Saturday, May 04, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ഉപന്യാസ രചനാ മത്സരം

05 August 2021 02:05 PM

തിരുവനന്തപുരം: കേന്ദ്ര പരിസ്ഥിതി-വന-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അഖിലേന്ത്യാ തലത്തിൽ ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി  വിദ്യാർത്ഥികൾക്കായി ഓൺലൈൻ ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. സുസ്ഥിരതയിലൂടെയും പുന:ചംക്രമണത്തിലൂടെയും പ്ലാസ്റ്റിക് മാലിന്യമില്ലാത്ത ഭാവികാലം  (A Future without Plastic Waste – through Sustainability and Circularity) എന്നതാണു മുഖ്യ വിഷയം.


ജില്ലയിലെ സ്റ്റേറ്റ്, സി.ബി. എസ്.ഇ., ഐ.എസ്.സി., ഐ.സി.എസ്.സി. വിദ്യാർഥികൾക്കു പങ്കെടുക്കാം. നവോദയ-കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള മത്സരം ദേശീയ തലത്തിൽ നടത്തും. ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ രചനകൾ സമർപ്പിക്കാം. ഹയർസെക്കണ്ടറി വിഭാഗത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് 2021 മാർച്ച് 31 ന് 18 വയസ്സ് കവിയരുത്.


ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ഉപന്യാസ രചനാ വിഷയങ്ങൾ; പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിലെ  ലഘൂകരണ-പുനരുപയോഗ-പുന:ചംക്രമണ തത്വങ്ങൾ (Principles of Reduce, Reuse, Recycle in Plastic Waste Management), പ്ലാസ്റ്റിക് മാലിന്യരഹിത സ്‌കൂൾ പരിപാടികൾക്കുള്ള നൂതന ആശയങ്ങൾ (Innovative Ideas for Zero Plastic Waste School Events),ബദൽ ഉൽപന്നങ്ങളിലൂടെ  ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ആഘാതം കുറയ്ക്കൽ (Reducing the Impacts of Single Use Plastic Products through Alternative Products).


ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായുള്ള ഉപന്യാസ രചനാ വിഷയങ്ങൾ; പ്ലാസ്റ്റിക്  മാലിന്യങ്ങൾക്ക് പുനഃചംക്രമണ മിതവ്യയം സൃഷ്ടിക്കുന്നതിൽ പൗരന്മാരുടെ പങ്ക് (Creating a Circular Economy for Plastic Waste – Role of Citizens),ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിൽ യുവതയുടെ പങ്ക് (Reducing Single Use Plastic Pollution: Role of Youth), നവീകരണത്തിലൂടെയും സർഗ്ഗാത്മകതയിലൂടെയും ഒറ്റത്തവണ  ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക്  മുഖ്യധാരാ ബദലുകൾ (Mainstreaming Alternatives to Single Use Plastic Products through Innovation and Creativity).


വിദ്യാർത്ഥികൾ അതത് സ്‌കൂൾ മുഖേന രചനകൾ സമർപ്പിക്കണം. ഒരു വിദ്യാർത്ഥി സ്വന്തമായി തയാറാക്കിയ ഒരു രചന മാത്രം അയക്കണം. മറ്റുള്ളവരുടെ കൃതികളിൽ നിന്നോ ഓൺലൈൻ രചനകളിൽ നിന്നോ ആശയങ്ങളും വാക്കുകളും പകർത്തരുത്. രചനകൾ 500-800 വാക്കുകളിൽ കവിയരുത്.അത് വായിക്കാവുന്ന ഫോണ്ടിൽ പിഡിഎഫ് ഫോർമാറ്റിലായിരിക്കണം.ഇംഗ്ലീഷ് ഫോണ്ട് സൈസ് 12, ഹിന്ദി-മലയാളത്തിന്റെ ഫോണ്ട് സൈസ് 14, വരികളുടെ അകലം 1.5.സ്‌കൂളുകൾ ഇരു വിഭാഗങ്ങളിലെ മൂന്നു ഭാഷകളിലെയും മികച്ച മൂന്ന് രചനകൾ ബന്ധപ്പെട്ട വിദ്യാഭ്യാസ ജില്ലാ ഓഫീസിന് സമർപ്പിക്കണം.


ജില്ലാ-സംസ്ഥാന-ദേശീയ തലങ്ങളിൽ മൂല്യനിർണ്ണയം നടത്തും. മുഖ്യ വിഷയം – വാക്യബന്ധം, ഘടനയിലും സർഗ്ഗാത്മകതയിലുമുള്ള പുതുമ, ഭാഷാ ആവിഷ്‌ക്കാരത്തിലും ശൈലിയിലുമുള്ള വ്യക്തത എന്നിവ അടിസ്ഥാനമാക്കിയാണ്  മൂല്യനിർണ്ണയം.രണ്ട് വിഭാഗങ്ങളിലെയും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് മൂന്നു തലങ്ങളിലും സമ്മാനങ്ങൾ  നൽകും.രചനകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 5.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration