Saturday, April 27, 2024
 
 
⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി
News

‘ലിറ്റിൽ ഇന്ത്യ കാസർകോട്’ കേരളത്തിന്റെ കവാടം

12 July 2021 08:35 PM

ഇന്ത്യയെ അറിയാനും ആസ്വദിക്കാനും ആഗ്രഹിക്കുന്നവർക്ക് ഇനി കാസർകോട്ടയ്ക്ക് വണ്ടി കയറാം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ആചാരങ്ങളും സംസ്‌കാരങ്ങളുമെല്ലാം കാസർകോട്ട് നിന്ന് അനുഭവ വേദ്യമാകുന്നതിനൊപ്പം ലോകത്തിന് മുന്നിൽ കാസർകോടൻ പെരുമയുടെ അനന്ത സാധ്യതകൾ കൂടി തുറന്നു കാണിക്കാൻ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സ്വപ്ന പദ്ധതിയാണ് ‘ലിറ്റിൽ ഇന്ത്യ കാസർകോട്.


ലിറ്റിൽ ഇന്ത്യ കാസർകോട്-ദൈവത്തിന്റെ സ്വന്തം രാജ്യത്തിലേക്കുള്ള കവാടം (Little India – Kasaragod, The Gateway to God’s Own Country) എന്ന ബ്രാൻഡിങ്ങിലൂടെ ജില്ലയിലെ ടൂറിസം സാധ്യതകൾ ദേശീയ അന്തരദേശീയ തലത്തിലേക്ക് പ്രചരിപ്പിക്കുകയാണ് ഡി.ടി.പി.സിയുടെ ലക്ഷ്യം. സാമൂഹ്യ മാധ്യമങ്ങളിലൂടെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികളായ കാസർകോട്ടുകാരുടെയും സഹകരണത്തോടെയുമാണ് കാസർകോടിന്റെ ടൂറിസം സാധ്യതകൾ പ്രചരിപ്പിക്കുക.


കൃത്യമായ അസ്തിത്വം അവകാശപ്പെടുന്ന 12 ഓളം ഭാഷകൾ ഉൾപ്പെടെ 30 ഓളം പ്രാദേശീക ഭാഷകൾ സംസാരിക്കുന്ന കാസർകോട്ടുകാർ ദേശീയോത്സവമായ ഓണത്തിനൊപ്പം ഈദ്, ക്രിസ്മസ്, തുടങ്ങി നവരാത്രിയും ഹോളിയും ഗണേശോത്സവവും ഉഗാദിയും ദീപാവലിയും ഗോണ്ടോൽ പൂജയും നാഗപഞ്ചമിയുമടക്കം ഇന്ത്യയിലെ ഒട്ടുമിക്ക ആഘോഷങ്ങളും ഘോഷിക്കുന്നുവെന്നതാണ് ലിറ്റിൽ ഇന്ത്യ കാസർകോട് എന്ന ബ്രാൻഡിങ്ങിന് പിന്നിൽ.


ബേക്കൽ കോട്ടയ്ക്ക് പുറമേ 10 ഓളം കോട്ടകൾ ജില്ലയിലുണ്ട്. ചരിത്ര പ്രാധാന്യമുള്ള അനന്തപുരം തടാക ക്ഷേത്രം, മാലിക് ദീനാർ പള്ളി, ബേള ചർച്ച്, ഗോഥിക്ക് റോമൻ വാസ്തുകലയിൽ നിർമ്മിച്ച 100 വർഷത്തിനടുത്ത് പഴക്കമുള്ള കയ്യാർ ചർച്ച്, തായലങ്ങാടി വ്യാകുല മാതാവിന്റെ പള്ളി, മഞ്ചേശ്വരത്തെ ജൈന ബസതികൾ, പഞ്ചപാണ്ഡവരിലെ അർജുനൻ സ്ഥാപിച്ചുവെന്ന ഐതിഹ്യമുള്ള ആദൂർ ശിവക്ഷേത്രം, നീലേശ്വരം, മായിപ്പാടി രാജകൊട്ടാരം, തറവാടുകൾ, ഇല്ലങ്ങൾ തുടങ്ങി ജില്ലയിലെ സാംസ്‌കാരികവും ചരിത്രപ്രധാനമായതുമായ സാധ്യതകൾ ഒരു കുടക്കീഴിൽ അവതരിപ്പിക്കുകയാണ് ലിറ്റിൽ ഇന്ത്യ കാസർകോടിലൂടെ ലക്ഷ്യമിടുന്നത്.


അനുഷ്ഠാന കലയായ തെയ്യത്തിന്റെ ഈ മണ്ണിലാണ് യക്ഷഗാനം പിറന്നുവീണത്. മംഗലം കളി പോലുള്ള മറ്റ് നാടൻ കലകൾ കൊണ്ടും സമ്പന്നമാണിവിടം.

കാസർക്കോട്ടെ നവരാത്രി വേഷങ്ങളും പുലിക്കളികളും സീസണൽ പാക്കേജുകളിലൂടെ ലോക സഞ്ചാരികൾക്കായി അവതരിപ്പിക്കാനാവും. ഋതുക്കൾക്കനുസരിച്ച് ചിട്ടപ്പെടുത്തിയ സവിശേഷമായ ജീവിത രീതികളും ആഘോഷങ്ങളും ശ്രദ്ധേയമാണ്.


തെയ്യവും ഭരണി ഉത്സവങ്ങളും ഉറൂസുകളും ഉൽസവകാല പാക്കേജിലൂടെ പ്രമോട്ട് ചെയ്യുന്നത് വഴി ലോക്കൽ ഗൈഡുകൾ, ഹോം സ്റ്റേകൾ, ടാക്‌സി യാത്ര സംബന്ധമായ കച്ചവടസ്ഥാപനങ്ങൾ തുടങ്ങിയ പല മേഖലകളിൽ പരോക്ഷമായി തന്നെ അനവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാവും. ഒട്ടും പിന്നിലല്ല എന്ന അവബോധം കാസർകോട്ടെ ജനങ്ങൾക്കിടയിൽ വളർത്താൻ ഇങ്ങനെയൊരു ബ്രാൻഡിംഗിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration