Tuesday, April 30, 2024
 
 
⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു ⦿ ബാച്ലർ ഓഫ് ഡിസൈൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം ⦿ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാനം പോളിങ് ⦿ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ’ ട്രെയിനിംഗ് പ്രോഗ്രാം ⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ് ⦿ എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം ⦿ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ നിയമസഭാ ദിനാഘോഷം: ജനങ്ങൾക്ക് സന്ദർശിക്കാം ⦿ മുഖാമുഖം സംഘടിപ്പിച്ചു ⦿ മുഴുവൻ സമയവും സജീവമായി കളക്ടറേറ്റിലെ കൺട്രോൾ റൂം ⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ
News

വിസി നിയമനടപടികളിൽ സുപ്രീംകോടതി വിധിയും യുജിസി റെഗുലേഷൻ അംഗീകരിക്കാൻ ചാൻസിലർ തയ്യാറാവണം

18 February 2024 01:45 PM

വി സി നിയമന നടപടികളിൽ സുപ്രീം കോടതി വിധിയും യുജിസി റെഗുലേഷനും അംഗീകരിക്കാൻ ബഹു.ചാൻസലർ തയ്യാറാവാണമെന്ന് സിൻഡിക്കേറ്റ് അംഗങ്ങളായ
അഡ്വ. ജി മുരളീധരൻ,
ഡോ. ഷിജൂഖാൻ,ആർ രാജേഷ് Ex.MLA, ഡോ. എസ് ജയൻ,
എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

കേരള സർവകലാശാലയുടെ ചാൻസിലർ
ഉൾപ്പെടെയുള്ള പദവികളും ഭരണസംവിധാനങ്ങളും
സർവകലാശാല നിയമപ്രകാരമാണ് നിലവിൽവന്നതെന്നും ചാൻസലർ ഉൾപ്പടെയുള്ളവർക്ക് ഈ നിയമം ബാധകമാണെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ അറിയിച്ചു .ചാൻസിലറും പ്രോ-ചാൻസിലറും സെനറ്റംഗങ്ങളാണ്. ചാൻസിലർ സെനറ്റ് യോഗത്തിൽ പങ്കെടുക്കുമ്പോൾ വൈസ്ചാൻസിലറല്ല;ചാൻസിലറാണ് ചെയർ ചെയ്യേണ്ടതെന്ന് സർവകലാശാല ആക്റ്റ് വ്യക്തമാക്കുന്നു.കേരള സർവകലാശാല ആക്ടിലെ ചാപ്റ്റർ മൂന്നിൽ 8(2) പ്രകാരം ചാൻസലറുടെ അഭാവത്തിൽ ചാൻസലറുടെ എല്ലാ ഉത്തരവാദിത്തങ്ങളും പ്രോ-ചാൻസിലർക്ക് നിർവ്വഹിക്കാം.
പ്രോ- ചാൻസിലർ സെനറ്റിൽ ചെയർ ചെയ്തത് നിയമപ്രകാരമാണ് . ചാൻസലർ സെനറ്റ് യോഗത്തിൽ പങ്കെടുക്കാതിരിക്കുകയും പ്രോ- ചാൻസിലർ പങ്കെടുക്കുകയും ചെയ്യുമ്പോൾ യോഗം ചെയർ ചെയ്യാൻ പ്രോ-ചാൻസിലർക്ക് അവകാശമുണ്ട്. അതിനായി പ്രോ-ചാൻസിലറെ ആരും ചുമതലപ്പെടുത്തേണ്ടതില്ല . ആ അധികാരം ആക്റ്റിൽ വ്യക്തമാണ്. വസ്തുത ഇതായിരിക്കെ ഈ വിഷയത്തിന്മേൽ തെറ്റായ കാര്യങ്ങളാണ് ചാൻസിലർ പൊതുസമക്ഷം പറയുന്നത്. ഇതിലൂടെ സർവ്വകലാശാലയാണ് അപമാനിക്കപ്പെടുന്നത്.

വൈസ്ചാൻസിലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ സെനറ്റ് പ്രതിനിധിയെ തീരുമാനിക്കണമെന്ന് യു.ജി.സി റെഗുലേഷൻ 2018 ൽ വ്യവസ്ഥയില്ല. യുജിസി റഗുലേഷൻ 2018 അനുസരിച്ചാണ് വി.സി നിയമനം നടത്തേണ്ടത് എന്ന ഉത്തരവ്‌ ബഹു.സുപ്രീംകോടതിയുടേതാണ്. സെർച്ച് കം സെലക്ഷൻ കമ്മിറ്റിയിൽ യുജിസി പ്രതിനിധി ഉണ്ടായിരിക്കണമെന്ന് റെഗുലേഷൻ 2018 വ്യക്തമാക്കുന്നുണ്ട്. എന്നാൽ കമ്മിറ്റിയിലെ മറ്റു പ്രതിനിധികൾ ആരായിരിക്കണമെന്ന് നിശ്ചയിക്കാൻ ചാൻസിലർക്ക് അവകാശമില്ല.

