Sunday, September 08, 2024
 
 

യുപിഎസ്‌സി ചെയര്‍പേഴ്‌സണ്‍ മനോജ് സോണി രാജിവെച്ചു

20 July 2024 02:27 PM

യുപിഎസ്‌സി ചെയര്‍പേഴ്‌സണ്‍ മനോജ് സോണി രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കാണിച്ചാണ് രാജി. 2029ല്‍ കാലാവധി പൂര്‍ത്തിയാക്കാനിരിക്കെയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് രാജിക്കത്ത് കൈമാറിയത്. ഐഎഎസ് ട്രെയിനി പൂജ ഖേദ്കറുടെ നിയമനവുമായി ബന്ധപ്പെട്ട് യുപിഎസ്‌സി പരീക്ഷാ നടത്തിപ്പിനെതിരെ ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് രാജി. എന്നാല്‍ ഈ പശ്ചാത്തലത്തിലല്ല രാജിയെന്നാണ് വിവരം.

2017ലാണ് മനോജ് സോണി യുപിഎസ്‌സി അംഗമാവുന്നത്. 2023 മെയ് 16 ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് ചുമതലയേറ്റു. അതേസമയം മനോജ് സോണി ഒരു മാസം മുമ്പ് തന്നെ ദ്രൗപതി മുര്‍മുവിന് രാജിക്കത്ത് കൈമാറിയിരുന്നുവെന്നും രാജി അംഗീകരിച്ചില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ആകുന്നതിന് മുമ്പ് ഗുജറാത്തിലെ രണ്ട് യൂണിവേഴ്‌സിറ്റികളില്‍ വെെസ് ചാന്‍സലർ ആയിരുന്നു മനോജ് സോണി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration