Sunday, May 05, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

സഹജീവനം ഭിന്നശേഷി സഹായ കേന്ദ്ര പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

30 July 2021 06:25 PM

സംസ്ഥാനത്തെ ഭിന്നശേഷി വിഭാഗങ്ങളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന സഹജീവനം ഭിന്നശേഷി സഹായ കേന്ദ്ര പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ആഗസ്റ്റ് രണ്ടിന് വൈകിട്ട് അഞ്ചിന് ഓൺലൈനിൽ നിർവഹിക്കും. സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിക്കും. തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ എന്ന സന്ദേശമുയർത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, വനിത ശിശു വികസന വകുപ്പ് എന്നിവയുടെ കൂടി സഹകരണത്തോടെയാണ് സാമൂഹ്യനീതി വകുപ്പ് പദ്ധതി നടപ്പാക്കുന്നത്.


ഭിന്നശേഷിക്കാരുടേയും കുടുംബത്തിന്റെയും മാനസികാരോഗ്യ സംരക്ഷണത്തിനായുള്ള കൗൺസിലിംഗ് റഫറൽ സേവനങ്ങൾ, കോവിഡ്, പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളിൽ നിന്നുള്ള സംരക്ഷണം, ഭിന്നശേഷിക്കാരെ പരിചരിക്കുന്ന രക്ഷിതാക്കൾ കോവിഡ് ബാധിതരാകുന്ന സാഹചര്യത്തിൽ ഭിന്നശേഷിക്കാർക്ക് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കാൻ ക്രമീകരണങ്ങൾ ചെയ്യുന്നതിന് സഹായം ലഭ്യമാക്കൽ, ഭിന്നശേഷിക്കാരുടെ വാക്‌സിനേഷൻ നടപടികൾ ഉറപ്പ് വരുത്തൽ, മരുന്ന്, ഭക്ഷണം മുതലായവ ലഭ്യമാക്കാൻ സന്നദ്ധ സംഘടനകളുടെ സേവനം ഉറപ്പാക്കൽ എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.


എല്ലാ ഗ്രാമ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും, കോർപ്പറേഷനുകളിലും മൂന്ന് വീതം വളണ്ടിയർമാരെയും എല്ലാ ബ്ലോക്ക് തല സഹായ കേന്ദ്രങ്ങളിലും മൂന്ന് വളണ്ടിയർമാരെയും ആവശ്യമായ പരിശീലനം നൽകി സജ്ജരാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ സ്‌പെഷ്യൽ സ്‌കൂളുകൾ, ബഡ്‌സ് സ്‌കൂളുകൾ എന്നിവിടങ്ങളിലെ അദ്ധ്യാപകരെയും, സമഗ്ര ശിക്ഷ കേരളയുടെ ബി.ആർ.സി കളിലെ സ്‌പെഷ്യൽ എഡുക്കേറ്റർമാരെയുമാണ് വളണ്ടിയർമാരായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇത്തരത്തിൽ 3000 വളണ്ടിയർമാർ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കും.


പഞ്ചായത്ത് തലത്തിൽ ഒരു വളണ്ടിയർ ഒരു ദിവസം അഞ്ച് ഭിന്നശേഷിക്കാരെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ തിരക്കുകയും, കൂടുതൽ സേവനം ആവശ്യമുള്ളവരെ ബ്ലോക്ക് തല കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തുകയും സേവനം ലഭ്യമാകുന്നു എന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, എം. വി. ഗോവിന്ദൻ, വീണ ജോർജ്ജ് എന്നിവർ സംസാരിക്കും. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ഭിന്നശേഷി കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളുടെ പ്രദർശനവും നടക്കും. facebook.com/sjd.suneethiyoutube.com/c/SocialJusticeKerala എന്നീ ലിങ്കുകൾ മുഖേന ചടങ്ങിൽ പങ്കെടുക്കാം.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration