പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു
ന്യൂഡൽഹി: സർവകലാശാലകളിൽ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് പരീക്ഷയിലെ മാർക്ക് മാനദണ്ഡമാക്കാൻ യു.ജി.സി തീരുമാനം. ഇതുസംബന്ധിച്ച് യു.ജി.സി ഉത്തരവിറക്കി. 2024-25 അധ്യയനവർഷം മുതൽ മാറ്റം നടപ്പിലാകും.വിവിധ സർവകലാശാലകൾ തങ്ങളുടെ പിച്ച്.ഡി പ്രവേശനത്തിന് പ്രത്യേകം പരീക്ഷകൾ നടത്തുന്നുണ്ട്. ഇത് കാരണം പിച്ച്.ഡി പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ വിവിധ പരീക്ഷകൾ എഴുതേണ്ടിവരികയാണ്. ഈ പരീക്ഷകൾ ഏകീകരിക്കുന്നതിനാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കൂടി ഭാഗമായി പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നതെന്ന് യു.ജി.സി പറയുന്നു.