Friday, April 26, 2024
 
 
⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി
News

അന്നമനട ഇനി മുതൽ വ്യവസായ ഗ്രാമം, പദ്ധതി പ്രഖ്യാപിച്ച് വ്യവസായ മന്ത്രി

26 September 2021 10:55 PM

അന്നമനട ഗ്രാമപഞ്ചായത്ത്‌ ഇനി മുതൽ വ്യവസായ ഗ്രാമമായി അറിയപ്പെടും. ഓരോ കുടുംബവും ഓരോ സംരംഭത്തിലേയ്ക്ക് എന്ന ലക്ഷ്യം മുന്നിൽക്കണ്ട് നടപ്പിലാക്കുന്ന വ്യവസായ ഗ്രാമം പദ്ധതി പ്രഖ്യാപനത്തിന്റെയും ശിൽപശാലയുടെയും ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്‌ നിർവഹിച്ചു.


അന്നമനടയെ വ്യവസായ ഗ്രാമമാക്കി മാറ്റുകയെന്ന സ്വപ്ന പദ്ധതിക്കാണ് തുടക്കം കുറിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാർഷിക ഗ്രാമമെന്നതിൽ നിന്ന് എങ്ങനെ അന്നമനടയെ വ്യവസായ ഗ്രാമമാക്കി മാറ്റാം എന്ന വലിയ ആശയമാണ് സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും സഹായത്തോടെ പ്രാവർത്തികമാക്കാൻ പോകുന്നത്. കർഷകന് കൂടുതൽ വരുമാനം ഉണ്ടാകണമെങ്കിൽ ഉൽപന്നങ്ങൾക്ക് മൂല്യ വർധനവുണ്ടാകണം. കാർഷിക ഉൽപന്നങ്ങളുടെ മൂല്യ വർധനവ് എങ്ങനെ സാധ്യമാക്കാം എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഫുഡ്‌ പ്രോസസിങ്ങാണ് ഇതിനായി കണ്ടെത്തിയിട്ടുള്ള പ്രധാന മാർഗം.ഇതിന്റെ ഭാഗമായിട്ടാണ് ഒരു ജില്ലയ്ക്ക് ഒരു ഉൽപന്നം എന്ന പദ്ധതിയിലേക്കെത്തുന്നത്.


\"\"


എല്ലാവിധ സംരംഭങ്ങൾക്കും കൂടുതൽ പിന്തുണയും സഹായവും നൽകി പുതിയ വ്യവസായ സംസ്ക്കാരത്തിന് തുടക്കം കുറിക്കുക എന്നത് സർക്കാർ പരിഗണനയിലുണ്ട്. ഇതിന്റെ ഭാഗമായി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് വേണ്ട സഹായങ്ങളും മാർഗ നിർദ്ദേശങ്ങളും നൽകി മെച്ചപ്പെട്ട നിലവാരത്തിലേക്കെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.


അഡ്വ വി ആർ സുനിൽ കുമാർ എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ ഹെൽപ് ഡെസ്ക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം ശോഭന ഗോകുൽനാഥ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഒ സി രവി, അന്നമനട പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി വിനോദ്, വൈസ് പ്രസിഡന്റ്‌ ടെസ്സി ടൈറ്റസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി കെ സതീശൻ, സിന്ധു ജയൻ, കെ ഇ ഇക്‌ബാൽ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ഡോ.കൃപ കുമാർ, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ ജ്യോതിഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.


പത്രാധിപൻ കെ സുകുമാരൻ സ്മാരക പുരസ്‌കാരം 2021ന് അർഹനായ ഇ പി രാജീവിന് മൊമെന്റോ നൽകി മന്ത്രി ആദരിച്ചു.കൃഷി, കാർഷിക ഭക്ഷ്യാധിഷ്ഠിത ഉൽപന്നങ്ങൾ, പാലുൽപന്നങ്ങൾ, കന്നുകാലി വളർത്തൽ, മത്സ്യക്കൃഷി, റെഡിമെയ്ഡ്സ് ഗാർമെൻസ്,

ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്, മൃഗ സംരക്ഷണം, കരകൗശലം, ടൂറിസം, വിവരസാങ്കേതിക വിദ്യ, പരമ്പരാഗത മേഖലകൾ, സേവനം തുടങ്ങിയ മേഖലകളിൽ സൂക്ഷ്മ, ചെറുകിട വ്യവസായ സംരംഭങ്ങൾ സ്ഥാപിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.


കുടുംബശ്രീ പ്രവർത്തകർ, പ്രവാസികൾ, അഭ്യസ്തവിദ്യർ, വീട്ടമ്മമാർ, ഭിന്നശേഷിക്കാർ, കർഷകർ എന്നിവർ പദ്ധതിയുടെ ഭാഗമായി സംരംഭകരായി വരും. വ്യവസായ വകുപ്പ്, കൃഷി വകുപ്പ്, കാർഷിക സർവ്വകലാശാല, ഖാദി, വില്ലേജ്, കയർ വകുപ്പ്, ഫിഷറീസ്, ക്ഷീര വികസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, എം എസ് എം ഇ, എസ് സി, പിന്നോക്ക വികസന കോർപ്പറേഷൻ തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration