അക്യുപ്രഷർ ആൻഡ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ കോഴ്സുകൾക്ക് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്റർ കമ്മ്യൂണിറ്റി കോളേജ് വഴി സംഘടിപ്പിക്കുന്ന അക്യുപ്രഷർ ആൻഡ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ സർട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഓഗസ്റ്റ് അഞ്ചിനകം ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ നൽകാം. വിശദവിവരങ്ങൾ www.srccc.in ൽ ലഭിക്കും. ഫോൺ: 0471-2325102, 9446323871.