നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ
നാഷണൽ മെഡിക്കൽ കമ്മീഷന്റെ വെബ്സൈറ്റ് പണിമുടക്കുന്നത് കൊണ്ട് മെഡിക്കൽ കോളേജുകൾക്ക് വാർഷിക റിപ്പോർട്ട് സമർപ്പണം ബുദ്ധിമുട്ടിലായി. മാർച്ച് 31ന് മുൻപ് ആനുവൽ റിപ്പോർട്ട് എല്ലാ മെഡിക്കൽ കോളേജുകളും സമർപ്പിക്കേണ്ടത് ആയിട്ടുണ്ട്. വെബ്സൈറ്റ് ഹാങ്ങ് ആയതോടെ എല്ലാ മെഡിക്കൽ കോളജുകളും ഡാറ്റ അപ്ലോഡിങ് പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. മാർച്ച് 31 എന്ന അവസാന തീയതി മാറ്റി നിശ്ചയിച്ചിട്ടില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.