Sunday, September 08, 2024
 
 

വിന്‍ഡോസ് കംപ്യൂട്ടറുകൾ നിശ്ചലമായി; ലോകമെമ്പാടും ഇടപാടുകൾ തടസ്സപ്പെടുന്നു

19 July 2024 04:32 PM

ലോകവ്യാപകമായി വിൻഡോസ് കംപ്യൂട്ടറുകളിൽ തകരാർ. പുതിയ ക്രൗഡ് സ്ട്രൈക്ക് അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്തതാണ് ലോകവ്യാപകമായി കംപ്യൂട്ടറുകളുടെ പ്രവർത്തനം തകരാറിലാവാൻ കാരണം. ഇന്ത്യയിലുൾപ്പെടെ ലോകവ്യാപകമായി കംപ്യൂട്ടറുകൾ തകരാറിലായതായാണ് റിപ്പോർട്ട്. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും യു.എസ്സിലും സൂപ്പർമാർക്കറ്റുകളുടെയും ബാങ്കുകളുടേയും ടെലികമ്മ്യൂണിക്കേഷൻ, വിമാന കമ്പനികളുടെയും പ്രവർത്തനം തകരാറിലായതായി ദി സിഡ്നി മോണിങ് ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.

യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ സ്ഥാപനമാണ് ക്രൗഡ് സ്ട്രൈക്ക്. വാണിജ്യ സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളിൽ സുരക്ഷാ വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ക്രൗഡ് സ്ട്രൈക്കിന്റെ ഫാൽക്കൺ സെൻസർ ഇൻസ്റ്റാൾ ചെയ്ത കംപ്യൂട്ടറുകളാണ് തകരാറിലായത്.  തകരാറിലായ കംപ്യൂട്ടറുകളിൽ ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്(ബിഎസ്ഒഡി) എറർ മുന്നറിയിപ്പാണ് കാണുന്നത്. തുടർന്ന് കംപ്യൂട്ടർ ഷട്ട് ഡൗൺ ആയി റീസ്റ്റാർട്ട് ചെയ്യപ്പെടുന്നു. ബ്ലാക്ക് സ്ക്രീൻ എറർ, സ്റ്റോപ്പ് കോഡ് എറർ എന്നെല്ലാം ഇത് അറിയപ്പെടുന്നുണ്ട്.

ഫാൽക്കൺ സെൻസറിന്റേതാണ് പ്രശ്നമെന്ന് ക്രൗഡ് സ്ട്രൈക്ക് കണ്ടെത്തിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. അതേസമയം ഇത് ഏതെങ്കിലും വിധത്തിലുള്ള ഹാക്കിങ് ശ്രമമമാണോ എന്നതിന് തെളിവില്ല.  ഇന്ത്യൻ വിമാനത്താവളങ്ങളിലും വിൻഡോസ് കംപ്യൂട്ടറുകളിലെ പ്രശ്നം പ്രവർത്തനങ്ങളെ ബാധിച്ചു. ആകാശ, ഇൻഡിഗോ, സ്പൈസ്ജെറ്റ് തുടങ്ങിയ കമ്പനികളുടെ ചെക്ക് ഇൻ നടപടികളും, ബുക്കിങും തകരാറിലായി. ഇതേ തുടർന്ന് മാന്വൽ ചെക്ക് ഇൻ ജോലികളിലേക്ക് മാറിയിരിക്കുകയാണ് കമ്പനികൾ.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration