടങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്. ഇതുവഴി പ്രതിമാസം 8 ഗ്യാസ് സിലിണ്ടറുകള്‍ ലാഭിക്കുന്നുണ്ട്.


ലൈബ്രറി, റേഡിയോ സംവിധാനങ്ങള്‍


ലൈബ്രറി കൗണ്‍സില്‍ ഗ്രാന്റോടെ പ്രവര്‍ത്തിക്കുന്ന 8000 പുസ്തകങ്ങളുള്ള ലൈബ്രറി, കോഫീ വൈന്‍ഡിംഗ് മെഷീന്‍നുള്ള കാന്റീന്‍, സ്മാര്‍ട്ട് കാര്‍ഡ് ഫോണ്‍ ബൂത്തുകള്‍, എല്‍സിഡി പ്രൊജക്ടര്‍ ഉള്‍പ്പെടെയുള്ള പ്രദര്‍ശന ഹാള്‍, ടെലിമെഡിസിന്‍, വീഡിയോ കോള്‍ സൗകര്യം, ഫോട്ടോ പതിപ്പിച്ച ഐഡി കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, കമ്മ്യൂണിറ്റി റേഡിയോ സര്‍വീസായ ‘ജയില്‍ വാണി’ എന്നിവയും മലമ്പുഴ ജയിലിന്റെ പ്രത്യേകതകളാണ്. മലയാളം, ഇംഗ്ലീഷ്, തമിഴ് ദിനപത്രങ്ങളും ഹിന്ദി പുസ്തകങ്ങളും അന്തേവാസികള്‍ക്ക് നല്‍കുന്നുണ്ട്. കൃഷിയിടങ്ങളില്‍ പണിയെടുക്കുന്നവര്‍ക്കുള്ള കൂലി അവരവരുടെ അക്കൗണ്ടിലാണ് നല്‍കുന്നത്.


\"\"


കോടതികളുമായി ബന്ധിപ്പിക്കുന്ന മൂന്ന് വിഡിയോ കോണ്‍ഫറന്‍സിങ് സ്റ്റുഡിയോകള്‍, ടെലിമെഡിസിന്‍ സംവിധാനം, എന്നിവയും തടവുകാര്‍ക്ക് പ്രയോജനപ്പെടുന്നുണ്ട്. ഓട്ടോമാറ്റിക് ഫയര്‍ ഫൈറ്റിംഗ് സംവിധാനം, പൂര്‍ണമായും സിസിടിവി നിരീക്ഷണ സംവിധാനം, മെറ്റല്‍ ഡിറ്റക്ടര്‍ എന്നിവ ജയിലിലെ സുരക്ഷ ലക്ഷ്യമാക്കി സ്ഥാപിച്ചിട്ടുണ്ട്.


\"\"


ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പുരസ്‌കാരം, 100% മാര്‍ക്ക് നേടി ഹരിത ഓഫീസ് പുരസ്‌കാരം എന്നിവ ജയിലിനു ലഭിച്ചിട്ടുണ്ട്. കോവിഡ് ആദ്യഘട്ടം മുതല്‍ മാസ്‌ക്, ഫേസ് ഫീല്‍ഡ്, സാനിറ്റൈസര്‍ നിര്‍മാണവും ജയിലില്‍ നടക്കുന്നുണ്ട്. കൃഷി വകുപ്പ്, കേരള കര്‍ഷകസംഘം, കേരള ജൈവ സംരക്ഷണ സമിതി, വിവിധ സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration