മുസ്ലിം പള്ളിയുടെ ചുമരിൽ ജയ് ശ്രീറാം; മഹാരാഷ്ട്രയിൽ സംഘർഷാവസ്ഥ
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മജൽഗാവിൽ ഹോളി ആഘോഷത്തിന്റെ മറവിൽ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ് ശ്രീറാം എഴുതിവച്ചതിനെത്തുടർന്ന് സംഘർഷാവസ്ഥ. ഹോളി ആഘോഷത്തിനുപയോഗിക്കുന്ന നിറങ്ങളുപയോഗിച്ച് തിങ്കൾ വൈകിട്ടാണ് മർകസി മസ്ജിദിന്റെ ചുമരിൽ ജയ് ശ്രീറാം എന്നെഴുതിയത്.
പ്രതിഷേധവുമായി മുസ്ലിം വിഭാഗം തടിച്ചുകൂടിയതോടെ സംഘർഷാവസ്ഥ രൂപപ്പെട്ടു. പൊലീസ് കേസെടുത്തെങ്കിലും പ്രതിഷേധക്കാരെ അനുനയിപ്പിക്കാനായില്ല. 24 മണിക്കൂറിനകം കുറ്റവാളിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉറപ്പു നൽകിയതോടെയാണ് സംഘർഷാവസ്ഥ അൽപ്പം അയഞ്ഞത്. പള്ളിയിലും പരിസരത്തും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.