സർവകലാശാല ആക്റ്റിലെയും റഗുലേഷൻ 2018 ലെയും വ്യവസ്ഥകൾ പാലിച്ച് നിയമനം നേടിയ വി.സിമാരോടെല്ലാം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതും ഇതേ ചാൻസിലറാണ്; ഇപ്പോൾ ഉദ്ദേശിക്കുന്നത് വി.സി നിയമനത്തിനാണോ വി.സി നിയമനം നിയമകുരുക്കിലാക്കാനാണോ എന്ന് ആശങ്കപ്പെടുന്നവരെ കുറ്റപ്പെടുത്താനാകില്ല.

സുപ്രീംകോടതി വിധി പാലിച്ചും യു.ജി.സി റഗുലേഷൻ 2018 അനുസരിച്ചും വി.സി നിയമനം നടത്തണമെന്നാണ് കേരളസർവ്വകലാശാല സെനറ്റ് തീരുമാനിച്ചത്. റെഗുലേഷൻ പ്രകാരം സെലക്ഷൻ കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ തീരുമാനിക്കേണ്ടതില്ല. റെഗുലേഷൻ 2018 അത് വ്യവസ്ഥ ചെയ്യുന്നില്ല. ഇക്കാര്യം ബഹു.ചാൻസിലർ മനസ്സിലാക്കണം. റെഗുലേഷൻ പാലിച്ചേ വി സി നിയമനം നടത്താവൂ എന്ന് സുപ്രീംകോടതി വിധിയുണ്ട്. ചാൻസിലർക്കും ആ വിധി ബാധകമാണ്.വി.സി നിയമനത്തിനുള്ള വിജ്ഞാപനം ഇറങ്ങുന്നതിനുമുമ്പ് തന്നെ ' എന്നെ സ്വാധീനിക്കുന്നേ, എൻ്റെ അധികാരം കൈയ്യടക്കുന്നേ' എന്ന് വിളിച്ചു പറയുന്നത് എന്തിനാണെന്ന് കേരളത്തിന് നന്നായി അറിയാം.

ചാൻസലർ സർവ്വകലാശാല നിയമങ്ങളെ വെല്ലുവിളിക്കരുത്. ചാൻസലർ ആ പദവിയിൽ നിയോഗിക്കപ്പെടുന്നത് നിയമസഭ പാസാക്കിയ ആക്റ്റ് പ്രകാരമാണ്. ചാൻസിലറും ഗവർണ്ണറും രണ്ടുവ്യത്യസ്ത ബഹുമാന്യപദവികളാണ്. ഒന്ന് ഭരണഘടനാ പദവി, മറ്റൊന്ന് ആക്റ്റ് മുഖാന്തിരമുള്ള പദവി. ഭരണഘടന ഗവർണർക്ക് നൽകുന്ന ഭരണഘടനാപരമായ അവകാശങ്ങളും ചില വിഷയങ്ങളിലെ അധികാരങ്ങളും ചാൻസിലർ എന്ന പദവിയ്ക്ക് ഇല്ല. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ ചാൻസിലർ പദവി ഗവർണർക്ക് അല്ല നൽകിയിരിക്കുന്നത്. .
മറ്റുള്ളവരോട് സുപ്രീം കോടതി വിധിയെക്കുറിച്ചും കോടതി വിധി മാനിക്കണമെന്നും ചാൻസലർ ഓർമിപ്പിക്കാറുണ്ട്; എന്നാൽ ഇതേ ചാൻസലറോട് പഞ്ചാബ് ഗവർണറെ സംബന്ധിച്ച വിധി വായിക്കണം എന്ന് സുപ്രീം കോടതി ഓർമ്മപ്പെടുത്തിയത് മറക്കരുത് . പുതിയ സാഹചര്യത്തിൻ്റെ അടിസ്ഥാനത്തിൽ കേരള നിയമസഭ പാസാക്കിയ സർവകലാശാല നിയമ ഭേദഗതി സമയബന്ധിതമായി അംഗീകരിക്കാൻ പോലും ഗവർണർ തയാറായില്ല. ഇപ്പോൾ ആ നിയമ ഭേദഗതി രാഷ്ട്രപതിയുടെ പരിഗണനയിലാണ്. വസ്തുതകൾ ഇതായിരിക്കെ കേരള സർവകലാശാലയെ സമൂഹത്തിന് മുന്നിൽ അപമാനിക്കാനുള്ള നീക്കത്തിൽ നിന്ന് ചാൻസിലർ പിന്മാറണം.

നിയമപ്രകാരം സെനറ്റ് അംഗവും സർവകലാശാലയുടെ പ്രോ-ചാൻസിലറുമായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സെനറ്റിൽ പങ്കെടുക്കാനും ചാൻസിലറുടെ അഭാവത്തിൽ അദ്ധ്യക്ഷം വഹിക്കാനും അവകാശമുണ്ട്. ഇത് സർവകലാശാല നിയമപ്രകാരവുമാണ്.

തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളിൽ നിന്ന് ബഹു. ചാൻസലർ പിന്മാറണമെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു.


സിൻഡിക്കേറ്റ് അംഗങ്ങൾ :
അഡ്വ. ജി മുരളീധരൻ
ഡോ. ഷിജൂഖാൻ
ആർ രാജേഷ് Ex.MLA,
ഡോ. എസ് ജയൻ

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration