Sunday, September 08, 2024
 
 

ഹൌസ്ഫുൾ ഷൊസുമായി രണ്ടാം വാരത്തിലേക്ക് ഗഗനചാരി

29 June 2024 08:39 PM

മലയാളത്തിന്റെ പരിമിതമായ ബജറ്റിൽ നിന്നുകൊണ്ട് ഒരു പോസ്റ്റ് അപ്പോകാലിപ്റ്റിക് സിനിമയെന്ന സാധ്യതയിലേക്ക് പ്രേക്ഷകരെ കൈ പിടിച്ചു നടത്തുകയാണ് അരുൺ ചന്ദു സംവിധാനം ചെയ്ത ‘ഗഗനചാരി’. ഭാവിയിൽ നടക്കുന്ന ഒരു കഥ പറയുമ്പോൾ വെല്ലുവിളിയാകുന്ന ലോജിക് പ്രശ്നങ്ങളെ ബ്ലാക്ക് ഹ്യൂമറിന്റെ സഹായത്തോടെ മറികടക്കുന്ന ഗഗനചാരി പുതുമയാർന്ന അനുഭവമാണ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.

നിറയെ പ്രശംസ നേടിക്കൊണ്ട് ഹൌസ്ഫുൾ ഷൊസുമായി രണ്ടാം വാരത്തിലേക്ക് കടക്കുകയാണ് ഗഗനചാരി. 'ഗഗനചാരി' ആഗോള തലത്തില്‍ വിവിധ ഫെസ്റ്റുകളില്‍ അംഗീകാരങ്ങള്‍ സ്വന്തമാക്കിയ ശേഷം കേരളത്തില്‍ നടന്ന കേരള പോപ് കോണിന്റെ ഭാഗമായും പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. വളരെ മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രത്തിന് അവിടെവച്ചും ലഭിച്ചത്. ഇതെക്കൂടാതെ മികച്ച ചിത്രം, മികച്ച വിഷ്വല്‍ എഫക്ട്സ് എന്ന വിഭാഗങ്ങളില്‍ ന്യൂ യോര്‍ക്ക് ഫിലിം അവാര്‍ഡ്‌സ് , ലോസ് ആഞ്ചലസ് ഫിലിം അവാര്‍ഡ്‌സ്, തെക്കന്‍ ഇറ്റലിയില്‍ വെച്ച് നടന്ന പ്രമാണ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും 'ഗഗനചാരി' പ്രദര്‍ശിപ്പിച്ചിരുന്നു.

'സായാഹ്നവാര്‍ത്തകള്‍', 'സാജന്‍ ബേക്കറി' എന്നീ ചിത്രങ്ങള്‍ക്കുശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന 'ഗഗനചാരി' നിര്‍മ്മിച്ചിരിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത് വിനായകയാണ്. 'ആവാസവ്യൂഹം', 'പുരുഷപ്രേതം' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ കൃഷാന്ദ് ആണ് ഗഗനചാരിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ശിവ സായിയും അരുണ്‍ ചന്തുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ആയിരുന്നു ശിവ സായി.

ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, കെ.ബി ഗണേഷ് കുമാര്‍, അനാര്‍ക്കലി മരിക്കാര്‍, ജോണ്‍ കൈപ്പള്ളില്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന 'ഗഗനചാരി'യുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുര്‍ജിത്ത് എസ് പൈ ആണ്. 'സണ്ണി' '4 ഇയേഴ്‌സ്', 'ജയ് ഗണേഷ്' തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ശങ്കര്‍ ശര്‍മ സംഗീതം പകരുന്ന ചിത്രമാണ് 'ഗഗനചാരി'.

'കള' എന്ന സിനിമയുടെ ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റര്‍ ഫിനിക്‌സ് പ്രഭുവാണ് ആക്ഷന്‍ ഡയറക്ടര്‍. വി.എഫ്.എക്‌സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്‌സ് മെറാക്കി സ്റ്റുഡിയോസ് ഒരുക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, ഗാനരചന- മനു മന്‍ജിത് , കോസ്റ്റ്യൂം ഡിസൈനര്‍- ബുസി ബേബി ജോണ്‍, കലാസംവിധാനം- എം ബാവ, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിഷ്ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്ടര്‍- അഖില്‍ സി തിലകന്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍- അജിത് സച്ചു, കിരണ്‍ ഉമ്മന്‍ രാജ്, ലിതിന്‍ കെ ടി, അരുണ്‍ ലാല്‍, സുജയ് സുദര്‍ശന്‍, സ്റ്റില്‍സ്- രാഹുല്‍ ബാലു വര്‍ഗീസ്, പ്രവീണ്‍ രാജ്, പോസ്റ്റ് പ്രൊഡക്ഷന്‍: നൈറ്റ് വിഷന്‍ പിക്ചേഴ്സ്, ക്രിയേറ്റീവ്‌സ്- അരുണ്‍ ചന്തു, മ്യൂറല്‍ ആര്‍ട്ട്- ആത്മ, വിതരണം- അജിത് വിനായക റിലീസ്, പിആര്‍ഒ- ആതിര ദില്‍ജിത്ത്.

 

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration