Saturday, May 04, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്: തെറ്റ് തിരുത്താൻ അവസരം

27 July 2021 08:45 PM

കോവിഡ്-19 വാക്‌സിനേഷൻ ഫൈനൽ സർട്ടിഫിക്കറ്റിൽ ഒന്നാം ഡോസിന്റേയും രണ്ടാം ഡോസിന്റേയും ബാച്ച് നമ്പരും തീയതിയും ഉൾപ്പെട്ട സർട്ടിഫിക്കറ്റ് ലഭ്യമായി തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നേരത്തെ ഒന്നാം ഡോസ് വാക്‌സിൻ എടുത്തവർക്ക് ആ ഡോസിന്റെ ബാച്ച് നമ്പരും രണ്ടാം ഡോസ് എടുത്തവർക്ക് ആ ഡോസിന്റെ ബാച്ച് നമ്പരും തീയതിയുമായിരുന്നു ലഭ്യമായിരുന്നത്. ഇതുകൂടാതെ പല കാരണങ്ങൾ കൊണ്ട് കോവിഡ്-19 വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ തെറ്റ് പറ്റിയവർക്ക് തെറ്റ് തിരുത്താനും സാധിക്കും. സർട്ടിഫിക്കറ്റിലെ വിവിധ പ്രശ്‌നങ്ങൾ കാരണം നിരവധിപേർ പ്രത്യേകിച്ചും വിദേശത്ത് പോകുന്നവർ ഏറെ ബുദ്ധിമുട്ടിയിരുന്നു.


കോവിൻ വെബ്‌സൈറ്റിൽ ലഭ്യമായിരുന്ന സർട്ടിഫിക്കറ്റിൽ ഇവയില്ലാത്തതിനാൽ സംസ്ഥാനം സ്വന്തം നിലയ്ക്ക് പാസ്‌പോർട്ട് നമ്പർ ഉൾപ്പെടെയുള്ളവ വച്ചുള്ള സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഇപ്പോൾ കോവിൻ വെബ്‌സൈറ്റിൽ നിന്നുതന്നെ ഈ സർട്ടിഫിക്കറ്റിൽ തിരുത്ത് വരുത്താനും പാസ്‌പോർട്ട് നമ്പർ ചേർക്കാനും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും സാധിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.


കോവിഡ്-19 സർട്ടിഫിക്കറ്റിലെ തെറ്റുതിരുത്തുന്നവർ സൂക്ഷ്മതയോടെ ചെയ്യണം. ഇപ്പോഴുള്ള അവസരം വളരെ ശ്രദ്ധിച്ച് വിനിയോഗിക്കണം. ഇനിയും തെറ്റുപറ്റിയാൽ വീണ്ടും അവസരം ലഭിക്കില്ല. ആദ്യമായി കോവിൻ വെബ്‌സൈറ്റിലെ ലിങ്കിലെത്തണം  (https://selfregistration.cowin.gov.in). വാക്‌സിനേഷനായി രജിസ്റ്റർ ചെയ്തപ്പോൾ നൽകിയ ഫോൺ നമ്പർ നൽകി ഗെറ്റ് ഒ.ടി.പി. ക്ലിക്ക് ചെയ്യുക.


ലഭിക്കുന്ന ഒ.ടി.പി. നമ്പർ അവിടെ ടൈപ്പ് ചെയ്ത് ക്ലിക്ക് ചെയ്യുമ്പോൾ രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ വരും. സർട്ടിഫിക്കറ്റിൽ തെറ്റുപറ്റിയവർ വലതുവശത്ത് മുകളിൽ കാണുന്ന റെയ്‌സ് ആൻ ഇഷ്യുവിൽ  (Raise an Issue) ക്ലിക്ക് ചെയ്യുക. കറക്ഷൻ ഇൻ മൈ സർട്ടിഫിക്കറ്റ്, മെർജ് മൈ മൾട്ടിപ്പിൾ ഡോസ്, ആഡ് മൈ പാസ്‌പോർട്ട് ഡീറ്റേൽസ്, റിപ്പോർട്ട് അൺനോൺ മെമ്പർ രജിസ്‌ട്രേഡ് തുടങ്ങിയ ഓപ്ഷനുകൾ ഉണ്ടാവും. സർട്ടിഫിക്കറ്റിൽ തെറ്റ് തിരുത്താൻ പേര്, വയസ്, സ്ത്രീയോ പുരുഷനോ, ഫോട്ടോ ഐഡി നമ്പർ എന്നിവ തിരുത്താൻ കറക്ഷൻ ഇൻ മൈ സർട്ടിഫിക്കറ്റ് ക്ലിക്ക് ചെയ്യണം. മതിയായ തിരുത്തലുകൾ വരുത്തി സബ്മിറ്റ് ചെയ്യാം.


രണ്ട് ഡോസിനും വെവ്വേറെ ആദ്യ ഡോസ് പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ലഭിച്ചവർ ഫൈനൽ സർട്ടിഫിക്കറ്റിനായി മെർജ് മൈ മൾട്ടിപ്പിൾ ഡോസിൽ ക്ലിക്ക് ചെയ്ത് ശേഷം ഒരുമിപ്പിക്കേണ്ട രണ്ട് സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യണം. പാസ്‌പോർട്ട് നമ്പർ ചേർക്കാൻ ആഡ് മൈ പാസ്‌പോർട്ട് ഡീറ്റേൽസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ചേർക്കേണ്ടതാണ്. ഒരു വ്യക്തിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് മറ്റാരെങ്കിലും സർട്ടിഫിക്കറ്റെടുത്തിട്ടുണ്ടെന്ന് അക്കൗണ്ട് വിശദാംശത്തിൽ കാണിച്ചാൽ റിപ്പോർട്ട് അൺനോൺ മെമ്പർ രജിസ്‌ട്രേഡ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് പരിചയമില്ലാത്തയാളെ ഡിലീറ്റ് ചെയ്ത് ഒഴിവാക്കാം.


വാക്‌സിൻ നൽകിയ തീയതിയും ബാച്ച് നമ്പരും ഉള്ള ഫൈനൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ കോവിൻ വെബ്‌സൈറ്റിലെ  (https://selfregistration.cowin.gov.in) ലിങ്കിൽ പോയി ഒ.ടി.പി. നമ്പർ നൽകി വെബ് സൈറ്റിൽ കയറുക. അപ്പോൾ അക്കൗണ്ട് ഡീറ്റൈൽസിൽ രജിസ്റ്റർ ചെയ്തവരുടെ പേര് വിവരങ്ങൾ കാണിക്കും.


അതിന് വലതുവശത്തായി കാണുന്ന സർട്ടിഫിക്കറ്റ് ക്ലിക്ക് ചെയ്ത് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഇതിന് മറ്റ് വിവരങ്ങൾ നൽകേണ്ടതില്ല.

ഒരു മൊബൈൽ നമ്പരിൽ നിന്നും നാല് പേരെ രജിസ്റ്റർ ചെയ്യാൻ സാധിക്കും. അതിനാൽ നാലു പേരുടേയും വിവരങ്ങൾ ഇതുപോലെ തിരുത്താനോ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനോ സാധിക്കും. സംശയങ്ങൾക്ക് ദിശ 104, 1056 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration