Tuesday, April 30, 2024
 
 
⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു ⦿ ബാച്ലർ ഓഫ് ഡിസൈൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം ⦿ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാനം പോളിങ് ⦿ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ’ ട്രെയിനിംഗ് പ്രോഗ്രാം ⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ് ⦿ എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം ⦿ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ നിയമസഭാ ദിനാഘോഷം: ജനങ്ങൾക്ക് സന്ദർശിക്കാം ⦿ മുഖാമുഖം സംഘടിപ്പിച്ചു ⦿ മുഴുവൻ സമയവും സജീവമായി കളക്ടറേറ്റിലെ കൺട്രോൾ റൂം ⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ
News

‘തിരക്കിൽ അച്ഛനെ നഷ്ടമായ കുഞ്ഞ് അയ്യപ്പന്റെ കരച്ചിൽ’... ശബരിമലയ്ക്കെതിരായ വ്യാജപ്രചരണത്തിലെ സത്യം പുറത്ത്

13 December 2023 06:32 PM

കഴിഞ്ഞ ദിവസം ശബരിമലയിൽ അച്ഛനെ കാണാതെ കുട്ടി കരയുന്നതെന്ന പേരിൽ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ശബരിമലയിലെ തിരക്ക് കാരണം ബസിൽ കുട്ടിക്ക് അച്ഛനെ നഷ്ടപ്പെട്ടെന്നും അച്ഛനെ കണ്ടെത്തണമെന്ന് കുട്ടി കരഞ്ഞുകൊണ്ട് പൊലീസിനോട് അപേക്ഷിക്കുന്നു എന്നതരത്തിലാണ് മാധ്യമങ്ങൾ ഉൾപ്പെടെ വാർത്ത നൽകിയത്.

തിരക്ക് നിയന്ത്രിക്കാൻ പൊലീസിനും ഭരണകൂടത്തിനും കഴിയാത്തതിനാലാണ് കുട്ടി അയ്യപ്പന് ഇത്തരമൊരു ​ഗതിയുണ്ടായതെന്നും പിണറായി വിജയന്റെ ഭരണമാണ് ഈ അവസ്ഥയ്ക്ക് പിന്നിലെന്നും പ്രചരണം ഉണ്ടായി. മലയാളത്തിലെ മിക്ക മുഖ്യധാരാ മാധ്യമങ്ങളും ഇതേറ്റുപിടിച്ച് ശബരിമലയ്ക്കും സർക്കാരിനുമെതിരെ തുടരെ വാർത്തകൾ എഴുതി. മലയാള മാധ്യമങ്ങളിൽ വാർത്ത പുറത്തുവന്നതോടെ ഉത്തരേന്ത്യൻ സംഘപരിവാർ പ്രൊഫൈലുകൾ വാർത്ത ഏറ്റെടുത്ത് രംഗത്തുവന്നു. പിണറായി ഭരണത്തിൽ നാട് നശിക്കുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും വ്യാജ പ്രചരണം ആരംഭിച്ചു.

എന്നാൽ വീഡിയോയുടെ പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ. കേവലം 27 സെക്കൻഡ് മാത്രമുള്ള വീഡിയോ ഉപയോ​ഗിച്ചാണ് മാധ്യമങ്ങൾ ഇത്തരത്തിൽ വാർത്തകൾ പടച്ചുവിട്ടതെന്നും ഇവയെല്ലാം വസ്തുതാ വിരുദ്ധമാണെന്നും മുഹമ്മദ് സുബൈർ ട്വിറ്ററിൽ കുറിച്ചു. ശബരിമലയിലെ തിരക്കിൽ കുട്ടി അച്ഛനിൽ നിന്നും അകന്നു എന്നായിരുന്നു മാധ്യമ ഭാഷ്യം. എന്നാൽ സത്യം അതല്ല എന്ന് വീഡിയോ വ്യക്തമാക്കുന്നുണ്ട്. കുട്ടിയെ ബസിൽ ഇരുത്തിയിട്ട് തൊട്ടടുത്തുള്ള കടയിലേക്കാണ് കുട്ടിയുടെ അച്ഛൻ പോകുന്നത്. ഇതിനിടയിൽ ബസ് മുന്നോട്ടെടുത്തപ്പോൾ പേടിച്ച കുട്ടി അച്ഛനെ വിളിച്ച് കരയുകയായിരുന്നു.

കുട്ടി കരയുന്നത് കണ്ട് ഓടിയെത്തിയ പൊലീസുകാരനോട് അച്ഛനെ കാണണമെന്നാണ് കുട്ടി പറയുന്നത്. പൊലീസ് ഉദ്യോ​ഗസ്ഥൻ കുട്ടിയെ ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഉടൻ തന്നെ കുട്ടിയുടെ അച്ഛൻ എത്തുകയും കുട്ടി കരച്ചിൽ നിർത്തുകയും ചെയ്യുന്നുണ്ട്. ഒടുവിൽ ബസ് എടുക്കുമ്പോൾ പൊലീസിന് നേരെ കൈവീശിക്കാണിച്ചിട്ടാണ് കുട്ടി പോകുന്നത്. ഇതിനെയാണ് ശബരിമലയിലെ തിരക്ക് കാരണം കുട്ടിക്ക് അച്ഛനെ നഷ്ടമായെന്നും ഉദ്യോ​ഗസ്ഥരുടെ അനാസ്ഥ കാരണം ജനങ്ങൾ വിഷമിക്കുകയാണെന്നുമൊക്കെ പൊടിപ്പും തൊങ്ങലും വെച്ച് മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. വാർത്തകളുടെ വസ്തുത എന്തെന്ന് അന്വേഷിക്കാതെ സർക്കാരിനെതിരെ ആയുധമാക്കാൻ ശ്രമിക്കുകയാണ് മാധ്യമങ്ങളെന്ന് വ്യക്തമാകുകയാണ് ഇതുവഴി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration