Friday, April 26, 2024
 
 
⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി
News

ഓണത്തോടനുബന്ധിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

03 August 2021 08:35 PM

ഓണത്തിന് മുന്നോടിയായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍. പുനലൂര്‍ നഗരസഭയില്‍ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. കച്ചവടസ്ഥാപനങ്ങളിലെ തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിനായി വ്യാപാരികള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. മാനദണ്ഡപാലനം സംബന്ധിച്ച് സ്ഥിരമായി അനൗണ്‍സ്‌മെന്റുകള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരില്‍ കോവിഡ് പരിശോധന നടന്നുവരുന്നതായും ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം പറഞ്ഞു.‘മാതൃകവചം’ വാക്‌സിനേഷന്‍ ഡ്രൈവ് മുഖേന പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ 54 ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ നല്‍കി. താലൂക്ക് ആശുപത്രിയിലും വാക്‌സിനേഷന്‍ ഉപകേന്ദ്രത്തിലുമായി ഇന്നലെ (ഓഗസ്റ്റ് 03) 800 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.

ഡി കാറ്റഗറിയിലുള്ള അഞ്ചല്‍ ഗ്രാമപഞ്ചായത്തില്‍ 19 വാര്‍ഡുകളിലും എല്ലാദിവസവും ആന്റിജന്‍ പരിശോധന നടത്തും. തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.55 ശതമാനലേക്ക് എത്തി. അഞ്ചല്‍ ഈസ്റ്റ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സി.എഫ്.എല്‍.ടി സിയില്‍ 57 രോഗികളുണ്ട്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നുകളും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എത്തിച്ചു നല്‍കുന്നുണ്ടെന്ന് പ്രസിഡന്റ് എസ്. ബൈജു പറഞ്ഞു. ശൂരനാട് തെക്ക് പഞ്ചായത്തില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നുണ്ട്. ബി കാറ്റഗറിയിലുള്‍പ്പെടുന്ന പഞ്ചായത്തിലെ നിലവിലെ ടി.പി.ആര്‍ ഏഴ് ആണ്. പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളും കോവിഡ് മാനദണ്ഡം പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രസിഡന്റ് എസ്. കെ. ശ്രീജ പറഞ്ഞു.

കിഴക്കേ കല്ലട ഗ്രാമപഞ്ചായത്തിലെ ഡി.സി.സിയില്‍ നിലവില്‍ 28 രോഗികളുണ്ട്. 188 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയതില്‍ ആറുപേര്‍ പോസിറ്റീവ് ആയി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അനൗണ്‍സ്‌മെന്റ്കള്‍ നടത്തുന്നു. മൂന്ന് ഘട്ടങ്ങളിലായി പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് ഉമാദേവി പറഞ്ഞു.

കൊട്ടാരക്കരയിലെ നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ആന്റിജന്‍, ആര്‍.ടി.പി. സി.ആര്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചു. ആര്‍.ആര്‍.ടികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി. പാലിയേറ്റീവ് രോഗികള്‍ക്ക് വീടുകളിലെത്തി വാക്‌സിന്‍ നല്‍കി വരുന്നതായി പ്രസിഡന്റ് ആര്‍.സത്യഭാമ പറഞ്ഞു. മേലിലയില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആന്റിജന്‍ പരിശോധന കിറ്റ്, ആയുര്‍വേദ-ഹോമിയോ പ്രതിരോധ മരുന്നുകള്‍ എന്നിവ വിതരണം ചെയ്തു. കോളനികള്‍ കേന്ദ്രീകരിച്ചു പരിശോധനകള്‍ വര്‍ധിപ്പിച്ചു.

മുഖത്തലയിലെ ഇളമ്പള്ളൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ വാക്സിനേഷന് മുന്‍പ് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയതായി പ്രസിഡന്റ് ആമിന ഷെരീഫ് പറഞ്ഞു. കോവിഡ് രോഗബാധിതര്‍ കൂടുതലുള്ള ഓച്ചിറയിലെ ക്ലാപ്പന ഗ്രാമപഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന്‍ പറഞ്ഞു. കരുനാഗപ്പള്ളി നഗരസഭയില്‍ ബഡ്സ് സ്‌കൂള്‍, റോട്ടറി ക്ലബ് വഴിയും മൊബൈല്‍ പരിശോധന യൂണിറ്റ് വഴിയും കോവിഡ് പരിശോധന വ്യാപകമാക്കി.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration