Sunday, May 05, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

ഭിന്നശേഷിക്കാര്‍ക്ക് ധനസഹായം

19 July 2021 08:55 PM

ഇടുക്കി:  സമൂഹത്തില്‍ തികച്ചും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗമായ ഭിന്നശേഷിക്കാര്‍ക്കായി സാമൂഹ്യ നീതി വകുപ്പ് നടത്തിവരുന്ന തുടര്‍ പദ്ധതിയായ മാതൃജോതിയ്ക്കായി ഗുണഭോക്തക്കളെ കണ്ടെത്തുന്നതിന് ജില്ലയിലെ അര്‍ഹരായ ഗുണഭോക്താക്കളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

വൈകല്യങ്ങളുള്ള അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിന് (രണ്ട് വയസ്സാകുന്നതു വരെ) പ്രതിമാസം രണ്ടായിരം രൂപ നല്‍കുന്ന പദ്ധതിയാണിത്.


ബി പി എല്‍ വിഭാഗത്തിലുള്ളവര്‍ക്കായിരിക്കും അപേക്ഷിക്കാനുള്ള അര്‍ഹത. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്ത് മൂന്ന് മാസത്തിനകം ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ്, വൈകല്യ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, വരുമാനസര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൌണ്ട് പാസ് ബുക്കിന്റ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഗുണഭോക്താവിന്റെ വാര്‍ഷിക വരുമാനം 1 ലക്ഷം രുപയില്‍ കവിയാന്‍ പാടില്ലാ.


നിയമം അനുശാസിക്കുന്ന 21 തരം വൈകല്യ ബാധിതര്‍ക്ക് ആനുക്യുല്യം നല്‍കുന്നു. അവര്‍ക്ക് നിശ്ചയിച്ചിട്ടുളള വൈകല്യത്തിന്റെ തോതും ചുവടെ ചേര്‍ക്കുന്നു


1 Blindness 80%

2 Intellectual disability 60%

3 Cerebral palsi 60%

4 Loco motor disability 80%

5 Muscular dystrophy 50%

6 Mental illnsse 60%

7 Multiple disabilities Combination of Deaf blind 1st priority. Combination of Intellectual disability-2nd priority. Other Combination -3rd priority. 50%

8 Acid attack victism 80%

9 Autism spectrum disorder 50%

10 Low vision 70%

11 Deaf & Hard of hearing 80%

12 Chronic neurological condition 70%

13 Leprosy cured person 80%

14 Multiple sclerosis 60%

15 Parkinson’s disease 60%

16 Hemophilia 70%

17 Thalassemia 70%

18 Sickle cell disease 70%

19 Speech and language disability 80%

20 Dwarfism 70%

21 Specific learning disability 100%


മേല്‍ സൂചിപ്പിച്ച പദ്ധതിയില്‍ ധനസഹായം ലഭിക്കുന്നതിന് നിശ്ചിത മാതൃകയിലുളള അപേക്ഷ ഫോറം പൂരിച്ചിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ (മൂന്നാം നില) പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നല്‍കേണ്ടതാണ്. അപേക്ഷ ഫോറവും വിശദ വിവരങ്ങളും www.sjd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ് . കുടുതല്‍ വിവരങ്ങള്‍ക്ക് ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാം.ഫോണ്‍ നം. 04862-228160


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration